Published:29 April 2022
നമ്മുടെ പ്രായത്തോടോപ്പം വളർന്നതാണ് ജുറാസിക് പാർക്ക് സീരീസും. മൈക്കൽ ക്രൈറ്റൺ 1990-ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക് പാർക്ക് എന്ന നോവലിനെ ആസ്പദമാക്കി 1993-യിൽ സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക് പാർക്ക്. പിന്നീട് ഈ സീരിസില്‍ 6 ചിത്രങ്ങളാണ് പുറത്തിറങ്ങി.
എന്നാൽ ജുറാസിക് സീരിസിന്റെ ഏഴാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍. ജുറാസിക് വേള്‍ഡ് ഡൊമീനിയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വിട്ടിരിക്കുകയാണ്. ദിനോസറുകള്‍ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അക്രമണം നടത്തുന്നതാണ് ട്രെയ്ലറില് കാണാനാവുന്നത്.കോളിന് ട്രോവോറോ, മൈക്കിള്‍ ക്രിക്ടണ്‍, ജെറെക് കോനോലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രം ജൂണ്‍ 10 ന് തിയേറ്ററുകളിലെത്തും.
മുന്‍ചിത്രങ്ങളിലെ മുഖ്യ കഥാപാത്രങ്ങളെല്ലാവരും തന്നെ ഏഴാം ഭാഗത്തിലും ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാം നെയില്‍, ലോറ ഡേണ്‍, ജോഫ് ഗോഡ്ബ്ലം, ക്രിസ് പ്രാറ്റ്സ്, ഇസബെല്ലാ സെര്‍മോണ്‍, ജസ്റ്റിസ് സ്മിത്ത്, സ്കോട്ട് ഹേസ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്. കോളിന് ട്രെവോറോ സംവിധാനം ചെയ്യുന്ന ചിത്രം ആമ്പ്ലിന്‍ എന്റര്ടെയ്ന്മെന്റ്, യൂണിവേള്സല് പിക്ചേഴ്സ്, പെര്‍ഫെക്ട് വേള്‍ഡ് പിക്ചേഴ്സ്, ലാറ്റിന പിക്ചേഴ്സ് എന്നീ പ്രൊഡക്ഷന്‍ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.