Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:19 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Religious

Ramdan 2022, Ramdan Special, Religious

മ​നു​ഷ്യ​നാ​വു​ക! ഉ​ട​യ​വ​നെ അ​റി​യു​ക

Published:01 May 2022

# ഡോ. ​മു​ഹ​മ്മ​ദ്‌ അ​ബ്ദു​ൽ  ഹ​കീം അ​സ്ഹ​രി

അ​ല്ലാ​ഹു​വി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കാ​ൻ സാ​ധി​ച്ച ദി​വ​സ​ങ്ങ​ളാ​ണ് ക​ട​ന്നു പോ​യ​ത്. ന​മു​ക്കും അ​ല്ലാ​ഹു​വി​നു​മി​ട​യി​ലെ മ​റ​ക​ൾ ഓ​രോ​ന്നോ​രോ​ന്നാ​യി നീ​ങ്ങു​മ്പോ​ഴാ​ണ​ല്ലോ, യ​ഥാ​ർ​ഥ​ത്തി​ൽ സൃ​ഷ്ടി​യു​ടെ ര​ഹ​സ്യ​വും സൗ​ന്ദ​ര്യ​വും മ​ന​സി​ലാ​കു​ന്ന​ത്. അ​തി​ലേ​ക്കു​ള്ള അ​ന​ന്ത​മാ​യ യാ​ത്ര​യു​ടെ തു​ട​ക്ക​മാ​യി ഈ ​മാ​സം ആ​ർ​ജി​ച്ചെ​ടു​ത്ത ആ​ത്മീ​യ ചൈ​ത​ന്യ​വും സ​ൽ​ക​ർ​മ​ങ്ങ​ളും ജീ​വി​ത​മ​ഖി​ല​വും കൂ​ട്ടി​രു​ത്താ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം.

മ​നു​ഷ്യ​ന്‍റെ നി​സ​ഹാ​യ​ത തി​രി​ച്ച​റി​യു​മ്പോ​ഴാ​ണ് ഉ​ട​യ​വ​ന്‍റെ മ​ഹ​ത്വം കൂ​ടു​ത​ൽ അ​റി​വാ​കു​ന്ന​ത്. പ​ണ​വും പ്രൗ​ഢി​യും മ​നു​ഷ്യ​നി​ലു​ണ്ടാ​ക്കി തീ​ർ​ക്കു​ന്ന അ​ഹം​ബോ​ധ​ത്തെ കു​ടി​യൊ​ഴി​പ്പി​ക്കു​മ്പോ​ഴാ​ണ് ഈ ​നി​സ​ഹാ​യ​ത കൂ​ടു​ത​ൽ പ്ര​ക​ട​മാ​കു​ന്ന​ത്. ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​മ്പോ​ൾ വി​ശ്വാ​സി​യെ ഏ​റ്റ​വും ഉ​ത്കൃ​ഷ്ട​നാ​ക്കു​ന്ന​ത് അ​വ​നി​ലെ മ​നു​ഷ്യ​നെ തി​രി​ച്ച​റി​ഞ്ഞ ഈ ​സ്വ​ത്വ പ്ര​തി​നി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ്. അ​ല്ലാ​ഹു​വി​നെ കൂ​ടു​ത​ൽ അ​റി​യു​ക എ​ന്ന​താ​ണ് ഈ ​തി​രി​ച്ച​റി​വി​ലേ​ക്കു​ള്ള പ്ര​ഥ​മ വ​ഴി. അ​ല്ലാ​ഹു​വി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കാ​ൻ സാ​ധി​ച്ച ദി​വ​സ​ങ്ങ​ളാ​ണ് ക​ട​ന്നു പോ​യ​ത്. ന​മു​ക്കും അ​ല്ലാ​ഹു​വി​നു​മി​ട​യി​ലെ മ​റ​ക​ൾ ഓ​രോ​ന്നോ​രോ​ന്നാ​യി നീ​ങ്ങു​മ്പോ​ഴാ​ണ​ല്ലോ, യ​ഥാ​ർ​ഥ​ത്തി​ൽ സൃ​ഷ്ടി​യു​ടെ ര​ഹ​സ്യ​വും സൗ​ന്ദ​ര്യ​വും മ​ന​സി​ലാ​കു​ന്ന​ത്. അ​തി​ലേ​ക്കു​ള്ള അ​ന​ന്ത​മാ​യ യാ​ത്ര​യു​ടെ തു​ട​ക്ക​മാ​യി ഈ ​മാ​സം ആ​ർ​ജി​ച്ചെ​ടു​ത്ത ആ​ത്മീ​യ ചൈ​ത​ന്യ​വും സ​ൽ​ക​ർ​മ​ങ്ങ​ളും ജീ​വി​ത​മ​ഖി​ല​വും കൂ​ട്ടി​രു​ത്താ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം.

