Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:19 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Comment

Facebook Post, Viral, Comment

ഒരൊപ്പിനുവേണ്ടി കാത്തുനിന്നത് മണിക്കൂറുകൾ; ആദിവാസി സമൂഹത്തോടുള്ള അവഗണന തുറന്നു പറഞ്ഞ് ബി.എഡ് വിദ്യാർത്ഥിനി

Published:31 March 2022

ഇന്ന് ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ ഇനിയുള്ള നാളെകളിൽ വരുന്ന ഒരു കുട്ടിക്കും ഇതെ അവസ്ഥയിൽ കൂടി കടന്ന് പോകേണ്ടി വരും.അത് ഇനിയും ആ വർത്തിക്കാതിരിക്കാൻ മരണം വരെ ഞാനെന്റെ ശബ്ദം ഉയർത്തുക തന്നെ ചെയ്യും..

എത്ര തന്നെ നാടിന് പുരോഗമനമുണ്ടായി എന്ന് പറഞ്ഞാലും എന്നും അവഗണിക്ക പെടുന്ന ഒരു സമൂഹമാണ് ആദിവാസികളുടേത്. അവർക്കു വേണ്ടി എത്ര ശബ്ദമുയർത്തിയാലും മതിയാവാത്ത വിധത്തിലുള്ളതാണ് അവർ സമൂഹത്തിൽ നിന്നും ഇപ്പോഴും നേരിടേണ്ടി വരുന്നത്.

തിരുവനന്തപുരത്തെ  ബി.എഡ് കൊളജിൽ പ്രജിത എന്ന വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ വിവരിച്ചുകൊണ്ടുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റ്. താന്‍ പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ ഒരു ഒപ്പിന് വേണ്ടി കാത്തുനിന്നത് നാലര മണിക്കൂറാണ്. ആദിവാസി എന്ന നിലയിൽ തനിക്ക് നേരിടെണ്ടിവന്ന അവഗണനകളെക്കുറിച്ചാണ് പ്രജിത കുറിപ്പിലൂടെ പങ്കു വെക്കുന്നത്. കൂടെ പഠിക്കുന്ന കുട്ടികളും പഠിപ്പിക്കാന്‍ വരുന്ന അധ്യാപകരിൽ നിന്നു പോലും ഇത്തരം അനുഭവങ്ങൾ ഉണ്ടാവുക എന്നത് എത്ര ഭയാനകം.

പ്രജിതയുടെ വാക്കുകളിലെക്ക്...

പറഞ്ഞു വരുമ്പോൾ കേരളത്തിലെ number one B. Ed college ആണ്. വയനാട്ടിൽ നിന്ന് വളരെ അധികം പ്രതീക്ഷയോടു കൂടി പഠിക്കാൻ വേണ്ടി തിരുവനന്തപുരത്തേക്കു വണ്ടി കയറുമ്പോ ഒരു വിദ്യാഭ്യാസം ഇല്ലാതെ പോയ ഒരു സമൂദയത്തിന്റെ സ്വപ്‌നങ്ങളും കൂടിയാണ് കൊണ്ടുപോയത്.. തിരിച്ചു വരുമ്പോ കുറച്ചു കുഞ്ഞുങ്ങളെ എങ്കിലും വിദ്യാഭ്യാസത്തിൽ കൂടി മുന്നോട്ട് കൊണ്ട് വരാം എന്ന വലിയ ഒരു പ്രതീക്ഷ നെഞ്ചിൽ ഇണ്ട്.. നാടോടുമ്പോൾ നടുവേ ഓടാത്ത ആദിവാസി പിന്നോക്ക അവസ്ഥയെ കുറിച്ച് വാ തോരാതെ സംസാരിക്കുകയും ശാ ക്തികരിക്കണം എന്ന് നിലവിളിക്കുകയും ചെയ്യുന്ന പുരോഗമന വാദികൾ അറിയാനും കൂടി വേണ്ടിയാണിത്..

