Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:56 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Gadget

Frost Self Clean technology, Business, Market

ഫ്രോസ്റ്റ് സെല്‍ഫ് ക്ലീന്‍ സാങ്കേതിക വിദ്യയുമായി എയര്‍ കണ്ടീഷണറുകളുടെ ശ്രേണി

Published:04 April 2022

ഹെയര്‍, ഹോം അപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് 13 വര്‍ഷം തുടര്‍ച്ചയായി മേജര്‍ അപ്ലയന്‍സസില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാണ്.

ഫ്രോസ്റ്റ് സെല്‍ഫ് ക്ലീന്‍ സാങ്കേതിക വിദ്യയുമായി, പുതിയ എയര്‍ കണ്ടീഷണറുകളുടെ വിപുലമായ ശ്രേണി ഹെയര്‍ വിപണിയില്‍ അവതരിപ്പിച്ചു. 5 സ്റ്റാര്‍ റേറ്റിങ്ങോടു കൂടിയ എനര്‍ജി സേവിംഗ് ആണ് പ്രധാന ഘടകം.കൂള്‍ എയര്‍ കണ്ടീഷണര്‍, ഇന്ത്യന്‍ സീസണല്‍ എനര്‍ജി എഫിഷ്യന്‍സി റേഷ്യോ (ഐഎസ്ഇഇആര്‍) 5.40 ആണ്. ട്രിപ്പിള്‍ ഇന്‍വെര്‍ട്ടര്‍ പ്ലസ് സാങ്കേതിക വിദ്യ വൈദ്യുതി ലാഭിക്കാന്‍ സഹായകമാണ്. റിമോട്ട് കണ്‍ട്രോള്‍ ബട്ടണ്‍ ഉപയോഗിച്ച് ഇന്‍ഡോര്‍ വെറ്റ് വാഷ് നടത്താം.

5400 വാട്ട് കൂളിംഗ് ശേഷി ഉള്ളതിനാല്‍ 60 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവിലും മികച്ച പ്രകടനമാണ് ലഭ്യമാക്കുക.ഹെയര്‍, ഹോം അപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് 13 വര്‍ഷം തുടര്‍ച്ചയായി മേജര്‍ അപ്ലയന്‍സസില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാണ്.പുതിയ ശ്രേണിയിലെ എസികള്‍ 5.40ന്റെ ഉയര്‍ന്ന ഐഎസ്ഇഇആര്‍ 5 സ്റ്റാര്‍ എസിയെക്കാള്‍ മികച്ച ഊര്‍ജ്ജക്ഷമത നല്‍കുന്നു. ഈ വേനല്‍ക്കാലത്ത് ഒരു പുതിയ എസി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള മികച്ച കൂളിംഗ് പ്രതിവിധിയാണ് ഹെയറിന്റെ പുതിയ എലഗന്റെ കൂള്‍ എയര്‍ കണ്ടീഷണര്‍ സീരീസ്.

പുതിയ എലഗന്റ് കൂള്‍ 5 സ്റ്റാര്‍ എയര്‍കണ്ടീഷണര്‍, അതിതീവ്ര താപനിലയില്‍ ഒപ്റ്റിമല്‍ കൂളിംഗ് ഉറപ്പാക്കന്നു. വൈറ്റ് ഗുഡ്‌സ് സ്‌പെയ്‌സില്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകളുടെ പുതിയ യുഗം കൊണ്ടുവരാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ പ്രസിഡന്റ്  സന്തോഷ് എന്‍എസ് പറഞ്ഞു. 60 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയില്‍പോലും ഒപ്റ്റിമല്‍ കൂളിംഗ് നല്‍കുന്നതിന് 5400 വാട്ട്‌സ് കൂളിംഗ് കപ്പാസിറ്റിയോടെയാണ് പുതിയ എയര്‍ കണ്ടീഷണറുകള്‍ വരുന്നത്.എലഗന്റ് കൂള്‍ 5 സ്റ്റാര്‍ എസിയില്‍ 5-ല്‍ 1 ഈസി കണ്‍വേര്‍ട്ടിബിള്‍ ഫീച്ചര്‍ വരുന്നു. അത് എസിയുടെ ശേഷി 1.6 ടണ്ണില്‍ നിന്ന് 0.8 ടണ്ണായി കുറയ്ക്കാന്‍ ഉപയോക്താവിനെ അനുവദിക്കുന്നു. റിമോട്ടിലെ ഇസിഒ ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രം ഈ സവിശേഷ ഫീച്ചര്‍ സജീവമാക്കാം.

പൂനെയിലെ രഞ്ജന്‍ഗാവിലുള്ള അത്യാധുനിക ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് ഹെയര്‍ എലഗന്റ് കൂള്‍ എസികള്‍ നിര്‍മ്മിക്കുന്നത്. ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍, വലിയ കപ്പാസിറ്റിയുള്ള ബോട്ടം ആന്റ് ടോപ്പ് മൗണ്ട് റഫ്രിജറേറ്ററുകള്‍, വലിയ സ്‌ക്രീന്‍ ആന്‍ഡ്രോയിഡ് എല്‍ഇഡികള്‍, ഇന്‍വെര്‍ട്ടര്‍ എയര്‍ കണ്ടീഷണറുകള്‍ എന്നിവയാണ് മറ്റുല്പന്നങ്ങള്‍. 33,990 രൂപ മുതല്‍ 79,990 രൂപ വരെയുള്ള എംആര്‍പി നിരക്കില്‍ ഇന്ത്യയില്‍ ലഭ്യമായ പാന്‍ എലഗന്റ് കൂള്‍ എയര്‍ കണ്ടീഷണര്‍ ലൈനപ്പില്‍ 10 പുതിയ മോഡലുകള്‍ ഹെയര്‍ അവതരിപ്പിക്കുന്നു. മാത്രമല്ല, പുതിയ എയര്‍ കണ്ടീഷണറുകള്‍ കംപ്രസ്സറിന് 12 വര്‍ഷത്തെ വാറന്റിയോടും 5 വര്‍ഷത്തെ സമഗ്ര വാറന്റോടും കൂടിയാണ് വരുന്നത്.

ഈ വേനല്‍ക്കാലത്ത് ഹെയര്‍ എയര്‍കണ്ടീഷണറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 12.5 ശതമാനം ക്യാഷ് ബാക്ക് അല്ലെങ്കില്‍ ഐഎന്‍ആര്‍ 3,500 വരെ ആകര്‍ഷകമായ ഓഫറുകള്‍, ഐഎന്‍ആര്‍ 2022 മുതല്‍ ആരംഭിക്കുന്ന ഇഎംഐകളോട് കൂടിയ എളുപ്പമുള്ള ഇഎംഐ ഓപ്ഷനുകള്‍ എന്നിവയ്ക്ക് അര്‍ഹതയുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top