Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:06 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

FIfa World Cup Qatar, Football, Sports

സ്റ്റേ​ഡി​യം 974: ഇ​രു​മ്പു പെ​ട്ടി​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച വി​സ്മ​യം

Published:09 May 2022

# ഖ​ത്ത​റി​ല്‍ നി​ന്ന് ജെ​സ്സി ജോ​ണ്‍

ഈ ​വ​ര്‍ഷം ഡി​സം​ബ​ര്‍ 22 ന് ​ലോ​ക​ക​പ്പ് പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ ഗ്രൂ​പ്പ് ജി ​വി​ജ​യി​ക​ളും ഗ്രൂ​പ്പ് എ​ച്ച് ര​ണ്ടാം​സ്ഥാ​ന​ക്കാ​രും ത​മ്മി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​മാ​കും ഒ​രു​പ​ക്ഷേ ഈ ​സ്റ്റേ​ഡി​യ​ത്തി​ലെ അ​വ​സാ​ന​മ​ത്സ​രം. ആ​ദ്യ റൗ​ണ്ടി​ലെ ആ​റ് മ​ത്സ​ര​ങ്ങ​ള്‍ കൂ​ടെ ഒ​രു പ്രീ ​ക്വാ​ര്‍ട്ട​ര്‍ പോ​രാ​ട്ടം. ഇ​തി​നു വേ​ണ്ടി​യാ​ണ് സ്റ്റേ​ഡി​യം 974 ഖ​ത്ത​ര്‍ നി​ർ​മി​ച്ച​ത്.

2021 ഡി​സം​ബ​ര്‍ ഏ​ഴ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം. ഞ​ങ്ങ​ള്‍ അ​ധ്യാ​പി​ക​മാ​രെ​ല്ലാം താ​മ​സ​സ്ഥ​ല​ത്തെ​ത്തി വി​ശ്ര​മി​ക്കു​ന്നു. സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​ന്‍ വി​ളി​ച്ച് അ​റ​ബ് ക​പ്പ് ഫു​ട്ബോ​ള്‍ മ​ത്സ​രം കാ​ണാ​ന്‍ റെ​ഡി​യാ​ണോ​യെ​ന്ന് ചോ​ദി​ച്ചു. ഫ്രീ ​പാ​സ് ല​ഭി​ച്ചെ​ങ്കി​ലും എ​നി​ക്കും കൂ​ട്ടു​കാ​ര്‍ക്കും പോ​കാ​ന്‍ തീ​രെ താ​ത്പ​ര്യം തോ​ന്നി​യി​ല്ല. മ​ത്സ​രം ജോ​ര്‍ദാ​നും പ​ല​സ്തീ​നും ത​മ്മി​ലാ​ണ്. ക​ളി വി​ര​സ​മാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പ്. എ​ന്നാ​ല്‍ മ​റ്റൊ​രു കാ​ര്യം ഞ​ങ്ങ​ള്‍ക്ക് ആ​വേ​ശം പ​ക​ര്‍ന്നു. കൃ​ത്യം എ​ട്ട് ദി​വ​സം മു​മ്പ് മാ​ത്രം തു​റ​ന്ന റാ​സ് അ​ബു​വി​നെ സ്റ്റേ​ഡി​യം 974 ആ​ണ് മ​ത്സ​ര​വേ​ദി.