പഠിക്കണം എന്ന ആഗ്രഹത്തോട് കൂടി പോകുമ്പോൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നുള്ള ചില ചോദ്യങ്ങൾ ണ്ട് ആത്മ വിശ്വാസം അത്രയും തല്ലി കെടുത്തുന്ന തരത്തിൽ ഉള്ളവ. വയനാട്ടിൽ ന്താ കോളേജ് ഇല്ലേ? എത്ര ഫീസ് തരും? എന്തെങ്കിലും തരുവോ തുടങ്ങി മുടി ഇങ്ങനെ കെട്ടി വെക്കുള്ളോ, മറ്റുള്ളവരെ പോലെ അഴിച്ചിടില്ലേ ഇതിന്റെ ഒക്കെ ആവശ്യം എന്താണ്? അറിയാഞ്ഞിട്ടാണ്. ഇതൊക്കെ ശെരിയായാൽ പിന്നെ അലച്ചിൽ ആണ് ഹോസ്റ്റൽ നു വേണ്ടി, ഹോസ്റ്റൽ ഫീസ് ന്റെ കാര്യം പറയണ്ട. അതിൽ നിന്ന് മോചനം എന്ന നിലയ്ക്കാണ് ST/SC ഹോസ്റ്റലിൽ മറാൻ തീരുമാനിച്ചു ദിവസങ്ങളായി അലച്ചിൽ ആണ്. ഇന്ന് പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ ഒരു ഒപ്പിന് വേണ്ടി ( ഹോസ്റ്റൽ ന്റെ കാര്യത്തിനും, കഷ്ടപ്പെട്ട് പഠിച്ചു എഴുതി മേടിച്ച സർട്ടിഫിക്കറ്റ് )ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം 4.15 വരെ ഓഫീസ്‌ വരാന്തയിൽ ഭക്ഷണം പോലും കഴിക്കാണ്ട് ഇരിക്കേണ്ടി വന്നു.

എല്ലാരുടെ സമയത്തിനും വില ഉണ്ടല്ലോ.. മുഴുവൻ സമയവും AC റൂമിൽ ഇരിക്കയും കാറിൽ യാത്ര ചെയ്യുകയും ചെയ്യുന്നവർക്ക് പൊരി വെയിലത്ത്‌ ഓടി പാഞ്ഞു നടക്കുന്നവരുടെ വേദന മനസിലാവില്ല, ഒരു 1000 രൂപയുടെ വില മനസിലാവില്ല, അവരുടെ സമയത്തിന്റെ വില അറിയില്ല, അവരുടെ വിശപ്പിന്റെയോ ദാഹത്തിന്റെയോ, ആരോഗ്യത്തിന്റെയോ വില പറഞ്ഞാൽ മനസിലാവില്ല. കാരണം ഇതൊന്നും ഈ പറഞ്ഞ അധികാരവർഗം അനുഭവിച്ചിട്ടുണ്ടാവില്ല എന്നത് കൊണ്ടു.ഒരു ദിവസം കൂട്ടി മുട്ടിക്കാൻ ഓടുന്ന ഓട്ടം ഇണ്ടല്ലോ അതൊന്നും പറഞ്ഞാൽ മനസിലാവില്ല.. അങ്ങേയറ്റം വേദന തോന്നിയ ദിവസം, അതിലുപരി പുച്ഛം തോന്നിയ ദിവസം. ടീച്ചർ എന്ന വാക്കിനും ജോലിക്കും അതിന്റെതായ ഒരു മഹത്വവും ഇല്ലാതെ പിന്തുടരുന്ന ഒരു തരം ആളുകളോട് തോന്നുന്ന എന്തോ ഒന്ന്..

ഇന്ന് ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ ഇനിയുള്ള നാളെകളിൽ വരുന്ന ഒരു കുട്ടിക്കും ഇതെ അവസ്ഥയിൽ കൂടി കടന്ന് പോകേണ്ടി വരും.അത് ഇനിയും ആ വർത്തിക്കാതിരിക്കാൻ മരണം വരെ ഞാനെന്റെ ശബ്ദം ഉയർത്തുക തന്നെ ചെയ്യും..ആരുടേയും ഔദാര്യം അല്ല, അതു ഏതൊരു വ്യക്തിയുടെയും അവകാശം തന്നെയാണ്. മനുഷ്യത്വപരമായി ഇനിയും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിയില്ലെങ്കിൽ, വേർതിരിവിന്റെയും അസമത്വത്തിന്റെയും, അധികാരത്തിന്റെ യും യുദ്ധ ഭൂമി ആയി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറും എന്നത് തീർച്ചയാണ്.

പ്രജിത പാച്ചു വയനാട്


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top