Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:23 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Religious

Devasahayam Pilla, Religious

ദേ​വ​സ​ഹാ​യം പി​ള്ള: വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് ഒ​രു അ​ല്മാ​യ​ൻ

Published:15 May 2022

പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ൽ തി​രു​വി​താം​കൂ​ർ രാ​ജ്യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കെ, ക്രി​സ്തു​മ​തം| സ്വീ​ക​രി​ച്ച വ്യ​ക്തി​യാ​ണ് ദേ​വ​സ​ഹാ​യം പി​ള്ള. 2003 ഡി​സം​ബ​ർ 22ന് ​ഇ​ദ്ദേ​ഹ​ത്തെ ദൈ​വ​ദാ​സ​ൻ എ​ന്ന പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യും 2012 ജു​ൺ 26 ന് ​ബ​ന​ഡി​ക്ട് പാ​പ്പ അ​ദ്ദേ​ഹ​ത്തെ വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2012 ലാ​ണ് വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്

ദീ​ർ​ഘ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം വാ​ഴ്ത്ത​പ്പെ​ട്ട ദേ​വ​സ​ഹാ​യം പി​ള്ള ഇ​ന്ന് വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു അ​ല്മാ​യ​ൻ വി​ശു​ദ്ധ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. ഈ ​വി​ശു​ദ്ധ പ​ദ​വി ഭാ​ര​ത ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക്,​ പ്ര​ത്യേ​കി​ച്ച്,​ കേ​ര​ള സ​ഭ​യ്ക്ക് കൈ​വ​ന്ന സ്വ​ർ​ഗീ​യ അം​ഗി​കാ​ര​മാ​യാ​ണ് വി​ശ്വാ​സി​സ​മൂ​ഹം ക​രു​തു​ന്ന​ത്. ദേ​വ​സ​ഹാ​യം പി​ള്ള അ​ട​ക്കം പ​ത്തു പേ​രെ വ​ത്തി​ക്കാ​നി​ൽ ഇ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. 

പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ൽ തി​രു​വി​താം​കൂ​ർ രാ​ജ്യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കെ, ക്രി​സ്തു​മ​തം| സ്വീ​ക​രി​ച്ച വ്യ​ക്തി​യാ​ണ് ദേ​വ​സ​ഹാ​യം പി​ള്ള. 2003 ഡി​സം​ബ​ർ 22ന് ​ഇ​ദ്ദേ​ഹ​ത്തെ ദൈ​വ​ദാ​സ​ൻ എ​ന്ന പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യും 2012 ജു​ൺ 26 ന് ​ബ​ന​ഡി​ക്ട് പാ​പ്പ അ​ദ്ദേ​ഹ​ത്തെ വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2012 ലാ​ണ് വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. തി​രു​വി​താം​കൂ​ർ സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന പ​ത്മ​നാ​ഭ​പു​ര​ത്തി​നു സ​മീ​പം ന​ട്ടാ​ലം ഗ്രാ​മ​ത്തി​ലെ മ​രു​തൂ​ർ​കു​ള​ങ്ങ​ര കു​ടു​ബ​ത്തി​ൽ വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​യു​ടെ​യും ദേ​വ​കി​യ​മ്മ​യു​ടെ​യും മ​ക​നാ​യി 1712 ഏ​പ്രി​ൽ 23 ന് ​ജ​നി​ച്ചു. നീ​ല​ക​ണ്ഠ​പി​ള്ള എ​ന്നാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പേ​ര്. സം​സ്കൃ​തം, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ പാ​ണ്ഡി​ത്യം നേ​ടി. ത​ർ​ക്കം,​ വ്യാ​ക​ര​ണം,​ ആ​യു​ധാ​ഭ്യാ​സം എ​ന്നി​വ​യി​ലും പ്ര​ഗ​ൽ​ഭ​നാ​യി​രു​ന്നു. മേ​യ്ക്കോ​ട് കു​ടും​ബാം​ഗ​മാ​യ ഭാ​ർ​ഗ​വി​യ​മ്മ​യെ വി​വാ​ഹം ക​ഴി​ച്ചു. 

