Published:02 March 2022
ഛത്തീസ്ഗഡ്: 12,10-ാം ക്ലാസുകൾക്കുള്ള സിജിബിഎസ്ഇ ബോർഡ് പരീക്ഷകൾ 2022 ആരംഭിക്കാൻ പോകുന്നു. ഛത്തീസ്ഗഢ് ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, സിജിബിഎസ്ഇ 10, 12ാം ബോർഡ് പരീക്ഷകൾ 2022 ഓഫ്ലൈനായി നടത്താനാണു തിരുമാനം. 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് മാർച്ച് 2 മുതലും പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മാർച്ച് 3 മുതലും പരീക്ഷകൾ ആരംഭിക്കും. മാർച്ച് അവസാനത്തോടെ ക്ലാസ് പരീക്ഷകൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
12-ാം ക്ലാസ് വിദ്യാർത്ഥിനികളുടെ ആദ്യ പരീക്ഷ ഇന്ന്, തയ്യാറെടുപ്പൊടെ വിദ്യാർത്ഥികൾ. കൊവിഡ് പ്രോട്ടോക്കോൾ ആനുസരിച്ചായിരിക്കും പരീക്ഷകൾ നടക്കുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12:15 വരെ പരീക്ഷകൾ നടക്കുക. ഛത്തീസ്ഗഢ് ബോർഡ് പരീക്ഷകളിൽ 2 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.
2022 ലെ 12-ാം ക്ലാസ് സിജിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ പങ്കെടുക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുത്തിരിക്കണം. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ - cgbse.nic.in സന്ദർശിക്കുകയും അവരുടെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുകയും ചെയ്യാം.
വിദ്യാർത്ഥികൾ കോവിഡ്-19 സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുകയും, അവരുടെ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പരീക്ഷയ്ക്ക് മുൻപായി വായിക്കുകയും വേണം. സിജിബിഎസ്ഇ, കോവിഡ്-19 പോലുള്ള ലക്ഷണങ്ങൾ അനുഭവിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്, അണുബാധ പടരുന്നത് തടയുന്നതിനായി പരീക്ഷയ്ക്ക് ഹാജരാകുന്നതിന് പ്രത്യേക സ്ഥലവും തയ്യാറാക്കിടുണ്ട്.