കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ പോകരുത്
രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ; പിഴ 10,000 രൂപമുതൽ 50,000 രൂപ വരെ
Published:21 January 2022
ആന്ധ്രാപ്രദേശ് : കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനില്‍ ഭാര്യ കീഴടങ്ങി. വ്യാഴാഴ്ച ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിൽ റെനിഗുണ്ടയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഭശ്യാം രവിചന്ദ്രന്‍ (53) എന്നയാളാണ് കൊല്ലപ്പെട്ടത്. 50 വയസുള്ള ഭാര്യ വസുന്ധരയെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. ഭാര്യ കീഴടങ്ങിയ ശേഷം നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബവീട്ടില്‍നിന്ന് രവിചന്ദ്രന്റെ ശരീരം കണ്ടെത്തി.
ഭര്‍ത്താവിൻ്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് 20 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനുമുണ്ട്. മകനൊപ്പമാണ് ദമ്പതികൾ തകസിക്കുന്നത്.
വ്യാഴാഴ്ച വസുന്ധരയും ഭശ്യാം തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. മാതാപിതാക്കള്‍ വഴക്കിടുമ്പോള്‍ മകന് വീട്ടിലുണ്ടായിരുന്നില്ലെന്നും ദേഷ്യത്തില്‍ വസുന്ധര മൂര്‍ച്ചയുള്ള കത്തിയെടുത്ത് ആവര്‍ത്തിച്ച് കുത്തുകയും പിന്നീട് തലവെട്ടുകയും ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വസുന്ധര രവിചന്ദറിൻ്റെ തല പ്ലാസ്റ്റിക് കവറിലാക്കി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു.