Published:02 May 2022
ഇടിക്കാൻ പോകുന്ന വണ്ടി ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ വണ്ടിയിലെക്ക് ചാടികയറി ബ്രേക്ക് ഇട്ട് നിർത്താൻ ശ്രമിച്ച് ധൈര്യം കാണിച്ചയാളുടെ വീഡിയോ വൈറലാവുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. 31 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ക്ലിപ്പ് 2 ദിവസം മുൻപുള്ളതാണ്.
രണ്ടുപേർ തിടുക്കത്തിൽ റോഡിനു കുറുകെ ഓടിചെന്ന് ഇടിക്കാൻ പോകുന്ന വണ്ടിയിലേക്ക് ഒരാൾ ചാടികയറുകയും ജനലിലൂടെ കടന്ന് ഹാൻഡ് ബ്രേക്ക് വലിക്കുന്നതിനായി കാണാം. ഭാഗ്യവശാൽ, ജംഗ്ഷനിൽ ഇടിക്കാൻ മറ്റ് കാറുകളൊന്നും ഉണ്ടായിരുന്നില്ല, സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന വ്യക്തികൾക്കും പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുന്നുണ്ട്.
സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്. വാഹനം നിർത്തിയ ശേഷം, ജഴ്സിയണിഞ്ഞ ആൾ കാർ മുന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ഹാൻഡ്ബ്രേക്ക് രണ്ടുതവണ പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.