Published:22 February 2022
യുവനടിമാരിൽ ഏറ്റവും ശ്രദ്ധേയയാണ് അന്ന ബെന്‍. കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുത്തന്‍ ചിത്രങ്ങൾ ആരാധകമനസ്സുകളിൽ ഇപ്പോൾ ഇടം നേടിയിരിക്കുന്നത്.
പാദത്തോളം വെള്ളത്തിൽ കൾട് മോഡേൺ വസ്ത്രവും ഒപ്പം പ്രബിന്റെ അത്യുഗ്രന്‍ മേക്കപ്പോടു കൂടിയുമാണ് യുവതാരത്തെ ചിത്രങ്ങളിൽ കാണാനാവുക. ജിബിന്‍ സോമചന്ദ്രന് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ഒരു മ്യൂസിക്കൽ വീഡിയോയിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വെച്ച അന്ന 'കുമ്പളങ്ങി നൈറ്റ്സ്'ലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയത്. താന്‍ ഇതുവരെ ചെയ്ത ചിത്രങ്ങളിലെല്ലാം നാടന്‍ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും ജീവിതത്തിൽ താരം മോഡേണാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അന്ന ബെന്‍ തന്റെ ഫാഷന്‍ അഭിരുചികൾ എപ്പോഴും പങ്കുവക്കാറുണ്ട്.
വൈശാഖ് സംവിധാനം ചെയ്യുന്ന 'നൈറ്റ് ഡ്രൈവ്', ആഷിഖ് അബുവിന്റെ 'നാരദൻ' തുടങ്ങിയ ചിത്രങ്ങാണ് അന്നയുടതായി ഉടന്‍ റിലീസിനോരുങ്ങിയിരിക്കുന്നത്. 2 സിനിമകളിലും താരം മാധ്യമപ്രവർത്തകയായാണ് എത്തുന്നത് എന്ന പ്രത്യകത കൂടി ഈ ചിത്രങ്ങൾക്കുണ്ട്.