Published:02 March 2022
ലക്നൗ: 'കർമോദയ് സ്കീമു'മായി ലക്നൗ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ മുമ്പിൽ എത്തുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിൽ പരാമർശിച്ചിരിക്കുന്ന നിർദ്ദേശങ്ങളുമായി യോജിക്കുന്ന ഈ സ്കീം വൈസ് ചാൻസലർ പ്രൊഫസർ അലോക് കുമാർ റായ് ആണ് അവതരിപ്പിച്ചത്.
ഈ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്കുള്ള ഇന്റേൺഷിപ്പ് കുറഞ്ഞത് 50 ദിവസത്തേക്കുള്ളതാണ്. ഒരു സെമസ്റ്റർ വരെ ആണ് കൂടിയ കാലാവധി. ദിവസേന രണ്ട് മണിക്കൂർ വച്ച്, രണ്ട് മാസ കാലയളവിൽ തുല്യമായി വിതരണം ചെയ്തായിരിക്കും ഇന്റേൺഷിപ്പ്. വിദ്യാർത്ഥികൾ ഇന്റേൺഷിപ്പ് പൂർത്തിയാക്കുമ്പോൾ അവരുടെ ബയോഡാറ്റയി മെച്ചപ്പെടുത്തുകയും അവർക്ക് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റും നൽകുകയും ചെയ്യും. ഇത് ഉന്നത വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികൾക്കിടയിൽ കഴിവുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശരിയായ വിദ്യാർത്ഥി പിന്തുണക്ക് ഊന്നൽ നൽകുന്നു.
NEP 2020 ന്റെ 12-ാം വകുപ്പ് നടപ്പിലാക്കുന്നതിനായാണ് വൈസ് ചാൻസലർ പ്രൊഫസർ അലോക് കുമാർ റായ് ഈ പദ്ധതിയ്ക് രൂപം കൊടുത്തത്. ലക്നൗ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ക്ഷേമാദ്ധ്യക്ഷന് പറയുന്നതനുസരിച്ച്, വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്ന ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്ന തരത്തിൽ ആണ് കർമോദയ് സ്കീം. ഇന്റേൺഷിപ്പുകൾ പ്രതിഫലം നൽകാത്തതും വിദ്യാർത്ഥികൾക്ക് അവർ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനം പോലെയുള്ള തൊഴിൽ ആദർശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പഠനാനുഭവവും നൽകും.