Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:35 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Interviews

Movies, Interview, Lal Jose

സം​വി​ധാ​യ​ക​ൻ ജേ​ർ​ണ​ലി​സ്റ്റ് ആ​യാ​ൽ

Published:17 February 2022

കൊ​വി​ഡ് വ​ന്ന ശേ​ഷം പ​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും നി​ല​നി​ല്പി​നു വേ​ണ്ടി പൊ​രു​തേ​ണ്ടി​വ​രു​ന്ന​താ​യി ഞാ​ൻ ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ട്.​ഈ സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത നാ​ലു പേ​ർ പ​റ​യു​ന്ന നാ​ലു ക​ഥ​ക​ളാ​ണ്.

നി​പ എ​ന്ന സി​നി​മ​യി​ൽ  യ​ഥാ​ർ​ത്ഥ പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ അ​തേ പേ​രി​ൽ ത​ന്നെ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള കാ​ര​ണം സം​വി​ധാ​യ​ക​ൻ ബെ​ന്നി ആ​ശം​സ ആ​ദ്യ​മാ​യി തു​റ​ന്നു പ​റ​യു​ന്നു. മെ​ട്രൊ വാ​ർ​ത്ത ദി​ന​പ​ത്ര​ത്തി​ന്‍റെ കോ​ഴി​ക്കോ​ട് ലേ​ഖ​ക​ൻ ദീ​പു മ​റ്റ​പ്പ​ള്ളി​യു​ടെ പേ​രാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്. സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് ആ​ണ് സി​നി​മ​യി​ൽ ഈ ​വേ​ഷം ചെ​യ്യു​ന്ന​ത്.

സി​നി​മ​യു​ടെ പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​യാ​ണോ ?
നി​പ എ​ന്ന പേ​രി​ന​ക​ത്ത് ഒ​രു ര​ഹ​സ്യ​മു​ണ്ട്. അ​താ​ണ് ആ ​സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത. ഒ​രു സ്ഥ​ല​പ്പേ​ര് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യി​ട്ട് മ​ല​യാ​ള​ത്തി​ൽ വാ​യി​ച്ചാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​വും എ​ന്ന​താ​ണ് അ​ത്. സി​നി​മ​യു​ടെ സ​സ്പെ​ൻ​സ് ആ​യ​തു കൊ​ണ്ട് ആ ​കാ​ര്യം പ​റ​യു​ന്നി​ല്ല.​സി​നി​മ എ​ന്ന​ത് ക​ല​യും ക​ച്ച​വ​ട​വു​മാ​ണ്. ഒ​രു പ്രോ​ഡ​ക്ട് ഉ​ണ്ടാ​ക്കി​യാ​ൽ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ മാ​ന്യ​മാ​യ എ​ന്തു ബി​സി​ന​സ്സ് ത​ന്ത്ര​വും സ്വീ​ക​രി​ക്കാം. ഈ ​പേ​ര് ആ ​ബി​സി​ന​സ്സ് ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തി​ന് വൈ​റ​സ്സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. എ​ന്നാ​ൽ ടൈ​റ്റി​ൽ ഡി​സൈ​ൻ ക​ണ്ടാ​ൽ അ​ങ്ങ​നെ തോ​ന്നും.

പ​ത്ര​പ്ര​വ​ർ​ത്ത​ക​ന്‍റെ ക​ഥാ​പാ​ത്രം ഒ​റി​ജി​ന​ൽ പേ​രി​ലാ​ണ​ല്ലോ ?
ദീ​പു മ​റ്റ​പ്പ​ള്ളി എ​ന്ന യാ​ഥാ​ർ​ത്ഥ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ പേ​രു ത​ന്നെ ഉ​പ​യോ​ഗി​ച്ച​തി​ന് സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ എ​ന്‍റെ ചി​ല കാ​ഴ്ച്ച​പ്പാ​ടു​ക​ളാ​ണ്. ഇ​ത് ഞാ​ൻ ദീ​പു മ​റ്റ​പ്പ​ള്ളി​യോ​ടു പോ​ലും പ​റ​ഞ്ഞി​രു​ന്നി​ല്ല. ഒ​രു ശി​ല്പം വാ​ർ​ത്തെ​ടു​ക്കു​മ്പോ​ൾ ശി​ല്പി മോ​ൾ​ഡ് ഉ​ണ്ടാ​ക്കു​ന്ന പോ​ലെ ഞാ​നും ഒ​രു രൂ​പം സ്വീ​ക​രി​ച്ചു എ​ന്നു മാ​ത്രം.​ദീ​പു മ​റ്റ​പ്പ​ള്ളി​യെ ഞാ​ൻ കോ​ട്ട​യം പ്ര​സ്സ് ക്ല​ബ്ബി​ൽ വ​ന്ന കാ​ല​ത്ത് പ​രി​ച​യ​പ്പെ​ട്ട​താ​ണ്. അ​യാ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ എ​ന്നെ വ​ള​രെ ആ​ക​ർ​ഷി​ച്ചി​രു​ന്നു. ഒ​രു ഖ​ണ്ഡി​ക വാ​യി​ച്ചാ​ൽ തു​ട​ർ​ന്നും വാ​യി​ക്കാ​ൻ തോ​ന്നു​ന്ന ഒ​രു ശൈ​ലി​യാ​യി​രു​ന്നു എ​ഴു​ത്തി​ൽ.

