Published:13 May 2022
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഹിന്ദുക്ഷേത്രം തകര്‍ത്ത കേസില്‍ 22 പേര്‍ക്ക് അഞ്ചുവര്‍ഷം തടവ് വിധിച്ച് തീവ്രവാദവിരുദ്ധ കോടതി. 2021 ആഗസ്ത് നാലിനാണ് നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് റാഹിം യാര് ഖാന് ജില്ലയിലെ ഭോങ് പട്ടണത്തിലെ ക്ഷേത്രം അടിച്ചുതകര്‍ത്തത്.
സമീപത്തെ മുസ്ലിം മതസ്ഥാപനത്തിലെ ലൈബ്രറിയില്‍ ഹിന്ദു കുടുംബത്തിലെ എട്ടുവയസ്സുകാരന് മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഹിന്ദുക്ഷേത്രം തകര്‍ത്ത കേസില്‍ 84 പേരെ വിചാരണ ചെയ്തിരുന്നു.