Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 10:30 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Raipur

Pistol, soldier, Bhopal, Raipur, National News

മകളെ അടിച്ച അധ്യാപകനെ തേടി തോക്കുമായി സൈനികന്‍ സ്കൂളിൽ

Published:05 January 2022

വെടിവെച്ച ശേഷം സൈനിക​ന്‍ രാംനിവാസ്​ ഗുജ്ജാര്‍ ഒളിവില്‍ പോയി. ഇയാളുടെ വീട്ടില്‍ പൊലീസ്​ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല.
രാജസ്ഥാൻ: ഹോം വര്‍ക്ക്​ ചെയ്യാത്തതിന്​ മകളെ വഴക്ക് പറയുകയും അടിക്കുകയും ചെയ്​തതില്‍ അധ്യാപകനോട് കുപിതനായി സൈനികന്‍ സ്കൂള്‍ ഉടമയ്ക്കു നേരെ വെടിവെപ്പു നടത്തി. വെടിവെപ്പില്‍ സ്കൂള്‍ ഉടമയുടെ ഭാര്യക്ക്​ പരിക്ക്​. പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്​.
 
20 ദിവസം മുമ്പാണ്​ ഹോംവര്‍ക്ക്​ ചെയ്യാത്തതിന്​ പ്രതിയുടെ ഏഴാം ക്ലാസുകാരിയായ മകള്‍ ഗംഗയെ അധ്യാപകന്‍ സുരേന്ദ്ര സിങ്​ വഴക്കുപറയുകയും അടിക്കുകയും ചെയ്തത്​. തിങ്കളാഴ്ച അവധിക്ക്​ നാട്ടിലെത്തിയ പിതാവിനോട്​ മകള്‍ കാര്യങ്ങൾ പറയുകയും തൊട്ടുപിന്നാലെ പ്രതി രാംനിവാസ്​ ഗുജ്ജാര്‍ പിസ്റ്റളുമായി സ്​കൂളിലെത്തുകയായിരുന്നുവെന്ന്​ കാമന്‍ പൊലീസ്​ സ്​റ്റേഷന്‍ ഹൗസ്​ ഓഫീസര്‍ ദൗലത്​ സാഹു പറഞ്ഞു. സ്കൂള്‍ ഉടമ കൂടിയായ സുരേന്ദ്ര സിങ്ങിന്​​ നേരെ തോക്ക്​ ചൂണ്ടി പ്രതി വിരട്ടുകയും വഴക്കിനിടെ ഇടപെട്ട സമയത്ത് ഇയാളുടെ ഭാര്യ രാജ ബാലക്ക്​ കൈക്ക് വെടിയേക്കുകയായിരുന്നു.
 
വെടിവെച്ച ശേഷം സൈനിക​ന്‍ രാംനിവാസ്​ ഗുജ്ജാര്‍ ഒളിവില്‍ പോയി. ഇയാളുടെ വീട്ടില്‍ പൊലീസ്​ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. രാംനിവാസ്​ ഗുജ്ജാര്‍ സൈന്യത്തിലാണ്​ സേവനം അനുഷ്ഠിക്കുന്നതെന്നാണ്​​ നാട്ടുകാര്‍ പറയുന്നതെങ്കിലും അറസ്റ്റിന്​ ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ എന്നാണ്​ പൊലീസ്​ പറയുന്നത്​.

വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top