Published:13 May 2022
യുഎഇ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാന് അന്തരിച്ചു. 73 വയസ്സായിരുന്നു.
അബുദാബി ഭരണാധികാരിയാണ് അന്തരിച്ച അൽ നഹ്യാന്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു. അദ്ദേഹംത്തിന്റെ മരണത്തെത്തുടർന്ന് യുഎഇയിൽ ഭരണകൂടം 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സൂപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് 2004 മുതൽ യുഎഇ പ്രസിഡന്റായിരുന്നു.
രാഷ്ട്ര പിതാവും പ്രഥമ യുഎഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ മരണത്തെ തുടര്‍ന്നാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.