Published:13 May 2022
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 37,160 രൂപയും ഗ്രാമിന് 4,645 രൂപയുമായി.
മേയ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.വ്യാഴാഴ്ച പവന് 360 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വില താഴ്ന്നത്. മാർച്ച് ഒൻപതിന് പവന് 40,560 രൂപയിൽ എത്തിയതാണ് ഈ വർഷത്തെ ഉയർന്ന വില.