കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ പോകരുത്
രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ; പിഴ 10,000 രൂപമുതൽ 50,000 രൂപ വരെ
Published:15 January 2022
വീട്ടിലെ സാരികൾ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടാൽ വട്ടു പിടിക്കുന്നവർക്ക് സന്തോഷ വാർത്ത.
എന്താണെന്നല്ലേ സാരികൾ മടക്കി വെക്കാൻ ഇനി ഒരു അലമാര വേണ്ട വെറുമൊരു തീപ്പെട്ടികൂട് മതി. അതിശയം ആയല്ലേ എങ്കിൽ കേട്ടോളു സംഭവം സത്യമാണ്.
തെലങ്കാന രാജണ്ണ സിര്‍സില്ല ജില്ലയിലാണ് അതിശയിപ്പിക്കുന്ന നെയ്ത്ത് വിദ്യ ഉണ്ടായത്. നല്ലവിജയ് ആണ് തീപ്പെട്ടിക്കൂടില്‍ ഒതുക്കാവുന്ന അഞ്ചര മീറ്റര്‍ വലുപ്പമുള്ള സാരി നെയ്തിരിക്കുന്നത്. ഈ സാരി നിർമിച്ചിരിക്കുന്നത് കൈകൊണ്ടാണ്.
പ്രകൃതിദത്തമായാണ് നല്ലവിജയ് സാരി നിർമ്മിച്ചിരിക്കുന്നത്. സാരിയില്‍ നിറങ്ങളും അങ്ങനെ തന്നെ. പച്ചക്കറികളില്നിന്നാണു വേര്‍തിരിച്ചെടുത്ത ചായങ്ങളാണ് ഉപയോഗിച്ചിരിക്കുത്. ഇതൊക്കെ കേൾക്കുമ്പോൾ തോന്നും ഇത് ചില്ലകൂട്ടിൽ വെക്കാവുന്ന സാരി ആവുമെന്ന് എന്നാൽ തെറ്റി. സാധാരണ സാരി പോലെ ഉടുക്കാൻ കഴിയുന്ന സാരിയാണ് ഇത്.
തെലങ്കാന ഐടി, ഇന്‍ഡസ്ട്രീസ്, മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് എന്നിവയുടെ ചുമതലയുള്ള മന്ത്രി കെ ടി രാമറാവു ഔദ്യോഗിക ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സാരിയുടെ ചിത്രങ്ങള്‍ പങ്കിട്ടതോടെ വിജയ്യുടെ കഴിവുകളെ നൂറുകണക്കിനുപേരാണ് അഭിനന്ദിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഈ കുഞ്ഞൻ സാരി.
అగ్గిపెట్టెలో పట్టే చీరను నేసిన సిరిసిల్లకు చెందిన యువ నేతన్న నల్ల విజయ్ ఈరోజు హైదరాబాద్లో మంత్రులు @KTRTRS, @DayakarRao2019, @SabithaindraTRS, @VSrinivasGoud సమక్షంలో తను నేసిన చీరను ప్రదర్శించారు. విజయ్ నేసిన ఈ అద్భుతమైన చీరను చూసి మంత్రులు అభినందించారు pic.twitter.com/r4tVA5GvZf
— Minister for IT, Industries, MA & UD, Telangana (@MinisterKTR) January 11, 2022
ജനുവരി 11നു ഹൈദരാബാദില്‍വച്ച് വിജയ് തെലങ്കാന മന്ത്രിമാരായ കെ ടി രാമറാവു, വി ശ്രീനിവാസ് ഗൗഡ്, പി സബിത ഇന്ദ്രറെഡ്ഡി, എറബെല്ലി ദയാകര്‍ റാവു എന്നിവര്‍ക്ക് സമ്മാനിച്ചിരുന്നു.ഇതാദ്യമായല്ല വിജയ് തീപ്പെട്ടി സാരി നിര്‍മിക്കുന്നത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും പ്രഥമ വനിത മിഷേല്‍ ഒബാമയും 2015 ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വിജയ് തീപ്പെട്ടി സാരി സമ്മാനിച്ചിരുന്നു.
യന്ത്രത്തിലധിഷ്ഠിതമായ വസ്ത്രവ്യവസായത്തില്നിന്ന് കടുത്ത മത്സരവും കരകൗശലവസ്തുക്കളോടുള്ള പൊതുവായ അവഗണനയും കൈത്തറി തൊഴിലാളികള്‍ നേരിടുന്നതായി നല്ല വിജയ് മാധ്യമങ്ങളോട് പറഞ്ഞു. തീപ്പെട്ടി സാരി പൂർണമായും കൈകൊണ്ട് നെയ്തെടുക്കുന്നതുകൊണ്ട് കുറഞ്ഞത് ഏകദേശം ആറ് ദിവസമെടുക്കുമെന്നും യന്ത്രം ഉപയോഗിച്ചാണെങ്കിൽ ഇത് രണ്ടു ദിവസം കൊണ്ട് നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു.