Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
29
May 2022 - 8:23 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Chintan Shivir, Congress, Column

ചി​ന്ത​ൻ ശി​ബി​ര​ത്തി​ൽ വ​രാ​ത്ത ചി​ന്ത​ക​ൾ

Published:14 May 2022

# സുധീർ നാഥ്

കോ​ൺ​ഗ്ര​സി​നെഗാ​ന്ധി കു​ടും​ബ​ത്തി​ൽ നി​ന്ന് പു​റ​ത്തു​ള്ള നേ​താ​ക്ക​ൾ ന​യി​ച്ചാ​ലേ
ഒ​രു പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് വ​ർ​ത്ത​മാ​ന കാ​ല​ത്ത് സാ​ധ്യ​ത​യു​ള്ളൂ. ഏറാ​ൻ മൂ​ളി​ക​ളും സ്തു​തി​പാ​ഠ​ക​രും മാ​ത്രം നി​റ​ഞ്ഞ സ​ദ​സാ​യി കോ​ൺ​ഗ്ര​സ് മാ​റി. അ​ങ്ങ​നെ​യു​ള്ള ഇ​ഷ്ട​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് കോ​ൺ​ഗ്ര​സി​നെ
ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ചി​ന്തി​ക്കാ​ൻ ആ​യി​രം വി​ഷ​യ​ങ്ങ​ൾ മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സ് ചി​ന്ത​ൻ ശി​ബി​ര​ത്തി​ൽ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ചി​ന്തി​ക്കാ​ൻ മ​റ​ന്നു​പോ​കു​ന്ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ട​ണം. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി കോ​ൺ​ഗ്ര​സി​ന്‍റെ വ​ള​ർ​ച്ച പ​ട​വ​ല​ങ്ങ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് സ​മാ​ന​മാ​ണ്. ഒ​രു​കാ​ല​ത്തു ശ​ക്തി​ന​ൽ​കി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലും കോ​ൺ​ഗ​സി​നെ പു​റം​ത​ള്ളു​ന്ന കാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ കാ​ണാ​ൻ​ക​ഴി​ഞ്ഞ​ത്. തു​ട​ർ​ച്ച​യാ​യ തോ​ൽ​വി ഇ​നി​യും പാ​ർ​ട്ടി​യെ മാ​റ്റി ചി​ന്തി​പ്പി​ച്ചി​ല്ല എ​ന്ന​ത് അ​ത്ഭു​തം ത​ന്നെ​യാ​ണ്. കോ​ൺ​ഗ്ര​സ് അ​ടി​മു​ടി മാ​റു​ന്നു എ​ന്നാ​ണ് നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​പ്പോ​ഴും അ​വ​ർ സോ​ണി​യ​യും രാ​ഹു​ലും നി​ല​പാ​ടു​ക​ളു​ള്ള ശ​ക്ത​മാ​യ നേ​തൃ​ത്വ​മാ​ണെ​ന്ന് പ​റ​യു​ക​യും ചെ​യ്യു​ന്നു.

രാ​ജ്യ​ത്തെ വ​ള​രു​ന്ന എ​ല്ലാ പാ​ർ​ട്ടി​ക​ളും നേ​തൃ​മാ​റ്റം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു. ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്രം ന​മു​ക്ക​ത് മ​ന​സി​ലാ​ക്കും. ബി​ജെ​പി​യു​ടെ നേ​തൃ​നി​ര തു​ട​ർ​ച്ച​യാ​യി മാ​റു​ന്നു. അ​വ​ർ വി​ജ​യി​ക്കു​ന്നു. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വ​ർ​ഷ​ങ്ങ​ളാ​യി ഒ​ര​ച്ചു​ത​ണ്ടി​ൽ മാ​ത്രം നി​ൽ​ക്കു​ന്നു. പ​രാ​ജ​യം മാ​ത്ര​മാ​ണ് സം​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തും. ചി​ന്ത​ൻ ശി​ബി​ര​ത്തി​ൽ ചി​ന്തി​ക്കു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും വേ​ണ്ട​ത് ബി​ജെ​പി എ​ങ്ങ​നെ വ​ള​ർ​ന്നു എ​ന്ന​താ​ണ്. അ​ത് മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ക​ണം. അ​തി​ന് അ​വ​ർ സ്തു​തി​വ​ച​ന​ങ്ങ​ൾ നി​ർ​ത്ത​ണം. കോ​ൺ​ഗ്ര​സി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണം കൂ​ടി​വ​ന്ന സ്തു​തി​പാ​ഠ​ക​രാ​ണ്.

1885 ൽ ​കോ​ൺ​ഗ്ര​സി​ന്‍റെ ച​രി​ത്രം ആ​രം​ഭി​ക്കു​ന്നു. ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യു​ടെ തേ​ർ​വാ​ഴ്ച അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ചു. സ്വാ​ത​ന്ത്ര്യ​മാ​യി​രു​ന്നു ല​ക്ഷ്യം. 1924ൽ ​മാ​ത്ര​മാ​ണ് മ​ഹാ​ത്മാ ഗാ​ന്ധി ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​നാ​യ​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ സ​രോ​ജി​നി നാ​യി​ഡു​വും എ​സ്. ശ്രീ​നി​വാ​സ അ​യ്യ​ങ്കാ​റും മു​ക്താ​ർ അ​ഹ​മ്മ​ദ് അ​ൻ​സാ​രി​യും ഓ​രോ വ​ർ​ഷം കോ​ൺ​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​രാ​യി. 1928ൽ ​മോ​ത്തി​ലാ​ൽ നെ​ഹ്റു​വും 1929 ൽ ​ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ എ​ത്തി. 1930ൽ ​നെ​ഹ്റു ത​ന്നെ​യാ​യി​രു​ന്നു അ​ധ്യ​ക്ഷ​ൻ. സ​ർ​ദാ​ർ വ​ല്ല​ഭ​ഭാ​യ് പ​ട്ടേ​ലും മ​ദ​ൻ മോ​ഹ​ൻ മാ​ള​വ്യ​യും നെ​ല്ലി സെ​ൻ​ഗു​പ്ത​യും രാ​ജേ​ന്ദ്ര​പ്ര​സാ​ദും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​രാ​യ ശേ​ഷം വീ​ണ്ടും നെ​ഹ്റു 1936, 1937 വ​ർ​ഷ​ങ്ങ​ളി​ൽ വീ​ണ്ടും അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് എ​ത്തി. തു​ട​ർ​ന്ന് സു​ഭാ​ഷ് ച​ന്ദ്ര​ബോ​സും രാ​ജേ​ന്ദ്ര പ്ര​സാ​ദും അ​ബ്ദു​ൾ ക​ലാം അ​സാ​ദും അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ചു. 

ജെ.​ബി. കൃ​പ​ലാ​നി കോ​ൺ​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന 1946-1947 കാ​ല​ത്താ​ണ് സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന​ത്. 1948-49 കാ​ല​ത്ത് ബം​ഗ രാ​ജു സി​ദ്ധ​രാ​മ​യ്യ​യും 1950ൽ ​പു​രു​ഷോ​ത്തം ദാ​സ് ഠ​ണ്ഡ​നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​രാ​യി. 1951 മു​ത​ൽ 1954 വ​രെ വീ​ണ്ടും നെ​ഹ്റു. കോ​ൺ​ഗ്ര​സ് ഓ​രോ വ​ർ​ഷം ക​ഴി​യു​ന്തോ​റും വ​ള​രു​ക​യാ​ണു​ണ്ടാ​യ​ത്. നെ​ഹ്റു​വി​ന് ശേ​ഷം 1955 മു​ത​ൽ 1959 വ​രെ യു.​എ​ൻ. ദേ​ബാ​ർ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​ണ്ടാ​യി. 1959ൽ ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​ത്യേ​ക കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​യാ​യി ഇ​ന്ദി​ര ഗാ​ന്ധി ക​ട​ന്നു​വ​ന്ന​താ​ണ്. ഇ​ന്ദി​ര കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യ ചെ​റി​യ കാ​ല​യ​ള​വി​ലാ​ണ് പി​താ​വ് നെ​ഹ്റു​വി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ഴ്ത്തി കേ​ര​ള​ത്തി​ലെ ഇ.​എം.​എ​സ് സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ടു​ന്ന​ത്.

