Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 7:11 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

ഫെഡറൽ ബാങ്കിൽ അവസരങ്ങൾ

Published:12 May 2022

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഫെഡറല്‍ ബാങ്കിന്‍റെ ഇന്ത്യയിലേതു ബ്രാഞ്ചിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

തിരുവനന്തപുരം: ഫെഡറല്‍ ബാങ്കിന്‍റെ വിവിധ ബ്രാഞ്ചുകളിലേക്ക് ജൂനിയര്‍ മാനെജ്മെന്‍റ് ഓഫീസര്‍ ഗ്രേഡ്- 1 (സ്‌കെയില്‍ -1) തസ്തികയിലുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 23. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഫെഡറല്‍ ബാങ്കിന്‍റെ ഇന്ത്യയിലേതു ബ്രാഞ്ചിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള അഭിമുഖം (റോബോട്ടിക് ഇന്‍റര്‍വ്യൂ), അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ശമ്പളം: ബേസിക് പേ- 36,000- 63,840/-. തുടക്കത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും ഉള്‍പ്പടെ 58,500 രൂപയായിരിക്കും ടേക്ക് ഹോം പേ.

യോഗ്യത: 60ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം (പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി എന്നീ ക്ലാസുകളിലും 60ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ടായിരിക്കണം). പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്ത്യന്‍ പൗരനായിരിക്കണം.
പ്രായപരിധി: ജനറല്‍ - 27 വയസ് (1.5.1995 ന് മുന്‍പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല). എസ്.സി./എസ്.ടി.- 32 വയസ്.(1.5.1990 ന് മുന്‍പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല).

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://federalbank.co.in


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top