Published:01 February 2022
കൊവിഡ് നെഗറ്റീവായ ശേഷം വീണ്ടും ഫിറ്റ്നസിന്റെയും വർക്കൗട്ടിന്റെയും ലോകത്തെത്തിയ ത്രില്ലിലാണ് നടി റിമ കല്ലിങ്കല്‍. ഒരു മാസത്തെ വിശ്രമത്തിന് ശേഷമാണ് താരം വര്‍ക്കൗട്ട് തുടങ്ങിയതിന്റെ സന്തോഷം പങ്കുവച്ചിരുക്കുകയാണ് താരംമിപ്പോൾ.
ഒരു മാസത്തെ കൊവിഡ് വിശ്രമത്തിനു ശേഷം വീണ്ടും... വര്‍ക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാന്‍. എന്നാല്‍ ജീവിതത്തിന് നിങ്ങളെ കീഴ്പ്പെടുത്താന്‍ വഴികളുണ്ട്. അതുകൊണ്ട് ശരീരത്തെ ശ്രദ്ധിക്കുക, അതിന് പറയാനുള്ളത് ബഹുമാനത്തോടെ കേൾക്കുക എന്നായിരുന്നു ചിത്രങ്ങൾക്കു താഴെ റീമ കുറിച്ചിരുന്നത്.
സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.