സ്റ്റേ​ഡി​യം 974. ഖ​ത്ത​ര്‍ ലോ​ക​ത്തി​ന് മു​ന്നി​ല്‍ തു​റ​ന്നു​വ​ച്ചി​രി​ക്കു​ന്ന അ​ത്ഭു​ത മൈ​താ​നം. അ​വി​ടെ ക​ളി കാ​ണു​വാ​ന്‍ ല​ഭി​ക്കു​ന്ന അ​വ​സ​രം മു​ത​ലാ​ക്കു​ക ത​ന്നെ. ഞ​ങ്ങ​ള്‍ പു​റ​പ്പെ​ട്ടു. കേ​ട്ട​റി​ഞ്ഞ​തി​നെ​ക്കാ​ൾ വ​ലി​യ കാ​ഴ്ച​ക​ളാ​ണ് അ​വി​ടെ കാ​ത്തി​രു​ന്ന​ത്. ഏ​തൊ​രു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തെ​യും വെ​ല്ലു​ന്ന ഭം​ഗി. ഇ​രി​പ്പി​ട​ങ്ങ​ള്‍ അ​തി​മ​നോ​ഹ​രം. 40,000 പേ​ര്‍ക്ക് ഇ​രി​പ്പി​ട​മു​ള​ള സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​കെ​യു​ള്ള​ത് 9,750 കാ​ണി​ക​ള്‍ മാ​ത്രം. അ​തി​നാ​ല്‍ ത​ന്നെ പ​കി​ട്ടാ​ര്‍ന്ന കാ​ഴ്ച​ക​ള്‍ മ​ന​സി​ന്‍റെ ഫ്രെ​യി​മി​ലേ​ക്ക് ഒ​പ്പി​യെ​ടു​ക്കാ​ന്‍ സാ​ധി​ച്ചു. ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് ശേ​ഷം പൂ​ര്‍ണ​മാ​യും പൊ​ളി​ച്ചു നീ​ക്ക​പ്പെ​ടു​ന്ന സ്റ്റേ​ഡി​യ​മാ​ണ് 974. ഈ ​വ​ര്‍ഷം ഡി​സം​ബ​ര്‍ 22 ന് ​ലോ​ക​ക​പ്പ് പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ ഗ്രൂ​പ്പ് ജി ​വി​ജ​യി​ക​ളും ഗ്രൂ​പ്പ് എ​ച്ച് ര​ണ്ടാം​സ്ഥാ​ന​ക്കാ​രും ത​മ്മി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​മാ​കും ഒ​രു​പ​ക്ഷേ ഈ ​സ്റ്റേ​ഡി​യ​ത്തി​ലെ അ​വ​സാ​ന​മ​ത്സ​രം. ആ​ദ്യ റൗ​ണ്ടി​ലെ ആ​റ് മ​ത്സ​ര​ങ്ങ​ള്‍ കൂ​ടെ ഒ​രു പ്രീ ​ക്വാ​ര്‍ട്ട​ര്‍ പോ​രാ​ട്ടം. ഇ​തി​നു വേ​ണ്ടി​യാ​ണ് സ്റ്റേ​ഡി​യം 974 ഖ​ത്ത​ര്‍ നി​ർ​മി​ച്ച​ത്.

ദോ​ഹ ന​ഗ​ര​ത്തോ​ട് ചേ​ര്‍ന്ന് നി​ല്‍ക്കു​ന്ന ഈ ​സ്റ്റേ​ഡി​യം ഖ​ത്ത​റി​ന്‍റെ നാ​വി​ക​പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ്ര​തീ​കം കൂ​ടി​യാ​ണെ​ന്നാ​ണ് ലോ​ക​ക​പ്പ് സം​ഘാ​ട​ക സ​മി​തി​യാ​യ സു​പ്രീം ക​മ്മ​റ്റി ഫൊ​ര്‍ ഡെ​ലി​വ​റി ആ​ന്‍ഡ് ലെ​ഗ​സി പ​റ​യു​ന്ന​ത്. ച​തു​പ്പ് നി​ല​ത്തി​ല്‍ പ​ണി​തു​യ​ര്‍ത്തി​യ ഈ ​വി​സ്മ​യ​ത്തി​ന് പ​രി​സ്ഥി​തി ആ​ഘാ​ത​മി​ല്ലാ​തെ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​തി​ന് ഫോ​ര്‍സ്റ്റാ​ര്‍ അ​ന്താ​രാ​ഷ്ട്ര ബ​ഹു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

