Published:21 March 2022
ഇന്‍ഡോര്‍: ബലാത്സംഗക്കേസിലെ പ്രതികളുടെ വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ച് മധ്യപ്രദേശ് ജില്ലാ ഭരണകൂടം. കൂട്ടബലാത്സംഗ കേസിലെ 3 പ്രതികളുടെയും വീടുകളുമാണ് ജില്ലാ ഭരണകൂടം മണ്ണുമാന്തി യന്ത്രവും മറ്റും ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. കൃഷിയിടങ്ങളും നശിപ്പിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് മൊഹ്സിന്‍, റിയാസ്, ശെഹ്ബാസ് എന്നിവരെ മാര്‍ച്ച് 17ന് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് ഷിയോപൂര്‍ ജില്ലാ ഭരണകൂടം അറസ്റ്റിലായ പ്രതികളുടെ വീടുകള്‍ പൊളിക്കുകയായിരുന്നു. ക്രമസമാധാന പാലനത്തിനായി ഗ്രാമത്തില്‍ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു പുരുഷ സുഹൃത്തിനോടൊപ്പം രാംപുര ഡാങ് പ്രദേശത്തിന് സമീപമുള്ള വനത്തിലേക്ക് പോയിരുന്നു. 3 പ്രതികളും അവരെ വഴി തെറ്റിച്ചശേഷം ആണ് സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. പിന്നീട് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. പ്രതികൾ സംഭവസ്ഥലത്ത് നിന്ന് അന്നുതന്നെ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് ഇവരെ അന്വേഷിച്ച് കണ്ടെത്തുകയും പോക്സോ നിയമപ്രകാരം മൂവരെയും ഉടന്‍ അറസ്റ്റ് ചെയുകയുമായിരുന്നു.