കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്; കടലിൽ പോകരുത്
രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ; പിഴ 10,000 രൂപമുതൽ 50,000 രൂപ വരെ
Published:25 January 2022
18 മിനിറ്റ് ദൈർഘ്യമുള്ള "Z വാർഡ്" എന്ന ഷോർട്ട് ഫിലിം ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹോളിവുഡിലും തമിഴിലും ഹിന്ദിയിലും മാത്രം കണ്ടു പരിചയമുള്ള സോംബി ഹൊറർ കഥ മലയാളത്തിൽ സംഭവിച്ചപ്പോൾ ലഭിച്ചത് ഒരു പുത്തൻ കാഴ്ചാനുഭവമാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ വളരെ ഭീകരമായ അന്തരീക്ഷത്തിലാണ് കഥ മുന്നോട്ടുപോകുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. എസ്2 മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫിന്റോ ജേക്കബ് പയസ് നിർമ്മിച്ച് മനീഷ് കണ്ണൻ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഇപ്പോൾ ഹൈ ഹോപ്സ് എന്റർടൈൻമെന്റ്സ് യൂട്യൂബ് ചാനലിൽ പ്രേക്ഷകർക്ക് കാണാം. മനുഷ്യമാംസം പച്ചയ്ക്ക് തിന്നുന്ന സോംബികളുടെ കഥ ഇപ്പോൾ തന്നെ പ്രേക്ഷകർക്കിടയിൽ സംസാര വിഷയമാണ്.
ഛായാഗ്രഹണം: രാജു ഏഴുപുന്ന, എഡിറ്റിംഗ്: അനിൽ ലോട്ടസ് ഐ, കൺട്രോളർ: ശ്യാം മംഗലത്ത്, മ്യൂസിക് ഡയറക്ടർ: വിവേക് ഓമനക്കുട്ടൻ, വിഎഫ്എക്സ്: കുമാർ ചെന്നൈ, മേക്കപ്പ്: എബിൻ ജോർജ്, സൗണ്ട് മിക്സിങ്: ശ്രീകാന്ത് രാജപ്പൻ, അസിസ്റ്റന്റ് ഡയറക്ടർ: അശ്വഘോഷ് വിഷ്ണു, ആർട്ട്: അബിൻ പ്രതാപ്, സ്റ്റിൽസ്: വിജയ് കാലത്ത്, ആർട്ട് അസിസ്റ്റൻസ്: ബിബിൻ ബാജി, അമൽ എം എ, ബിജിത്ത് സി, കോസ്ട്യും: ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ: റോയൽ കാറ്ററിംഗ് തുറവൂർ, സ്റ്റുഡിയോ: S2 മീഡിയ പ്രൊഡക്ഷൻ കൊച്ചി, പി ആർ ഒ: പി ശിവപ്രസാദ്. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.