Published:18 January 2022
ന്യൂഡല്‍ഹി: വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു. ടെലിപ്രോംപ്റ്റര്‍ തകരാറിലായതാണ് കാരണം. ഇന്നലെയായിരുന്നു സംഭവം. ടെലിപ്രോംപ്റ്റര്‍ തകരാറിലായതോടെ കുറച്ച് സമയം മോദിക്ക് പ്രസംഗം നിര്‍ത്തിവയ്ക്കേണ്ടിവരികയും ചെയ്തു.
TEMPERAMENT is the thermometer of character. - Honore de Balzac#TeleprompterPM pic.twitter.com/8Ha5q4LGbI
— Kishor K. (@Kishor_says) January 18, 2022
അതേസമയം പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മോദിക്കെതിരെ പരിഹാസവുമായി എതിർ പാർട്ടി നേതാക്കളും ട്രോളന്മാരും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി തന്റെ ഇടതുവശത്തേക്കു ആവര്‍ത്തിച്ച് നോക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അപ്പുറത്തുള്ളയാള്‍ കേള്‍ക്കാമെന്ന് പറയുന്നുണ്ടെങ്കിലും മോദി കുറച്ച് സമയത്തേക്ക് പ്രസംഗം നിര്‍ത്തുകയായിരുന്നു. പിന്നീട് തകരാർ പരിഹരിച്ചതോടെ മോദി പ്രസംഗം തുടരുകയും ചെയ്തു.
BIG BREAKING
— Radhika Khera (@Radhika_Khera) January 17, 2022
The reason behind Prime Minister @narendramodi not addressing Press Conferences REVEALED pic.twitter.com/LDCBDaokWw
സംഭവങ്ങൾക്ക് പിന്നാലെ ട്വിറ്ററിൽ ടെലിപ്രോംപ്റ്റര്‍ പിഎം എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആവുകയും ചെയ്തു. മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്കെതിരെ ട്രോളുമായി രംഗത്തെത്തി. 'ടെലിപ്രോംപ്റിന് പോലും അത്തരം നുണകള്‍ സഹിക്കാനായില്ല.'-എന്നായിരുന്നു രാഹുലിന്റെ പരിഹാസം. നിമിഷങ്ങൾകൊണ്ട് ട്വിറ്ററിൽ ഒരുപാട് ആളുകൾ ദൃശ്യങ്ങളുടെ ട്രോളുകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്.
इतना झूठ Teleprompter भी नहीं झेल पाया।
— Rahul Gandhi (@RahulGandhi) January 18, 2022