2017 ലാ​ണ് സ്റ്റേ​ഡി​യം 974 നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. സ്പാ​നി​ഷ് ക​മ്പ​നി​യാ​യ ഫെ​ന്‍വി​ക് ഇ​രി​ബാ​ന്‍ ആ​ര്‍ക്കി​ടെ​ക്ക് ആ​ണ് രൂ​പ​ക​ല്‍പ​ന. ഖ​ത്ത​റി​ന്‍റെ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ ഡ​യ​ലി​ങ് കോ​ഡാ​യ 974 നെ ​അ​നു​സ്മ​രി​ച്ച് 974 ഷി​പ്പി​ങ് ക​ണ്ടെ​യ്ന​റു​ക​ളാ​ണ് സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല​ര​ല​ക്ഷം സ്ക്വ​യ​ർ മീ​റ്റ​ര്‍ ചു​റ്റ​ള​വു​ള്ള ഈ ​സ്റ്റേ​ഡി​യം ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ താ​ത്കാ​ലി​ക വേ​ദി​യാ​ണ്. സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന 40,000 ഇ​രി​പ്പി​ട​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച ഉ​രു​ക്കും ആ​ഫ്രി​ക്ക​യി​ലെ ദ​രി​ദ്ര രാ​ഷ്ട്ര​ങ്ങ​ളി​ല്‍ സ്റ്റേ​ഡി​യ​ങ്ങ​ള്‍ നി​ർ​മി​ക്കു​ന്ന​തി​നു സം​ഭാ​വ​ന ചെ​യ്യാ​നാ​ണ് ഖ​ത്ത​റി​ന്‍റെ തീ​രു​മാ​നം.

ഷി​പ്പി​ങ് ക​ണ്ടെ​യ്ന​റു​ക​ള്‍ വീ​ണ്ടും ഉ​പ​യോ​ഗ​ക്ഷ​മ​മാ​ക്കും. ഇ​പ്പോ​ള്‍ സ്റ്റേ​ഡി​യം നി​ല്‍ക്കു​ന്നി​ട​ത്ത് ഭാ​വി​യി​ല്‍ പ​ബ്ലി​ക്ക് പാ​ര്‍ക്കും ചെ​റു​കി​ട വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്. ഖ​ത്ത​റി​ലെ അ​ഹ​മ്മ​ദ് ബി​ന്‍ ഖ​ലീ​ഫ കോ​ണ്‍ട്രാ​ക്ടേ​ഴ്സ്, ടൈം ​ഖ​ത്ത​ര്‍, ബി​സി​ബി​ക്യു എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് സ്റ്റേ​ഡി​യം നി​ര്‍മി​ച്ച​ത്. ആ​ദ്യ മ​ത്സ​രം ന​ട​ന്ന​ത് 2021 ന​വം​ബ​ര്‍ 30 ന് ​അ​റ​ബ് ക​പ്പി​ല്‍ യു​എ​ഇ​യും സി​റി​യ​യും ത​മ്മി​ല്‍.

മ​ണ​ലാ​ര​ണ്യ​ത്തി​ല്‍ ഇ​രു​മ്പ് ച​ട്ട​ക്കൂ​ടി​ല്‍ നി​ർ​മി​ച്ച സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ല്‍ ചൂ​ട് കൂ​ടു​ത​ലാ​കു​മ​ന്ന ആ​ശ​ങ്ക​വേ​ണ്ട­. അ​തി​നൂ​ത​ന​മാ​യ എ​യ​ര്‍ ക​ണ്ടി​ഷ​നി​ങ് സം​വി​ധാ​ന​മാ​ണ് മൈ​താ​ന​ത്തും ഗ്യാ​ല​റി​യി​ലും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ത്സ​രം സ​സൂ​ഷ്മം വീ​ക്ഷി​ക്കാ​ന്‍ മേ​ല്‍ക്കൂ​ര​യോ​ട് ചേ​ര്‍ന്ന് ഇ​രു​വ​ശ​ത്തും ര​ണ്ട് കൂ​റ്റ​ന്‍ എ​ല്‍സി​ഡി സ്ക്രീ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ള്‍ ക​ണ്ടെ​യ്ന​റു​ക​ളു​ടെ ഉ​ള്ളി​ലാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ് ഇ​തി​ന്‍റെ ഡി​സൈ​ന്‍. ലോ​ക​ക​പ്പി​നാ​യി ഖ​ത്ത​ര്‍ നി​ർ​മി​ച്ച സ്റ്റേ​ഡി​യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ​തും ഏ​റ്റ​വും കു​റ​വ് അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​തു​മാ​യ മൈ​താ​ന​മാ​ണ് 974.