1960 മു​ത​ൽ 63 വ​രെ നീ​ലം സ​ജീ​വ റെ​ഡ്ഡി​യും 1964 മു​ത​ൽ 67 വ​രെ കെ. ​കാ​മ​രാ​ജും മ​റ്റും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​രാ​യി വി​പ്ല​വ​ക​ര​മാ​യ വ​ള​ർ​ച്ച പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​ക്കി. നെ​ഹ്റു​വി​ന്‍റെ മ​ര​ണ​ശേ​ഷം 1964 മെ​യ് 27 മു​ത​ൽ ജൂ​ൺ 9 വ​രെ 13 ദി​വ​സം ഗു​ൽ​സാ​രി​ലാ​ൽ ന​ന്ദ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യി. പി​ന്നീ​ട് ഒ​രു വ​ർ​ഷ​വും 216 ദി​വ​സ​വും ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി പ്ര​ധാ​ന​മ​ന്ത്രി​യാ​യി. വീ​ണ്ടും 13 ദി​വ​സം ഗു​ൽ​സാ​രി​ലാ​ൽ ന​ന്ദ ത​ന്നെ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലി​രു​ന്നു. 1966 ജ​നു​വ​രി 24 ന് ​ഇ​ന്ദി​ര ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റു. അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഇ​ന്ദി​ര​യു​ടെ കാ​ല​ത്താ​ണ്.

സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ടു​ക്കാ​ൻ വേ​ണ്ടി തു​ട​ങ്ങി​യ കോ​ൺ​ഗ്ര​സ് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് മ​ഹാ​ത്മാ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഭ​ര​ണം ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ് പി​രി​ച്ചു​വി​ട്ടി​ല്ല. അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തെ അ​ട്ടി​മ​റി​ച്ചാ​ണ് ജ​ന​താ സ​ർ​ക്കാ​ർ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ത്. 1977 മാ​ർ​ച്ചി​ൽ മൊ​റാ​ർ​ജി ദേ​ശാ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യി. ഏ​റെ​ക്കാ​ലം ജ​ന​താ സ​ർ​ക്കാ​രി​ന് ഭ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. 1980 ജ​നു​വ​രി 14 ന് ​ച​ര​ൺ സി​ങ് 170 ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി​യാ​യി. പ​ക്ഷേ ഒ​രു ദി​വ​സം പോ​ലും പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ത്തി​യി​ല്ല. 

1978ൽ ​ഇ​ന്ദി​ര ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി എ​ത്തു​ക​യും 1980 ജ​നു​വ​രി 14 ന് ​പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ക​യും ഉ​ണ്ടാ​യി. 1984 ഒ​ക്ടോ​ബ​ർ 31 ന് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ത​ന്നെ അ​വ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​ന്ദി​ര​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മ​ക​ൻ രാ​ജീ​വ് ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​വും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​വും ഏ​റ്റെ​ടു​ത്തു. 1990ലെ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടു. പ​ക​രം വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ഏ​റെ കാ​ലം ഭ​രി​ക്കു​വാ​ൻ സാ​ധി​ച്ചി​ല്ല. 1991ലെ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​നി​ടെ രാ​ജീ​വ് ഗാ​ന്ധി കൊ​ല​ചെ​യ്യ​പ്പെ​ട്ടു. സ​ഹ​താ​പ ത​രം​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് ഭൂ​രി​പ​ക്ഷം കി​ട്ടി.

