Published:27 April 2022
യൂട്യൂബ് വെബ്സീരീസുകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ യൂട്യൂബറാണ് ശ്യാം മോഹന്. ശ്യാം മോഹന്റെ ഒരു പാട്ടാണ് ഇപ്പോഴത്തെ ഹിറ്റ് വീഡിയോകളിലൊന്ന്.
സംഗീത പ്രേമികളുടെ പ്രിയ ഗായകനായ സാക്ഷാൽ ജി വേണുഗോപാൽ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഈ വീഡിയോ പങ്കുവച്ചതും. ‘തൂവാനത്തുമ്പികളി’ലെ ‘ഒന്നാം രാഗം പാടി’ എന്ന ഗാനമാണ് ശ്യാം പാടുന്നത്. വീഡിയോ ഹിറ്റായതിനെക്കാൾ കൂടുതൽ രസകരം വീഡിയോക്ക് നൽകിയ ക്യാപ്ഷനാണ്.
"എജ്ജാതി ഫ്യൂഷൻ! വിളിപ്പുറത്തൊരു വെള്ളിയും! ഇവനെ വഴിയിലെവിടെയെങ്കിലും കിട്ടിയാൽ ജീവനോടെ പിടിച്ചു കൊണ്ടു വരണേ....കുറച്ച് പാഠങ്ങൾ പഠിപ്പി..... ഛേ.... പഠിക്കാനാ" എന്നാണ് വീഡിയോയ്ക്ക് ഒപ്പം വേണുഗോപാൽ കുറിച്ചത്. പാട്ട് പാടുന്നതിന്റെ വിഡിയോ ശ്യാം മോഹനും പങ്കുവച്ചിട്ടുണ്ട്. ‘പ്രദക്ഷിണം ലേശം കൂടിപ്പോയോ’ എന്നാണ് വീഡിയോയ്ക്കൊപ്പം നടന് കുറിച്ചത്. വേണുഗോപാലിന്റെ ഈ രസകരമായ പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്യുകയും കാണുകയും ചെയ്തിരിക്കുന്നത്.