കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ പോകരുത്
രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ; പിഴ 10,000 രൂപമുതൽ 50,000 രൂപ വരെ
Published:21 January 2022
കൊച്ചി: സംസ്ഥാനത്തെ തീവ്ര കൊവിഡ് വ്യാപനം നേരിടാൻ സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളിൽ ഹൈക്കോടതിക്ക് അതൃപ്തി. നിലവിലുള്ള നിയന്ത്രണങ്ങൾ അപര്യാപ്തം. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത? റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും 50 പേരെയാണ് അനുവദിച്ചത്- ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
കാസർഗോഡ് ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും മാനദണ്ഡങ്ങൾ ലംഘിച്ചു സിപിഎം സമ്മേളനം നടത്തുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പുതിയ മാനദണ്ഡങ്ങളില്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അവ യുക്തിസഹമാണോ എന്ന് ആലോചിക്കണം. 14 ജില്ലകളുള്ള സംസ്ഥാനത്ത് മൂന്ന് കാറ്റഗറിയാണ് പറയുന്നത്. ഈ മൂന്നു കാറ്റഗറിയിലും പെടാത്ത നിരവധി ജില്ലകളുണ്ട്. കാസർഗോഡ് ജില്ലയില്‍ ടിപിആർ 36 ശതമാനമാണ്. അത് ചെറിയ കണക്കല്ല. വളരെ ഗുരുതരമായ സാഹചര്യമാണ്. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. അത് എന്തുകൊണ്ടാണ് സര്‍ക്കാര്‍ കണക്കിലെടുക്കാത്തതെന്ന് കോടതി ചോദിച്ചു.
പല ചോദ്യങ്ങള്‍ക്കും സര്‍ക്കാരിന് കൃത്യമായ മറുപടിയില്ല. കൊവിഡ് നിയന്ത്രണം സംബന്ധിച്ച സര്‍ക്കാരിന്റെ പുതിയ ഉത്തരവില്‍ വ്യക്തതയില്ലെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. ജില്ലയിൽ 50 പേരിൽ കുടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കോടതി, അത് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്റ്റര്‍ക്ക് നിര്‍ദേശം നല്കി.