Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:02 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

kottayam, crime news

കോട്ടയം നാട്ടകത്ത് തൂങ്ങിയ നിലയിൽ പഴകിയ മൃതദേഹം

Published:13 May 2022

രണ്ടാഴ്ചയിലേറെ പഴക്കമുളള മൃതദേഹം ദ്രവിച്ച്  അസ്ഥികൂടമായിട്ടുണ്ട്.

കോട്ടയം: നാട്ടകം മറിയപ്പള്ളിയിൽ എം.സി റോഡരികിൽ ആളൊഴിഞ്ഞ പുരയിടത്തിൽ പനയിൽ തൂങ്ങിയ നിലയിൽ പഴകിയ മൃതദേഹം. രണ്ടാഴ്ചയിലേറെ പഴക്കമുളള മൃതദേഹം ദ്രവിച്ച്  അസ്ഥികൂടമായിട്ടുണ്ട്.

മറിയപ്പള്ളി താഴത്ത് ഗോപാലകൃഷ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ പനയിലാണ് മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മാലിന്യം തള്ളുന്ന ഇവിടെ ഏതു സമയവും ദുർഗന്ധം ഉള്ളതിനാലാണ് സംഭവം പുറത്തറിയാഞ്ഞത്.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വോഷണം ആരംഭിച്ചു. 70 വയസ് പ്രായമുള്ളയാളാണെന്നാണ് പ്രാഥമിക നിഗമനം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top