Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:28 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

Thrissur Pooram 2022, Thiruvambadi, Thrissur

തിരുവമ്പാടിയുടെ വെടിക്കെട്ടുപുരയ്ക്കു സ​മീ​പം പ​ട​ക്കം പൊ​ട്ടി​ച്ചു: മൂന്നുപേ​ർ അ​റ​സ്റ്റി​ൽ

Published:13 May 2022

പടക്കം പൊട്ടുന്നതു ഇതുവഴി പോയ എ.സി.പി: വി.കെ. രാജുവിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുമായി ചേർന്ന് സംഘത്തെ തടഞ്ഞു.  കുതറിയോടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ടു അറസ്റ്റുചെയ്തു. 

തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ തിരുവമ്പാടിയുടെ വെടിക്കെട്ടുപുരയ്ക്കു സമീപം മദ്യലഹരിയിൽ പടക്കം പൊട്ടിച്ചവർ പിടിയിൽ. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഷെഡിനു സമീപം ചൈനീസ് പടക്കങ്ങൾ കൂട്ടിയിട്ടു പൊട്ടിക്കുകയായിരുന്നു. 

ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശൂർ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കാറിലാണ് എത്തിയത്. പൂരം വെടിക്കെട്ടു കാണാനാണ് കോട്ടയം സ്വദേശികൾ തൃശൂരിലെത്തിയത്. വെടിക്കെട്ടു മാറ്റി വെച്ചതിനെ തുടർന്ന് തേക്കിൻകാട്ടിലേക്ക് പടക്കസാമഗ്രികളുമായി ഇന്നലെ എത്തുകയായിരുന്നു. തുടർന്ന് തീ കൊളുത്തി. പടക്കം പൊട്ടുന്നതു ഇതുവഴി പോയ എ.സി.പി: വി.കെ. രാജുവിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുമായി ചേർന്ന് സംഘത്തെ തടഞ്ഞു.  കുതറിയോടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ടു അറസ്റ്റുചെയ്തു. 

വെടിക്കെട്ടു പുരയിൽ പൂരം വെടിക്കെട്ടിനു പൊട്ടിക്കാനുള്ള വൻ വെടിക്കോപ്പ് ശേഖരമാണ് സൂക്ഷിച്ചിട്ടുള്ളത്. വെടിക്കെട്ടു പുരകൾ 40 അടി അകലത്തിൽ ബാരിക്കേഡു കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. പോലീസ് സംഭവം വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. വിശദമായി ചോദ്യംചെയ്യുകയാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top