ഭ​ർ​തൃ​മാ​താ​വി​ന്‍റെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും മ​ര​ണം ഭീ​തി​ജ​ന​ക​മാ​യ​തി​നാ​ൽ സോ​ണി​യ ഗാ​ന്ധി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​മോ സ​ർ​ക്കാ​ർ നേ​തൃ​ത്വ​മോ ഏ​റ്റെ​ടു​ത്തി​ല്ല. പ​ക​രം അ​ത് ല​ഭി​ച്ച​ത് ന​ര​സിം​ഹ റാ​വു​വി​നാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​വും പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​വും ന​ര​സിം​ഹ റാ​വു ഏ​റ്റെ​ടു​ത്തു. ആ​ദ്യ​മൊ​ക്കെ സോ​ണി​യ​യെ ക​ണ്ട ശേ​ഷം മാ​ത്ര​മാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ റാ​വു​വി​നെ കാ​ണു​വാ​ൻ പോ​യി​രു​ന്ന​ത്. പി​ന്നീ​ട് നേ​താ​ക്ക​ൾ നേ​രി​ട്ട് റാ​വു​വി​നെ കാ​ണു​വാ​ൻ തു​ട​ങ്ങി. ഇ​ത് സോ​ണി​യ​യ്ക്ക് അ​ത്ര രു​ചി​ച്ചി​ല്ല. ന​ര​സിം​ഹ റാ​വു​വി​നെ തോ​ൽ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം വ​ച്ച് ക​രു​ക്ക​ൾ നീ​ക്കി​ത്തു​ട​ങ്ങി​യ​ത് സോ​ണി​യ​യാ​യി​രു​ന്നു. 

അ​വ​രു​ടെ നി​ർ​ദേ​ശ​ത്തി​ൽ ഷീ​ലാ ദീ​ക്ഷി​ത്, എ​ൻ.​ഡി. തി​വാ​രി, അ​ർ​ജു​ൻ സി​ങ്, ഭ​ജ​ൻ ലാ​ൽ, ഫോ​ത്തേ​ദാ​ർ തു​ട​ങ്ങി​യ​വ​ർ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വ​ച്ച് തി​വാ​രി കോ​ൺ​ഗ്ര​സ് രൂ​പീ​ക​രി​ച്ചു. ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ കാ​ലം തു​ട​ങ്ങി ര​ണ്ട് പ​തി​റ്റാ​ണ്ട് കോ​ൺ​ഗ്ര​സ് ട്ര​ഷ​റ​റാ​യി​രു​ന്ന സീ​താ​റാം കേ​സ​രി​യെ സോ​ണി​യ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​ക്കി. പി​ൻ​സീ​റ്റി​ലി​രു​ന്ന് അ​വ​ർ കോ​ൺ​ഗ്ര​സി​നെ ന​യി​ക്കാ​ൻ തു​ട​ങ്ങി. 1998ൽ ​സീ​താ​റാം കേ​സ​രി​യെ മാ​റ്റി സോ​ണി​യ ത​ന്നെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി. കോ​ൺ​ഗ്ര​സി​ന്‍റെ ത​ക​ർ​ച്ച​യു​ടെ വേ​ഗം കൂ​ടി​യ​ത് അ​തോ​ടെ​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ അ​ഭ്യ​ന്ത​ര ക​ല​ഹ​ത്തി​നി​ട​യി​ൽ എ.​ബി. വാ​ജ്പേ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി കൂ​ട്ടു​മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ച്ചു. വാ​ജ്പേ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യി. 13 ദി​വ​സ​മേ വാ​ജ്പേ​യി പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ങ്കി​ലും പി​ന്നീ​ട് 13 മാ​സ​വും പി​ന്നീ​ട് അ​ഞ്ചു​കൊ​ല്ല​വും വാ​ജ്പേ​യി 23 ക​ക്ഷി​ക​ളെ​യും കൂ​ട്ടി രാ​ജ്യം ഭ​രി​ച്ചു.

2004 ഡി​സം​ബ​ർ 23ന് ​ന​ര​സിം​ഹ റാ​വു മ​ര​ണ​പ്പെ​ടു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ശ​രീ​രം കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​മാ​യ 24 അ​ശോ​ക റോ​ഡി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഗേ​റ്റ് താ​ക്കോ​ലി​ട്ട് പൂ​ട്ടു​ക​യാ​ണു​ണ്ടാ​യ​ത്. റാ​വു​വി​ന്‍റെ മൃ​ത​ശ​രീ​രം ദ​ഹി​പ്പി​ക്കാ​ൻ രാ​ജ്ഘ​ട്ട് ന​ൽ​കി​ല്ലെ​ന്ന വാ​ശി സോ​ണി​യ പ​ക്ഷ​ത്തി​ന്‍റേ​താ​യി​രു​ന്നു. പി​ന്നീ​ട് ഹൈ​ദ​രാ​ബാ​ദി​ലാ​ണ് റാ​വു​വി​ന്‍റെ സം​സ്കാ​രം ന​ട​ത്തി​യ​ത്. അ​ത് അ​ല​ങ്കോ​ല​പ്പെ​ടു​ക​യും ചെ​യ്തു. 2004ൽ ​കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് ഇ​ട​തു​പ​ക്ഷം അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യി​ലാ​ണ്. അ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ എ​ന്തു​കൊ​ണ്ടും യോ​ഗ്യ​നാ​യ രാ​ഷ്‌​ട്രീ​യ ത​ന്ത്ര​ജ്ഞ​നാ​യ പ്ര​ണ​ബ് കു​മാ​ർ മു​ഖ​ർ​ജി​യെ മാ​റ്റി​നി​ർ​ത്തി, സ്വ​ന്തം വ​രു​തി​യി​ൽ നി​ൽ​ക്കു​ന്ന ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി​യ​ത് സോ​ണി​യ ഗാ​ന്ധി​യാ​ണ്. അ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ഖ​ർ​ജി വ​ന്നി​രു​ന്നെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ചി​ത്രം ത​ന്നെ മാ​റു​മാ​യി​രു​ന്നെ​ന്ന് രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.

കോ​ൺ​ഗ്ര​സി​നെ ഗാ​ന്ധി കു​ടും​ബ​ത്തി​ൽ നി​ന്ന് പു​റ​ത്തു​ള്ള നേ​താ​ക്ക​ൾ ന​യി​ച്ചാ​ലേ ഒ​രു പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് വ​ർ​ത്ത​മാ​ന കാ​ല​ത്ത് സാ​ധ്യ​ത​യു​ള്ളൂ. റാ​ൻ മൂ​ളി​ക​ളും സ്തു​തി​പാ​ഠ​ക​രും മാ​ത്രം നി​റ​ഞ്ഞ സ​ദ​സാ​യി കോ​ൺ​ഗ്ര​സ് മാ​റി. അ​ങ്ങ​നെ​യു​ള്ള ഇ​ഷ്ട​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ല. വി​മ​ർ​ശ​നം കേ​ൾ​ക്കു​വാ​നോ, തെ​റ്റ് തി​രു​ത്തി ഗൗ​ര​വ​മാ​യി പാ​ർ​ട്ടി​യെ മു​ന്നോ​ട്ട് ന​യി​ക്കാ​നോ നേ​താ​ക്ക​ൾ ത​യാ​റാ​കു​ന്നി​ല്ല. പ്ര​തീ​ക്ഷ​യു​ള്ള നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ട്ട് പോ​കു​ന്ന​ത് ത​ട​യു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല. കോ​ൺ​ഗ്ര​സ് ഐ ​എ​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് എം​എ​സ്ഡി പാ​ർ​ട്ടി​യാ​ക്കു​ന്നു എ​ന്ന് ഒ​രു ര​സി​ക​ൻ പ​റ​ഞ്ഞ​ത് ഗൗ​ര​വ​മാ​യി കാ​ണ​ണം- "കോ​ൺ​ഗ്ര​സ് മ​ദ​ർ സ​ൺ ഡോ​ട്ട​ർ പാ​ർ​ട്ടി!'.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top