ന​മു​ക്കെ​ന്തി​നും അ​ല്ലാ​ഹു മ​തി​യാ​യ​വ​നാ​ണ് എ​ന്ന ബോ​ധ്യ​മാ​ണ് ഉ​ണ്ടാ​വേ​ണ്ട​ത്. ഈ ​ലോ​ക​ത്തെ മു​ഴു​വ​ൻ വ​സ്തു​ക്ക​ളെ കു​റി​ച്ചും അ​റി​വു​ള്ള, എ​ല്ലാ​ത്തി​നും ക​ഴി​വു​ള്ള അ​ല്ലാ​ഹു​വി​നെ​ക്കാ​ൾ ന​മ്മു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ത​രാ​ൻ ആ​ർ​ക്കാ​ണ് സാ​ധി​ക്കു​ക? അ​ടി​മ​യ്ക്ക് അ​ല്ലാ​ഹു മാ​ത്രം മ​തി​യി​ല്ലേ എ​ന്ന് അ​ല്ലാ​ഹു ത​ന്നെ വി​ശു​ദ്ധ ഖു​ർ​ആ​നി​ൽ ചോ​ദി​ക്കു​ന്ന​തും, ഈ ​ആ​ത്മ​ബ​ന്ധ​ത്തെ​യും പ​ര്യാ​പ്ത​ത​യെ​യും സൂ​ചി​പ്പി​ച്ചു കൊ​ണ്ടാ​ണ്.

അ​ല്ലാ​ഹു​വി​ന്‍റെ ഈ ​തു​റ​ന്ന സ്നേ​ഹ​ത്തെ പ​ല ഇ​ട​ങ്ങ​ളി​ലാ​യി ഖു​ർ​ആ​ൻ ന​മ്മെ ബോ​ധി​പ്പി​ക്കു​ന്നു​ണ്ട്. ഒ​രി​ക്ക​ൽ ഒ​രു അ​അ​റാ​ബി ന​ബി (സ്വ) ​ത​ങ്ങ​ളു​ടെ അ​ടു​ക്ക​ൽ വ​ന്ന്, എ​നി​ക്ക് നേ​രി​ട്ട് കാ​ണാ​ൻ മാ​ത്രം അ​ടു​ത്തു​ള്ള​വ​നാ​ണോ, അ​തോ വി​ളി​ക്കാ​ൻ മാ​ത്രം വി​ദൂ​ര​ത്താ​ണോ അ​ല്ലാ​ഹു എ​ന്ന് ചോ​ദി​ക്കു​ന്നു​ണ്ട്. അ​തി​ന് മ​റു​പ​ടി​യാ​യി "ഞാ​ൻ ഖ​രീ​ബാ​ണ് (സ​മീ​പ​സ്ഥ​ൻ)' എ​ന്ന് പ​റ​യാ​നാ​ണ് ന​ബി ത​ങ്ങ​ളോ​ട് അ​ല്ലാ​ഹു പ​റ​യു​ന്ന​ത്. "ഖ​രീ​ബ്' എ​ന്ന പ​ദം വി​ശ്വാ​സി​ക്ക് ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​തൊ​ന്നു​മ​ല്ല. അ​ല്ലാ​ഹു ന​മ്മു​ടെ അ​ടു​ത്ത് ത​ന്നെ​യു​ണ്ടെ​ന്ന ആ​ത്മ​ധൈ​ര്യ​ത്തി​ന്‍റെ മ​ഹ​ത്താ​യ ത​ലം കൂ​ടെ​യാ​ണ​ത്.

അ​ല്ലാ​ഹു കൂ​ടെ​യു​ണ്ട്, അ​വ​നെ​ല്ലാം കാ​ണു​ന്നു​ണ്ട്, അ​വ​ൻ എ​നി​ക്ക് മ​തി​യാ​യ​വ​നാ​ണ് തു​ട​ങ്ങി​യ അ​ടി​മ​ത്ത​ത്തി​ന്‍റെ സ​മ്പൂ​ർ​ണ​മാ​യ സ​മ​ർ​പ്പ​ണ​മാ​ണ് ആ​ത്മീ​യ​ത​യു​ടെ സൗ​ന്ദ​ര്യം. എ​ത്ര​ത്തോ​ളം ന​മ്മ​ളെ ന​മ്മ​ൾ അ​ല്ലാ​ഹു​വി​ൽ സ​മ​ർ​പ്പി​ക്കു​ന്നു​വോ, അ​ത്ര​യും അ​വ​നി​ലേ​ക്ക​ടു​ക്കു​വാ​ൻ ന​മു​ക്ക് സാ​ധി​ക്കും. ന​മൊ​ന്നു​മ​ല്ലെ​ന്ന​റി​യു​മ്പോ​ഴാ​ണ് അ​ല്ലാ​ഹു​വി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന​ത്. അ​പ്പോ​ഴാ​ണ് ന​മ്മു​ടെ അ​ടി​മ​ത്തം കൂ​ടു​ത​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തും. 

