Published:17 January 2022
പ്ലാറ്റ്ഫോമിൽ നിൽക്കുന്ന യുവതിയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് യുവാവ്. ബ്രസല്‍സിലെ റോജിയര്‍ മെട്രോ സ്റ്റേഷനില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കാഴ്ചക്കാരെ ഞെട്ടിക്കുന്ന വിദത്തിലുള്ള ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
പ്ലാറ്റ്ഫോമിൽ ട്രെയിന്‍ അടുക്കാറായ സമയത്ത് യുവാവ് അപ്രതിക്ഷിതമായി യുവതിയെ പിന്നിൽ നിന്നും തള്ളി പാളത്തിലേക്കിടുകയായിരുന്നു. യുവതി ട്രാക്കിലേക്ക് വീണുവെങ്കിലും കൃത്യ സമയത്ത് എഞ്ചിന് ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് നിറുത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇതിന് പിന്നാലെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാര്‍ യുവതിയെസഹായിക്കാനായി ഓടിയെത്തി
23 കാരനായ യുവാവാണ് കേസിലെ പ്രതി. യുവാവ് ഉടനെതന്നെ ഒടിരക്ഷപ്പെടാന്‍ ശ്രമിച്ചിവെങ്കിലും ആളുകൾ പിടികൂടുകയായിരുന്നു. യുവതിയേയും എഞ്ചിന് ഡ്രൈവറേയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി.