Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
06
July 2022 - 10:30 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

Subhash Bhowmick

ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം സു​ഭാ​ഷ് ഭൗ​മി​ക് അ​ന്ത​രി​ച്ചു

Published:22 January 2022

വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ല്‍ക്ക​ത്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.  കൊ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് കോ​ല്‍ക്ക​ത്ത​യി​ലെ നേ​ഴ്‌​സി​ങ് ഹോ​മി​ല്‍ നേ​ര​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

കോ​ല്‍ക്ക​ത്ത: മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ താ​ര​വും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന സു​ഭാ​ഷ് ഭൗ​മി​ക് (73) അ​ന്ത​രി​ച്ചു. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ല്‍ക്ക​ത്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.  കൊ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് കോ​ല്‍ക്ക​ത്ത​യി​ലെ നേ​ഴ്‌​സി​ങ് ഹോ​മി​ല്‍ നേ​ര​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. 1970-ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​അം​ഗ​മാ​യി​രു​ന്നു. പേ​രു​കേ​ട്ട സ്‌​ട്രൈ​ക്ക​റാ​യി​രു​ന്ന അ​ദ്ദേ​ഹം കൊ​ല്‍ക്ക​ത്ത വ​മ്പ​ന്‍മാ​രാ​യി​രു​ന്ന മോ​ഹ​ന്‍ ബ​ഗാ​ന്‍, ഈ​സ്റ്റ് ബം​ഗാ​ള്‍, മു​ഹ​മ്മ​ദ​ന്‍സ്, സാ​ള്‍ഗോ​ക്ക​ര്‍, ച​ര്‍ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് ടീ​മു​ക​ള്‍ക്കാ​യി ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. 1979-ല്‍ ​വി​ര​മി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ലും പേ​രെ​ടു​ത്തു. 
    
2003-ല്‍ ​ഈ​സ്റ്റ് ബം​ഗാ​ളി​നെ ആ​സി​യാ​ന്‍ കി​രീ​ട നേ​ട്ട​ത്തി​ലെ​ത്തി​ച്ചു. ച​ര്‍ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സി​ന്‍റെ ടെ​ക്‌​നി​ക്ക​ല്‍ ഡ​യ​റ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. 1950-ല്‍ ​ബി​ഹാ​റി​ലെ ക​തി​ഹാ​റി​ല്‍ ജ​നി​ച്ച സു​ഭാ​ഷ് ഭൗ​മി​ക് ഒ​രു രാ​ജ​സ്ഥാ​ന്‍ ക്ല​ബ്ബി​ന് വേ​ണ്ടി ബൂ​ട്ടു​കെ​ട്ടി​യ ശേ​ഷ​മാ​ണ് 1969-ല്‍ ​ത​ന്‍റെ 19-ാം വ​യ​സി​ലാ​ണ് ആ​ദ്യ​മാ​യി കൊ​ല്‍ക്ക​ത്ത വ​മ്പ​ന്‍മാ​രാ​യ ഈ​സ്റ്റ് ബം​ഗാ​ളി​ല്‍ ചേ​രു​ന്ന​ത്. 
   
ഒ​രു സീ​സ​ണ്‍ മാ​ത്രം അ​വി​ടെ തു​ട​ര്‍ന്ന അ​ദ്ദേ​ഹം തൊ​ട്ട​ടു​ത്ത വ​ര്‍ഷം ചി​ര​വൈ​രി​ക​ളാ​യ മോ​ഹ​ന്‍ ബ​ഗാ​ന്‍റെ ത​ട്ട​ക​ത്തി​ലേ​ക്ക് മാ​റി. 1970 മു​ത​ല്‍ 1973 വ​രെ മോ​ഹ​ന്‍ ബ​ഗാ​നു വേ​ണ്ടി ബൂ​ട്ടു​കെ​ട്ടി​യ താ​രം പി​ന്നീ​ട് ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ത​ട്ട​ക​ത്തി​ല്‍ ത​ന്നെ തി​രി​ച്ചെ​ത്തി. പ്ര​സി​ദ്ധ​മാ​യ 1975-ലെ ​ഐ​എ​ഫ്എ ഷീ​ല്‍ഡ് ഫൈ​ന​ലി​ല്‍ മോ​ഹ​ന്‍ ബ​ഗാ​നെ 5-0ന് ​ത​ക​ര്‍ത്തു​വി​ട്ട ഈ​സ്റ്റ് ബം​ഗാ​ള്‍ ടീ​മി​ല്‍ സു​ഭാ​ഷു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​ന്ന് സ്‌​കോ​ര്‍ ചെ​യ്യാ​നാ​യി​രു​ന്നി​ല്ല. 
 
1970 മു​ത​ല്‍ 1985 വ​രെ ഇ​ന്ത്യ​യ്ക്കാ​യി 69 മ​ത്സ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹം ക​ളി​ച്ചി​ട്ടു​ണ്ട്. 1970-ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം 1971-ല്‍ ​മെ​ര്‍ദേ​ക്ക ക​പ്പി​ല്‍ ഫി​ലി​പ്പീ​ന്‍സി​നെ​തി​രേ ഹാ​ട്രി​ക്ക് നേ​ട്ട​വും സ്വ​ന്ത​മാ​ക്കി. 1979-ല്‍ ​ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി പ​രി​ശീ​ല​ന ജോ​ലി​യി​ലേ​ക്കി​റ​ങ്ങി​യ അ​ദ്ദേ​ഹം ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ല്‍ 12 കി​രീ​ട​ങ്ങ​ള്‍ ക്ല​ബ്ബി​ന് നേ​ടി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ല്‍ 2003-ലെ ​ആ​സി​യാ​ന്‍ ക​പ്പും ഉ​ള്‍പ്പെ​ടും. 
 
ഈ​സ്റ്റ് ബം​ഗാ​ള്‍ പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളേ​റെ​യും. കൊ​ല്‍ക്ക​ത്ത ഫു​ട്‌​ബോ​ള്‍ ലീ​ഗ് കി​രീ​ടം, ഡ്യൂ​റ​ന്‍റ് ക​പ്പ്, ഐ​എ​ഫ്എ ഷീ​ല്‍ഡ്, എ​ന്‍എ​ഫ്എ​ല്‍ കി​രീ​ട​ങ്ങ​ളു​മെ​ല്ലാം ഈ​സ്റ്റ് ബം​ഗാ​ള്‍ സു​ഭാ​ഷി​ന്‍റെ പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ ഈ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ന്ത​മാ​ക്കി. 
   
2005-ല്‍ ​ഒ​രു അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ തു​ട​ര്‍ന്ന് ഈ​സ്റ്റ് ബം​ഗാ​ള്‍ വി​ട്ട​ശേ​ഷം മു​ഹ​മ്മ​ദ​ന്‍ സ്‌​പോ​ര്‍ട്ടി​ങ്, സാ​ല്‍ഗോ​ക്ക​ര്‍, മോ​ഹ​ന്‍ ബ​ഗാ​ന്‍, ച​ര്‍ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് ടീ​മു​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top