Published:24 March 2022
ഈ ലോകത്ത് ഒരോരുത്തരും ഒരോ രീതിയിലാണ്. ഒരാളെ പോലെ ഒരാളെ ഉണ്ടാവു എന്ന് അതുകൊണ്ടാണ് പറയുന്നത്. ഒരുപക്ഷേ അതുതന്നെയാവും ലോകത്തെ ഏറ്റവും സുന്ദരമാക്കുന്നതും. ഒരോ ആളുകൾ ഒരോ രീതിയിൽ എന്നതു പോലെതന്നെയാണ് അവരുടെ ഒപ്പുകളും. പലർക്കു പല വിധത്തിൽ പല തരത്തിൽ. അത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു ഒപ്പാണ് ഇപ്പോഴത്തെ സംസാര വിഷയം.
ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ രജിസ്ട്രാറുടെ ഒപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മുള്ളന്‍ പന്നിയോടൊക്കെയാണ് ചിലര്‍ ഇതിനെ ഉപമിക്കുന്നത്.
രമേശ് എന്നയാളാണ് ഈ വെറയ്റ്റിയായ ഒപ്പിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'ഞാന്‍ നിരവധി ഒപ്പുകള്‍ കണ്ടിട്ടുണ്ട്, പക്ഷേ ഇതാണ് ഏറ്റവും മികച്ചത്.' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് ചിത്രത്തിനു താഴെ അടിക്കുറിപ്പുമായി എത്തിയിരിക്കുന്നത്. മുള്ളന്‍ പന്നിയോടും മയിലിനോടൊക്കെയുമാണ് ആളുകള്‍ ഇതിനെ ഉപമിച്ചിരിക്കുന്നത്.
'കൃത്യമായി അതേ ഒപ്പിടാന്‍ ഉദ്യോഗസ്ഥന് കഴിയുമോ? 'ബാങ്കുകള്‍ എങ്ങനെ ഈ ഒപ്പ് പരിശോധിക്കും? എന്നൊക്കെയുള്ള പല സംശയങ്ങളാണ് ചിലര്‍ക്ക്. 2022 മാര്‍ച്ച് നാലിനാണ് ഒപ്പിട്ടിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.