ചി​ല വാ​ർ​ത്ത​ക​ൾ പ​ത്ര​ത്തി​ൽ വാ​യി​ച്ചാ​ൽ ദ​ഹി​ക്കു​ന്നി​ല്ല , അ​ല്ലെ​ങ്കി​ൽ ക​ടി​ച്ചി​റ​ക്കി വാ​യി​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ. എ​ന്നാ​ൽ ദീ​പു മ​റ്റ​പ്പ​ള്ളി വാ​യ​ന​ക്കാ​രെ വി​ഷ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു ന​ട​ത്തു​ന്ന​തു പോ​ലെ​യാ​ണ് തോ​ന്നി​യി​ട്ടു​ള്ള​ത്. അ​ങ്ങ​നെ ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ ക​ഥാ​പാ​ത്ര​മാ​ക്കി മാ​റ്റി​യ​പ്പോ​ൾ ലാ​ൽ ജോ​സി​ന്‍റെ ശ​ബ്ദ​വും ശ​രീ​ര ഘ​ട​ന​യും ഇ​തി​നോ​ടു ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​താ​യി തോ​ന്നി. മാ​ത്ര​മ​ല്ല ദീ​പു മ​റ്റ​പ്പ​ള്ളി​യു​ടെ സം​സാ​ര​ത്തി​ലും ഒ​രു ലാ​ൽ ജോ​സി​സം ഉ​ണ്ടെ​ന്നു മ​ന​സ്സി​ലാ​യി. അ​തു​കൊ​ണ്ടാ​ണ് ലാ​ൽ ജോ​സി​നെ സ​ങ്ക​ല്പി​ച്ച​പ്പോ​ൾ പേ​ര് ദീ​പു മ​റ്റ​പ്പ​ള്ളി എ​ന്നു ത​ന്നെ മ​തി എ​ന്ന് തീ​രു​മാ​നി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും എ​ല്ലാ ദി​വ​സും ജോ​ലി​ത്തി​ര​ക്കി​ലെ ടെ​ൻ​ഷ​ൻ കാ​ര​ണം വൈ​കി​ട്ട് ര​ണ്ട​ടി​ക്കു​ന്ന​വ​രാ​ണ്. ഞാ​നും ദീ​പു മ​റ്റ​പ്പ​ള്ളി​യും ഒ​ന്നി​ച്ചി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​വ​രാ​യി​രു​ന്നു. അ​തു​കൊ​ണ്ട് എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് സ​ത്യ സ​ന്ധ​നാ​യ ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ മോ​ൾ​ഡ് ആ​യി​ട്ട് സ്വീ​ക​രി​ച്ചു.

എ​ന്തു​കൊ​ണ്ട് ലാ​ൽ ജോ​സ് ?
ലാ​ൽ ജോ​സി​ലേ​ക്ക് ഈ ​ക്യാ​ര​ക്ട​റി​നെ സ​ന്നി​വേ​ശി​പ്പി​ച്ച​തി​നും കാ​ര​ണ​മു​ണ്ട്. സി​നി​മ​ക്കാ​ര​നാ​വും മു​മ്പ് ലാ​ൽ ജോ​സ് കു​റ​ച്ചു കാ​ലം പാ​ല​ക്കാ​ട്ട് ഒ​രു പ്ര​ദേ​ശി​ക പ​ത്ര ലേ​ഖ​ക​നാ​യി​രു​ന്നി​ട്ടു​ണ്ട്. അ​ന്ന് ലാ​ൽ ജോ​സ് എ​ന്ന ബൈ​ലൈ​ൻ പ്ര​മു​ഖ പ​ത്ര​ത്തി​ൽ അ​ച്ച​ടി​ച്ചു വ​ന്നി​ട്ടു​മു​ണ്ട്. ഇ​വി​ടെ മ​റ്റൊ​രു യാ​ദൃ​ച്‌ശി​ക​ത, അ​തേ പ​ത്ര​ത്തി​ൽ ദീ​പു മ​റ്റ​പ്പ​ള്ളി​യും ലേ​ഖ​ക​നാ​യി​രു​ന്നി​ട്ടു​ണ്ട് എ​ന്ന​താ​ണ്.

