Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
06
July 2022 - 9:03 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Special

ഓർമ്മയിലെ വരകളിൽ ബാദുഷ

Published:14 May 2022

ചരമ ദിനമായ ജൂണ്‍ രണ്ടിന് ബാദുഷ വരച്ച ചിത്രങ്ങളുടെയും ബാദുഷയെ പ്രശസ്ത കലാകാരന്മാര്‍ വരച്ച ചിത്രങ്ങളുടെയും പ്രദര്‍ശനവും അനുസ്മരണ സമ്മേളനവും  നടക്കും.

കൊച്ചി :  കൊവിഡ് ബാധയെത്തുടര്‍ന്ന് തികച്ചും അപ്രതീക്ഷിതമായി 2021 ജൂണ്‍ രണ്ടിന് ജീവിതത്തോട് വിടപറഞ്ഞ കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ അനുസ്മരണാര്‍ഥം ആരംഭിച്ച   വിവിധ പരിപാടികള്‍ക്ക് പനമ്പള്ളി നഗറിൽ ഇന്നു തുടക്കമായി.

ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങൾ ക്കായുള്ള  പ്രത്യേക പരിപാടി, ദൈവിക കുഞ്ഞുങ്ങള്‍ക്കായി സ്വര്‍ഗ്ഗീയ കലാകാരന്‍ എന്നതായിരുന്നു ഇന്ന് നടന്നത്.ജൂൺ 2വരെ നടക്കുന്ന "കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2 " അനുസ്മരണ പരമ്പരയുടെ തുടര്‍ച്ചയായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ചിത്രരചന-കാര്‍ട്ടൂണ്‍ മത്സരം, വിദ്യാര്‍ഥികള്‍ക്കായുള്ള കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ വര്‍ക്ക്ഷോപ്പ്‌, "ബാദുഷയെ വരയ്ക്കൂ" എന്നീ പരിപാടികളും സംഘടിപ്പിക്കും . ചരമ ദിനമായ ജൂണ്‍ രണ്ടിന് ബാദുഷ വരച്ച ചിത്രങ്ങളുടെയും ബാദുഷയെ പ്രശസ്ത കലാകാരന്മാര്‍ വരച്ച ചിത്രങ്ങളുടെയും പ്രദര്‍ശനവും അനുസ്മരണ സമ്മേളനവും  നടക്കും.

കാര്‍ട്ടൂണ്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും കുട്ടികള്‍ക്കും,രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും ലോറം വെല്‍നസ് കെയറിന്‍റെയും ലേണ്‍വെയര്‍ കിഡ്സിന്റെയും സി എസ് ആര്‍ ഡിവിഷനുകളുടെ സഹകരണത്തോടെയാണ് കൊച്ചി പനമ്പിള്ളി നഗറില്‍ ലോറം അങ്കണത്തിലും സമീപത്തുള്ള പാര്‍ക്കിലുമായി പരിപാടി സംഘടിപ്പി ച്ചിരിപ്പിക്കുന്നത്.

തുടർ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 81370 33177 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top