കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ പോകരുത്
രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ; പിഴ 10,000 രൂപമുതൽ 50,000 രൂപ വരെ
Published:22 January 2022
ലക്നൗ : മകളെ പീഡിപ്പിച്ച പ്രതിയെ കോടതിയ്ക്ക് മുന്നില്‍ വെച്ച് വെടിവെച്ച് കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. വെള്ളിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈന് എന്നയാളാണ് മരിച്ചത്.
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കോടതിയിൽ വിചാരണക്കെത്തിയതായിരുന്നു ദില്‍ഷാദ്. എന്നാൽ കോടതിക്ക് മുന്നിൽ എത്തിയപ്പോൾ പ്രതിക്ക് നേരെ പിതാവ് വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്ന് അഭിഭാഷകരും അവിട ഉണ്ടായിരുന്ന ആളുകളും ചേർന്ന് പിതാവിനെ പിടികൂടി. കയ്യിലെ ആയുധം പിടിച്ചെടുത്തു.
അതെ സമയം സംഭവ സമയത്ത് കോടതി പരിസരത്തും കവാടത്തിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.