ലാ​ൽ ജോ​സ് എ​ങ്ങ​നെ​യാ​ണ് പ്ര​തി​ക​രി​ച്ച​ത് ?
ലാ​ൽ ജോ​സി​നോ​ട് ഈ ​ക്യാ​ര​ക്ട​റി​നെ​ക്കു​റി​ച്ച് പ​റ​യാ​ൻ കാ​ര​ണം, മു​മ്പ് ഞാ​ൻ സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​യി​രു​ന്ന കാ​ല​ത്ത് ലാ​ൽ ജോ​സ് സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു. അ​ന്നേ എ​നി​ക്കു തോ​ന്നി​യി​രു​ന്നു ലാ​ൽ ജോ​സി​ൽ ഒ​രു ന​ല്ല അ​ഭി​നേ​താ​വ് ഉ​ണ്ടെ​ന്ന്. ദി​ലീ​പും ഇ​തേ സ​മ​യം സം​വി​ധാ​ന സ​ഹാ​യി​യാ​യി കൂ​ടി​യ​താ​ണ്. പ​ക്ഷേ ദി​ലീ​പി​ന് അ​ഭി​ന​യ മോ​ഹ​മാ​യി​രു​ന്നു മു​ഖ്യം.​ ലാ​ൽ ജോ​സി​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ അ​ദ്ദേ​ഹം വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യ​ത്തെ ഒ​രു ഹോ​ട്ട​ൽ മു​റി​യി​ൽ വ​ന്ന് താ​മ​സി​ച്ച് ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് മു​ഴു​വ​ൻ കേ​ട്ടു. ഇ​തി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ കീ​റി​യ ബ​നി​യ​നൊ​ക്കെ ധ​രി​ച്ചി​ട്ടാ​ണ്.  ദാ​രി​ദ്ര്യ​വും അ​തേ സ​മ​യം തീ​ക്ഷ്ണ​മാ​യ ജേ​ർ​ണ​ലി​സ്റ്റി​ക് സെ​ൻ​സ് വ​ച്ചു​പു​ല​ർ​ത്തു​ന്ന ക്യാ​ര​ക്ട​റാ​ണ്. കൊ​വി​ഡ് വ​ന്ന ശേ​ഷം പ​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും നി​ല​നി​ല്പി​നു വേ​ണ്ടി പൊ​രു​തേ​ണ്ടി​വ​രു​ന്ന​താ​യി ഞാ​ൻ ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ട്.​ഈ സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത നാ​ലു പേ​ർ പ​റ​യു​ന്ന നാ​ലു ക​ഥ​ക​ളാ​ണ്. എ​ന്നാ​ൽ നാ​ലു ക​ഥ​ക​ളും ഒ​രു ബി​ന്ദു​വി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ നാ​യ​ക​നു തു​ല്യം പ്രാ​ധാ​ന്യ​മു​ണ്ട് ലാ​ൽ ജോ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​നും. വൈ​കി​ട്ട് ര​ണ്ടെ​ണ്ണ​മ​ടി​ക്കു​ക​യും എ​ക്സ്ക്ലൂ​സീ​വ് ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ.

ലാ​ൽ ജോ​സ് അ​ഭി​ന​യി​ച്ച​പ്പോ​ൾ സം​വി​ധാ​യ​ക​ൻ എ​ന്ന പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നോ ?
ലാ​ൽ ജോ​സ് മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന സം​വി​ധാ​യ​ക​നാ​ണ്. ഞാ​ൻ ഈ ​ക​ഥ പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ള്ളി​ൽ സ​മാ​ന​മാ​യ ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് വാ​സ്ത​വം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ചീ​ത്ത​വി​ളി​ക്കു​ന്ന​താ​യ ചി​ല സീ​നു​ക​ളും ഉ​ണ്ട്. ക​ഥാ​പാ​ത്രം ഉ​ദ്ദേ​ശി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഔ​ട്ട് കി​ട്ടി എ​ന്ന​താ​ണ് ഇ​തി​ലെ വി​ജ​യം.

നി​ർ​മാ​ണ ക​മ്പ​നി​യു​ടെ പേ​രി​ലും ഒ​രു പ്ര​ത്യേ​ക​ത ?
ഹി​മു​ക്രി എ​ന്ന ബാ​ന​റി​നു ത​ന്നെ പ്ര​ത്യേ​ക​ത​യു​ണ്ട്. ഹി​ന്ദു മു​സ്ലിം ക്രി​സ്ത്യ​ൻ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും സ്ക്രി​പ്റ്റും ബെ​ന്നി ആ​ശം​സ എ​ന്ന ഞാ​ൻ ത​ന്നെ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top