നാം ​എ​ന്ത് കാ​ര്യം ചെ​യ്യു​മ്പോ​ഴും അ​ല്ലാ​ഹു​വി​ന്‍റെ സ​മ്മ​തം വേ​ണ​മെ​ന്ന വി​ധേ​യ​പ്പെ​ട​ലി​ന്‍റെ സ്വ​ഭാ​വ​മാ​ണ് ന​മു​ക്കു​ണ്ടാ​കേ​ണ്ട​ത്. ഇ​തി​ന് ന​ല്ല ക്ഷ​മ കൈ​മു​ത​ലാ​ക്ക​ണം. വി​ശ്വാ​സ​ത്തി​ന്‍റെ പ​കു​തി ത​ന്നെ ക്ഷ​മ​യാ​യി അ​ല്ലാ​ഹു​വി​ന്‍റെ റ​സൂ​ൽ(​സ്വ) പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ക്ഷ​മ എ​ല്ലാ മേ​ഖ​ല​യി​ലു​മു​ണ്ടാ​ക​ണം. തി​ന്നു​മ്പോ​ഴും കു​ടി​ക്കു​മ്പോ​ഴും എ​ഴു​തു​മ്പോ​ഴും പ​റ​യു​മ്പോ​ഴും അ​ങ്ങ​നെ എ​ല്ലാ മേ​ഖ​ല​യി​ലും ക്ഷ​മ​യു​ണ്ടാ​ക​ണം. നാം ​കാ​ര​ണം ഒ​രു ജീ​വ ജാ​ല​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​വാ​തി​രി​ക്കാ​ൻ ക്ഷ​മി​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും. ക്ഷ​മാ​ശീ​ല​മു​ള്ള​വ​രോ​ടൊ​പ്പ​മാ​ണ് അ​ല്ലാ​ഹു​വെ​ന്ന് പ​ല സ​മ​യ​ങ്ങ​ളി​ലാ​യി ഖു​ർ​ആ​ൻ ഉ​ദ്ബോ​ധി​പ്പി​ക്കു​ന്നു​ണ്ട്. ക്ഷ​മി​ക്കു​മ്പോ​ൾ മ​നു​ഷ്യ​ൻ വി​ധേ​യ​പ്പെ​ടാ​ൻ പ​ഠി​ക്കു​ക​യും അ​ല്ലാ​ഹു​വി​ലേ​ക്കെ​ത്താ​നു​ള്ള അ​വ​ന്‍റെ വ​ഴി എ​ളു​പ്പ​മാ​വു​ക​യും ചെ​യ്യും.

വി​ശു​ദ്ധ റം​സാ​ൻ ക്ഷ​മ​യെ പ്ര​യോ​ഗ​വ​ത്ക​രി​ക്കാ​ൻ ഒ​രു പ​രി​ധി വ​രെ ന​മ്മെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. അ​ത് ജീ​വി​ത​ത്തി​ന്‍റെ ത​ന്നെ ആ​ത്മാ​വാ​യി കൊ​ണ്ടു​ന​ട​ക്കാ​ൻ വ​രും കാ​ല​ങ്ങ​ളി​ൽ സാ​ധി​ക്ക​ണം. നോ​മ്പി​ന്‍റെ പ​കു​തി ക്ഷ​മ​യാ​ണെ​ന്നും ക്ഷ​മ വി​ശ്വാ​സ​ത്തി​ന്‍റെ പ​കു​തി​യാ​ണെ​ന്നും ഇ​മാം ഗ​സാ​ലി (റ) ​ചേ​ർ​ത്തു വാ​യി​ച്ച​ത് ക്ഷ​മ​യും ആ​ത്മീ​യ​ത​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തെ കൂ​ടു​ത​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​ണ്ട്. എ​ടു​ത്തു​ചാ​ട്ട​മ​ല്ല, വി​വേ​ക​മാ​ണ് മ​നു​ഷ്യ​നെ മു​ന്നോ​ട്ട് ന​യി​ക്കേ​ണ്ട​ത്. ഈ ​വി​വേ​ക​മാ​ണ് മ​നു​ഷ്യ​നെ മ​റ്റു ജീ​വി​ക​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​തും. അ​ത് എ​ത്ര​ത്തോ​ളം മ​ന​സി​ൽ കു​ടി​യി​രു​ത്തു​ന്നു​വോ അ​ത്ര​ത്തോ​ളം ന​മു​ക്ക് ന​മ്മെ തി​രി​ച്ച​റി​യാ​നും അ​ല്ലാ​ഹു​വി​ലേ​ക്ക​ടു​ക്കാ​നും സാ​ധി​ക്കും.