പേ​ര്‍ഷ്യ​ൻ ക​ട​ലി​ടു​ക്കി​നോ​ട് ചേ​ര്‍ന്ന് ക​ണ്ടെ​യ്ന​ര്‍ ടെ​ര്‍മി​ന​ലു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഒ​രു വി​സ്മ​യ നി​ർ​മി​തി ത​ന്നെ​യാ​ണ് സ്റ്റേ​ഡി​യം 974. വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള ക​ണ്ടെ​യ്ന​റു​ക​ളു​ടെ വ​ര്‍ണ​വൈ​വി​ധ്യം ത​ന്നെ ഇ​തി​നെ മ​നോ​ഹ​ര​മാ​ക്കു​ന്നു. പ​ല ത​ട്ടു​ക​ളാ​യി അ​ടു​ക്കി​വ​ച്ചി​രി​ക്കു​ന്ന ഇ​രു​മ്പ് പെ​ട്ടി​ക​ളെ വ​ലി​യ ഉ​രു​ക്ക് വ​ടം ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​വെ​ച്ചി​രു​ന്ന​താ​ണെ​ന്നേ ദൂ​രെ നി​ന്നും കാ​ണു​മ്പോ​ള്‍ തോ​ന്നൂ. 

ച​തു​പ്പി​ല്‍ പ​ണി​തു​യ​ര്‍ത്തി​യി​ട്ടും സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ ഡ്രെ​യ്നേ​ജ് സം​വി​ധാ​ന​വും വെ​ള്ളം കെ​ട്ടി​നി​ന്ന് മൈ​താ​നം കേ​ടു​വ​രാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​വും എ​ല്ലാം പു​തു​മ​നി​റ​ഞ്ഞ അ​നു​ഭ​വം. മ​ത്സ​ര​ത്തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങി ഈ ​വി​സ്മ​യ​ത്തെ ഒ​രി​ക്ക​ല്‍ക്കൂ​ടി നോ​ക്കി. ചി​ല​പ്പോ​ള്‍ ഇ​നി​യൊ​രി​ക്ക​ലും ഇ​തി​നു​ള്ളി​ലൊ​രു പ്ര​വേ​ശ​നം സാ​ധ്യ​മാ​കി​ല്ല. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്കാ​യു​ള്ള ടി​ക്ക​റ്റു​ക​ള്‍ വി​റ്റു​പോ​യി​ക്ക​ഴി​ഞ്ഞു. അ​റ​ബ് ക​പ്പി​നെ​ന്ന​പോ​ലെ ലോ​ക​ക​പ്പി​ന് ഫ്രീ ​ടി​ക്ക​റ്റ് ല​ഭി​ക്കാ​നും സാ​ധ്യ​ത വ​ള​രെ കു​റ​വ്. അ​പ്പോ​ള്‍ ഖ​ത്ത​ര്‍ ലോ​ക​ത്തി​നു സ​മ്മാ​നി​ച്ച ഈ ​അ​ത്ഭു​തം ഏ​റെ താ​മ​സി​ക്കാ​തെ പൊ​ളി​ച്ചു നീ​ക്ക​പ്പെ​ടു​മ്പോ​ള്‍ ഇ​തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച ചു​രു​ക്കം പേ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക് പേ​രെ​ഴു​തി ചേ​ര്‍ക്കാ​ന്‍ സാ​ധി​ച്ച​ത് വ​ലി​യ അ​നു​ഭ​വ​മാ​യി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top