Published:15 February 2022
മെഗാ ലേലം ഇപ്പോൾ പൂർത്തിയായി, വാസ്തവത്തിൽ ലേലത്തിന്റെ തലേന്ന് അവസാനിച്ച ഏകദിന പരമ്പരയേക്കാൾ രസകരമായ ഒരു കാഴ്ചയായിരുന്നു അത്. അപ്രതീക്ഷിതമായ ചില കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിന് പുറമെ ലേലം ചെയ്തത് വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലും കരീബിയൻ ആൺകുട്ടികൾ നാട്ടിലേക്ക് മടങ്ങിയതിന് ശേഷം നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി-20 മത്സരങ്ങളും കാണാനുള്ള താത്പര്യം വർധിച്ചിരിക്കുകയാണ്. വ്യത്യസ്ത ഫ്രാഞ്ചൈസികൾക്ക് ഇന്ത്യൻ താരങ്ങൾക്ക് പുറമേ വെസ്റ്റ് ഇൻഡീസ്, ശ്രീലങ്കൻ കുട്ടികളുടെ പ്രകടനത്തിലും ശ്രദ്ധയുണ്ടാകും. ഓരോ ഫ്രാഞ്ചൈസിയുടെയും അനുയായികൾ തങ്ങൾ വിനിയോഗിച്ച പണം വിലപ്പോവുമോ ഇല്ലയോ എന്നതിന്റെ ആദ്യ സൂചനകൾ തിരയുന്നതിന് കാത്തിരിക്കുകയാണ്. അത് താരങ്ങളിൽ നിന്നുള്ള പ്രതീക്ഷകളുടെ സമ്മർദ്ദം സൃഷ്ടിക്കും, അത് പിന്നീട് ചർച്ച ചെയ്യാം.
ലേലം എല്ലാ കളിക്കാരുടെയും ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നാണ്, കാരണം ഇത് അവർക്കും അവരുടെ കുടുംബത്തിനും സുരക്ഷിതമായ ഭാവിയിലേക്കുള്ള വാതിലുകൾ തുറക്കുന്നു. ഐപിഎല്ലിൽ നിന്നുള്ള പണം തങ്ങളുടെ സുരക്ഷിത ജീവിതത്തിന് കാരണമാകുമ്പോൾ സ്വന്തം രാജ്യത്തിനായി കളിക്കുമ്പോൾ അത് ചിലരെ കഠിനമായി പരിശ്രമിക്കാതിരിക്കാനുള്ള കാരണമായേക്കാം. ചിലപ്പോൾ അത് ഐപിഎൽ കരാർ ഉറപ്പുനൽകുന്ന സുരക്ഷ നഷ്ടപ്പെടുത്തുന്നതിൽ നിന്നും അവരെ തടയുന്ന ഒരു പരുക്കും ഇല്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാകാമിത്. അതിനാൽ ഡൈവിങ്ങും സ്ലൈഡിങ്ങും വലിയ ത്രോകളും ഒഴിവാക്കാനുള്ള ശ്രമം ചില താരങ്ങളിൽ നിന്നുണ്ടായേക്കാം.
നിർഭാഗ്യവശാൽ ലേലത്തിൽ അവസരം നഷ്ടപ്പെട്ടവർക്ക്, അവരെ തെരഞ്ഞെടുക്കാത്തത് തെറ്റാണെന്ന് തെളിയിക്കാനുള്ള അവസരമാണ് ഇനി വരാനിരിക്കുന്ന പരമ്പരകൾ. കൂടാതെ രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്തി ഐപിഎല്ലിൽ കൂടുതൽ മത്സരങ്ങൾ നടക്കുമ്പോൾ പകരക്കാരനാകാനുള്ള ചെറിയ അവസരം ബാക്കിയുണ്ട്. ഒരു മതിപ്പ് സൃഷ്ടിക്കാനും തങ്ങളിലേക്ക് ശ്രദ്ധയെത്തിക്കാനും ആഗ്രഹിക്കുന്നവരാകാം പരമ്പരയിൽ അപകടകാരികളാകുക.
ഏകദിന പരമ്പരയിലെ ഉജ്ജ്വല വിജയത്തിന് ശേഷം ഇന്ത്യക്കാർ ഫേവറിറ്റുകളാണ്, എന്നാൽ കരീബിയനിൽ നിന്നുള്ള രണ്ട് തവണ ഐസിസി ലോക ചാംപ്യന്മാരായത് ഒരിക്കലും നിസ്സാരമായി കാണാനാകില്ല. ഐപിഎൽ ആരംഭിച്ചത് മുതൽ മറ്റ് വിദേശ കളിക്കാരെ അപേക്ഷിച്ച് കൂടുതൽ ഗെയിമുകൾ വെസ്റ്റ്ഇൻഡീസ് താരങ്ങൾ ഒറ്റയ്ക്ക് തിരിച്ചിട്ടുണ്ട്, അത് ഇന്ത്യക്കാർക്ക് അറിയാം. അതിനാൽ പരമ്പരയിലെ അവസാന പന്ത് വരം അനിശ്ചിതത്വം സമ്മാനിക്കുന്ന മത്സരങ്ങൾക്കാകും നാം സാക്ഷിയാകുക. (TCM)