Published:12 May 2022
ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും രണ്ടാം തവണ ഏറ്റുമുട്ടും. ഈ സീസണിൽ ഇരുടീമുകൾക്കും കാര്യമായ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും ടൂർണമെന്റിലെ രണ്ടു വമ്പന്മാരുടെയും മികച്ച പ്രകടനം ഇന്ന് പുറത്തെടുക്കും.
കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 52 റണ്‍സിൻ്റെ തോൽവി ഏറ്റുവാങ്ങിയാണ് മുംബൈ ഇന്ത്യൻസ് ഇന്ന് ഇറങ്ങുന്നത് . എന്നാൽ 91 റൺസിന് ഡൽഹിയെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്.
മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഉള്ളത്. എന്നാൽ 11 മത്സരങ്ങളില്‍ 4 വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ 9-ാം സ്ഥാനത്താണ് ചെന്നൈ ഉള്ളത്. ഈ മത്സരം വിജയം മാത്രം മുന്നിൽ കണ്ടാണ് ഇരു ടീമുകളും ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങുന്നത്.
വിജയിച്ചാൽ പോയിന്റ് പട്ടിക ചലിപ്പിക്കാനായേക്കുമെന്നാണ് ചെന്നൈ പ്രതീക്ഷിക്കുന്നത്. ഈ മത്സരം ജയിച്ചാൽ ചെന്നൈ ഒൻപതാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയരാന്‍ സഹായിക്കും. വൈകുന്നേരം 7 .30നാണ് മത്സരം തുടങ്ങുന്നത്.