Published:14 May 2022
അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി അബുദാബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചതോടെയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പിന്‍ഗാമിയാകുന്നത്.
യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് മുഹമ്മദ് ബിൻ സയീദ്.ഷെയ്ഖ് ഖലീഫയുടെ സഹോദരനാണ് ഷെയ്ഖ് മുഹമ്മദ്.യുഎഇയുടെ മൂന്നാമത്തെ ഭരണാധികാരിയായാണ് അദ്ദേഹം ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്നത്. 61 കാരനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്.
യുഎഇ സുപ്രീം കൗണ്‍സിലാണ് പുതിയ പ്രസിഡന്റിന്റെ പേര് പ്രഖ്യാപിച്ചത്. 5 വര്‍ഷമാണ് ഭരണ കാലാവധി. അതു കഴിഞ്ഞാല്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണം. സുപ്രീം കൗണ്‍സിലിലെ അംഗങ്ങളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന ഷെയ്ഖ് ഖലീഫയുടെ അന്ത്യം വെള്ളിയാഴ്ചയായിരുന്നു. ഷെയ്ഖ് ഖലീഫ ബിൻ സയിദിന്റെ നിര്യാണത്തിൽ ലോകനേതാക്കളുടെ അനുശോചനപ്രവാഹം തുടരുകയാണ്.