Published:09 April 2022
ലോസ് ഏഞ്ചൽസ്: ഓസ്കർ പുരസ്കാര ദാന ചടങ്ങിനിടെ അവതാരകൻ്റെ മുഖത്തടിച്ച സംഭവത്തിൽ ഓസ്കർ അക്കാദമിയുടെ എല്ലാ വേദികളിൽ നിന്നും നടൻ വിൽ സ്മിത്തിന് പത്തു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി.
ലോസ് ഏഞ്ചൽസിൽ ചേർന്ന അക്കാദമിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് തീരുമാനം. 2022 ഏപ്രിൽ എട്ട് മുതൽ 10 വർഷത്തേക്കാണ് വിലക്ക്. അക്കാദമി അവാർഡുകൾ ഉൾപ്പെടെ, നേരിട്ടോ ഫലത്തിലോ അക്കാദമി പരിപാടികളിലും പങ്കെടുക്കാൻ സ്മിത്തിനെ അനുവദിക്കില്ലെന്ന് ബോർഡ് തീരുമാനിച്ചതായും അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സിഇഒ ഡോൺ ഹഡ്സണും പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത്തവണത്തെ ഓസ്കര് അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവം. ഭാര്യ ജെയ്ഡ പിന്‍കറ്റിന്റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. ദേഷ്യത്തോടെ വിൽ സ്മിത്ത് വേദിയിലെത്തി അവതാരകൻ്റെ മുഖത്തടിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വിൽ സ്മിത്ത് പെരുമാറ്റത്തിൽ മാപ്പുചോദിച്ചിരുന്നു. ഇത്തവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് വില്‍ സ്മിത്തിനെയാണ്