Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
October 2022 - 9:40 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Exclusive

Expensive Benz

85 ല​ക്ഷ​ത്തി​ന്‍റെ ബെ​ൻ​സ് വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ

Published:22 February 2022

# എം.​ബി.​സ​ന്തോ​ഷ്

ഏ​താ​നും മാ​സം മു​മ്പാ​ണ് ഗ​വ​ർ​ണ​ർ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യ​ത്. നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ബെ​ൻ​സ് കാ​ർ 10 വ​ർ​ഷം ക​ഴി​ഞ്ഞ​താ​യി ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: പു​തി​യ ബെ​ൻ​സ് കാ​ർ വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. 85 ല​ക്ഷം രൂ​പ​യാ​ണ് വി​ല. ഏ​താ​നും മാ​സം മു​മ്പാ​ണ് ഗ​വ​ർ​ണ​ർ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യ​ത്. നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ബെ​ൻ​സ് കാ​ർ 10 വ​ർ​ഷം ക​ഴി​ഞ്ഞ​താ​യി ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് പു​തി​യ ബെ​ൻ​സ് വാ​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം ധ​ന​വ​കു​പ്പ് അം​ഗീ​ക​രി​ച്ചു. അ​ന്തി​മ അ​നു​മ​തി​ക്കാ​യി ഫ​യ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി അം​ഗീ​ക​രി​ച്ച് ഒ​പ്പി​ട്ടാ​ൽ 85 ല​ക്ഷ​ത്തി​ന്‍റെ പു​തി​യ ബെ​ൻ​സ് ഗ​വ​ർ​ണ​റെ തേ​ടി​യെ​ത്തും.

മ​ന്ത്രി​മാ​രു​ടെ പെ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ നി​യ​മ​ന​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന ഗ​വ​ർ​ണ​ർ അ​വ​ർ​ക്ക് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞാ​ലു​ട​ൻ പെ​ൻ​ഷ​ൻ എ​ന്ന വ്യ​വ​സ്ഥ​യ്ക്കെ​തി​രെ​യും രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഈ ​തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​തെ ത​ന്‍റെ ഭ​ര​ണ​ഘ​ട​നാ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തി​ല്ലെ​ന്നു​പോ​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി​യെ​യും രാ​ജ്ഭ​വ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി അ​റി​യി​ച്ച​തു സം​ബ​ന്ധി​ച്ച വി​വാ​ദം ഇ​നി​യും കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഗ​വ​ർ​ണ​റു​ടെ രാ​ജ്ഭ​വ​നി​ലെ 158 നി​യ​മ​ന​ങ്ങ​ളി​ലേ​റെ​യും പി​എ​സ്​​സി​യോ,​ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു മു​ഖേ​ന​യോ അ​ല്ല ന​ട​ത്തി​യ​ത്. രാ​ജ്ഭ​വ​നി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ വ​രു​ന്ന ഗ​വ​ർ​ണ​ർ​മാ​രെ സ്വാ​ധീ​നി​ച്ച് നി​യ​മ​നം നേ​ടി​യ​വ​രാ​ണ് കൂ​ടു​ത​ലും. വ​ള​രെ​ക്കു​റ​ച്ചു​പേ​രാ​ണ് ഡെ​പ്യു​ട്ടേ​ഷ​നി​ലു​ള്ള​ത്. ഇ​വി​ടെ നി​യ​മി​ത​രാ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ​വ​രാ​ണ് നി​ല​വി​ലു​ള്ള​വ​രി​ൽ വ​ലി​യൊ​രു ശ​ത​മാ​നം. ആ​ശ്രി​ത നി​യ​മ​നം എ​ന്ന വ​കു​പ്പ് ദു​രു​പ​യോ​ഗം ന​ട​ത്തി​യി​ട്ടു​മു​ണ്ട്. 

ബ​ന്ധു​ക്ക​ള​ല്ലാ​ത്ത​വ​രെ ഇ​ങ്ങ​നെ നി​യ​മി​ച്ച​തി​നെ​ക്കു​റി​ച്ച് ആ​ർ.​എ​സ്. ഗ​വാ​യ് ഗ​വ​ർ​ണ​റാ​യി​രു​ന്ന​പ്പോ​ൾ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ. ​അ​ജി​ത് കു​മാ​ർ ചെ​യ​ർ​മാ​നും റി​ട്ട.​ധ​ന അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി കെ.​ജി. സു​കു​മാ​ര​പി​ള്ള​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന പി.​കെ. രാ​ജേ​ന്ദ്ര​നാ​ഥ​ൻ​നാ​യ​രും അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ട് 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top