Published:18 January 2022
ദുബൈ: ഫ്ലാറ്റിെന്റ ബാല്‍ക്കണിയില്‍നിന്ന് ഏഷ്യന്‍ വംശജന് എറിഞ്ഞ ഗ്ലാസ് ബോട്ടില്‍ തലയില്‍ പതിച്ച് പരിക്കേറ്റ ഒമാന്‍ സ്വദേശി മരിച്ചു. സുലൈമാന്‍ ബിന്‍ ഇബ്രാഹിം അല്‍ ബലൂഷിയാണ് മരിച്ചത്. 10 ദിവസമായി സുലൈമാന്‍ ഐസിയുവിലായിരുന്നു.
ദുബൈ ജലന്‍ ബാനി ബുഹസനിലായിരുന്നു സംഭവം. ജെബിആറിലെ റസ്റ്റാറന്റില്‍നിന്ന് ഭക്ഷണം കഴിച്ച് മടങ്ങവേ മുകളില്‍നിന്ന് വന്ന ഗ്ലാസ് ബോട്ടില്‍ സുലൈമാെന്റ തലയില്‍ പതിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ ഇയാളെ ദുബൈ മെഡിക്ലിനിക് പാര്‍ക് വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തു ദിവസമായി കോമയിലായിരുന്നു.
സംഭവസ്ഥലത്ത് പൊലീസെത്തി അന്വേഷിച്ചെങ്കിലും തെളിവുകള്‍ അവശേഷിക്കാത്തത് കാരണം പ്രതിയെ വേഗത്തില്‍ കണ്ടെത്താനായില്ല. പിനീട് ക്രിമിനല്‍ ഡേറ്റ അനാലിസിസ് സെന്ററിലെ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഏഷ്യന്‍ വംശജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കി.