Published:10 May 2022
ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ 25ാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. മകളുടെ പിറന്നാള്‍ കെങ്കേമമാക്കാന്‍ ആമിര്‍ ഖാനും മുന്‍ഭാര്യ റീന ദത്തയും ഒത്തുചേര്‍ന്നിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാള്‍ ആഘോഷം.
കേക്ക് മുറിക്കുമ്പോള്‍ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം. ഇവര്‍ക്കൊപ്പം ആമിര്‍-കിരണ്‍ റാവു ബന്ധത്തില്‍ ജനിച്ച മകന് ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.