മാ​ലാ​ഖ​യാ​യ ജി​ബ്‌​രീ​ൽ (അ) ​ഇ​ഹ്‌​സാ​ൻ (ഗു​ണം) എ​ന്താ​ണെ​ന്ന് തി​രു​ന​ബി​യോ​ട് ചോ​ദി​ച്ച സ​മ​യ​ത്ത്, അ​ല്ലാ​ഹു എ​ല്ലാം കാ​ണു​ന്നു​ണ്ടെ​ന്ന ബോ​ധ​ത്തി​ൽ ആ​രാ​ധ​ന​ക​ൾ ചെ​യ്യു​ക എ​ന്നാ​ണ് ന​ബി ത​ങ്ങ​ൾ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്. ന​മു​ക്ക് മേ​ലു​ള്ള അ​ല്ലാ​ഹു​വി​ന്‍റെ അ​ധി​കാ​ര​ത്തെ സ​മ്മ​തി​ച്ചു കൊ​ടു​ക്കു​മ്പോ​ൾ മ​നു​ഷ്യ​ൻ ന​ന്ദി​യു​ള്ള​വ​നാ​കും. അ​താ​ണ് ഇ​ഹ്സാ​നി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്ദേ​ശം.

സ​ഹ​ജീ​വി​ക​ളെ സ്നേ​ഹി​ച്ചും അ​വ​രി​ലെ വേ​ദ​ന​ക​ൾ മ​ന​സി​ലാ​ക്കി​യും മ​നു​ഷ്യ​നാ​കാ​ൻ ശ്ര​മി​ക്ക​ണം. റം​സാ​നി​ന്‍റെ അ​വ​സാ​നം ഫി​ത്ർ സ​കാ​ത് കൊ​ടു​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്. പെ​രു​ന്നാ​ൾ ദി​വ​സ​ത്തെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ ക​ഴി​ച്ച് പ​ണം ബാ​ക്കി​യു​ള്ള​വ​ർ ഒ​ക്കെ​യും സ​ഹ​ജീ​വി​ക​ൾ​ക്ക് ഭ​ക്ഷ​ണ ഉ​പാ​ധി​ക​ൾ ഫി​ത്ർ സ​കാ​താ​യി ന​ൽ​ക​ണം. ന​മ്മി​ലെ മ​നു​ഷ്യ​നെ എ​ത്ര​ത്തോ​ളം നാം ​തി​രി​ച്ച​റി​യു​ന്നു​വോ അ​ത്ര​യും അ​ല്ലാ​ഹു​വി​ലേ​ക്ക് അ​ടു​ക്കാ​ൻ സാ​ധി​ക്കും.

ഒ​രു മാ​സ​ക്കാ​ലം അ​ല്ലാ​ഹു​വി​ലേ​ക്ക​ടു​ക്കാ​ൻ ന​മു​ക്ക് സാ​ധി​ച്ച​തി​ന്‍റെ ആ​ഘോ​ഷ​മാ​ണ് ഈ​ദ്. അ​ല്ലാ​ഹു​വി​ലേ​ക്കെ​ത്താ​നു​ള്ള മ​റ​ക​ൾ കു​റ​ഞ്ഞു​വ​ന്ന ദി​വ​സ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​ണ​ത്. അ​ന​ന്ത​മാ​യ പ്ര​യാ​ണ​ത്തി​ലേ​ക്കു​ള്ള തു​ട​ക്ക​മാ​യി ഈ ​ആ​ഘോ​ഷ​ത്തെ മാ​റ്റി​യെ​ടു​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം. എ​ല്ലാ​ത്തി​നും അ​ല്ലാ​ഹു മ​തി​യെ​ന്ന തി​രി​ച്ച​റി​വ് പൂ​ർ​ണ​മാ​യി ഉ​ൾ​കൊ​ള്ളു​മ്പോ​ൾ ആ ​ദി​നം പെ​രും​നാ​ളാ​യി മ​റു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top