Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:07 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Delhi Fire Attack, Mundka Metro Station Delhi, Breaking News, Latest news

ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടത്തില്‍ വൻ തീപിടിത്തം; 20 പേര്‍ വെന്തുമരിച്ചു, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

Published:13 May 2022

ഇതുവരെ 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാം നില കെട്ടിടത്തില്‍ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ പരിശോധന തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നിലകെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 20 പേര്‍ വെന്തുമരിച്ചു. മുണ്ട്കാ മെട്രോസ്‌റ്റേഷന് സമീപമാണ് സംഭവം. ഇതുവരെ പൂർണമായും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാം നില കെട്ടിടത്തില്‍ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ പരിശോധന തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ആളുകള്‍ ഇനിയും  അതിനകത്ത് കുടുങ്ങികിടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ അറുപതിലേറെ പേരെയാണു രക്ഷപെടുത്തിയത്. കെട്ടിടം പൂർണമായി കത്തിനശിച്ചിട്ടുണ്ട്. കമ്പനികൾക്ക് ഓഫിസ് സ്ഥാപിക്കാൻ വാടകയ്ക്കു നൽകിയിരുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്. കെട്ടിടം തീ പിടിച്ചതിനെ തുടർന്ന് നിരവധിയാളുകൾ ചാടി രക്ഷപെട്ടതായും അവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു

 

എഎന്‍ഐയാണ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയതത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വൈകീട്ടാണ് തീപിടിത്തം ഉണ്ടായിട്ടുണ്ടെങ്കിലും അപകടം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നില്ല. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top