Published:14 May 2022
മുംബൈ: ഐപിഎല്ലിൽ ഇന്നലെ നടന്ന പഞ്ചാബ് ബാംഗ്ലൂർ മത്സരത്തിനിടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം രജത് പാട്ടിദാറിൻ്റെ സിക്സര്‍ പറന്ന് വീണത് ഗാലറിയില്‍ കളികണ്ടിരുന്ന ഒരു വയോധികൻ്റെ തലയില്‍. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
— Varma Fan (@VarmaFan1) May 13, 2022
9-ാം ഓവറിലെ 4-ാം പന്തില്‍ പഞ്ചാബ് സ്പിന്നര്‍ ഹര്‍പ്രീത് ബ്രാര്‍ എറിഞ്ഞ പന്തിൽ രജത് പാട്ടിദാർ ആഞ്ഞടിച്ച പന്ത് ഗാലറിയുടെ മേൽക്കൂരയിൽ തട്ടി വയോധികൻ്റെ തലയിൽ വീഴുകയായിരുന്നു. പന്ത് മേൽക്കൂരയിൽ തട്ടിയതിനാൽ വയോധികന് കാര്യമായി പരുക്കേറ്റില്ല.