നീ​ല​ക​ണ്ഠ​പി​ള്ള​യു​ടെ ബു​ദ്ധി​വൈ​ഭ​വം കേ​ട്ട​റി​ഞ്ഞ മാ​ർ​ത്താ​ണ്ഡ വ​ർ​മ മ​ഹാ​രാ​ജാ​വ് അ​ദ്ദേ​ഹ​ത്തെ പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ലെ കാ​ര്യ​വി​ചാ​ര​ക​നാ​യി നി​യ​മി​ച്ചു. അ​ക്കാ​ല​ത്താ​ണ് കു​ള​ച്ച​ൽ യു​ദ്ധം ഉ​ണ്ടാ​യ​ത്. കു​ള​ച്ച​ൽ യു​ദ്ധ​ത്തി​ൽ തി​രു​വി​താം​കൂ​ർ സൈ​ന്യം ഡ​ച്ച് സൈ​ന്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്, തി​രു​വി​താം​കൂ​ർ സൈ​ന്യ​ത്തി​ന്‍റെ ന​വീ​ക​ര​ണ​ച്ചു​മ​ത​ല മാ​ർ​ത്താ​ണ്ഡ​വ​ർ​മ മ​ഹാ​രാ​ജാ​വ് ഡ​ച്ച് സൈ​ന്യാ​ധി​പ​ൻ ഡി​ല​നോ​യി​യെ ഏ​ൽ​പ്പി​ച്ചു. ഡി​ല​നോ​യി​ലി​നെ പ​ത്മ​നാ​ഭ​പു​ര​ത്തി​ന് സ​മീ​പം ഉ​ദ​യ​ഗി​രി​യി​ലാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഡി​ല​നോ​യി​യു​ടെ സ​ഹാ​യി​യാ​യി മ​ഹാ​രാ​ജാ​വ് നി​യ​മി​ച്ച​ത് പി​ള്ള​യെ ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നാ​ണ് പി​ള്ള യേ​ശു ക്രി​സ്തു​വി​നെ കു​റി​ച്ചും ക്രി​സ്തു​മ​ത​ത്തെ കു​റി​ച്ചും അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് നീ​ല​ക​ണ്ഠ​പി​ള്ള ക്രി​സ്തു​മ​തം സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 
1745 ൽ ​വ​ട​ക്ക​ൻ​കു​ളം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ ബാ​പ്റ്റി​സ്റ്റ് ബു​ട്ടാ​രി​യി​ൽ നി​ന്ന് ജ്ഞാ​ന​സ്നാ​നം സ്വീ​ക​രി​ച്ച് ലാ​സ​ർ എ​ന്ന അ​ർ​ഥം വ​രു​ന്ന ദേ​വ​സ​ഹാ​യം എ​ന്ന പേ​രും സ്വീ​ക​രി​ച്ചു. ദേ​വ​സ​ഹാ​യ​ത്തി​ന്‍റെ ഭാ​ര്യ ഭാ​ർ​ഗ​വി​യ​മ്മ ത്രേ​സ്യാ എ​ന്ന​ർ​ഥം വ​രു​ന്ന ജ്ഞാ​ന​പ്പു എ​ന്ന പേ​രി​ൽ ജ്ഞാ​ന​സ്നാ​നം സ്വീ​ക​രി​ച്ചു.

നീ​ല​ക​ണ്ഠ​പി​ള്ള ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ചു എ​ന്ന വി​വ​ര​മ​റി​ഞ്ഞ് രാ​ജ​കു​ടും​ബ​ത്തി​ന​ട​ക്കം നീ​ര​സ​മു​ണ്ടാ​യെ​ന്നും അ​ത​ല്ല,​ രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ പി​ള്ള​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​താ​ണ് നീ​ര​സ​ത്തി​നു കാ​ര​ണ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഏ​താ​യാ​ലും ദേ​വ​സ​ഹാ​യ​ത്തെ പി​ടി​കൂ​ടാ​ൻ വ​ന്ന രാ​ജ​ഭ​ട​ന്മാ​രെ ഡി​ല​നോ​യി സ്വാ​ധീ​നി​ക്കു​ക​യും ദേ​വ​സ​ഹാ​യം പി​ള്ള​യെ ജ​സ്യൂ​ട്ട് വൈ​ദി​ക​നാ​യ ഫാ. ​പീ​റ്റ​ർ പെ​രേ​ര​യു​ടെ അ​ടു​ക്ക​ൽ അ​യ​ച്ച് കു​മ്പ​സാ​രി​ക്കു​ന്ന​തി​നും ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ക്കു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. 
അ​തി​നു ശേ​ഷം രാ​ജ​ഭ​ട​ന്മാ​രോ​ടൊ​പ്പം പോ​യ ദേ​വ​സ​ഹാ​യ​ത്തെ ഔ​ദ്യോ​ഗി​ക വ​സ്ത്ര​മെ​ല്ലാം മാ​റ്റി ഒ​രു കു​റ്റ​ക്കാ​ര​നെ​പ്പോ​ലെ രാ​ജ​സ​ന്നി​ധി​യി​ൽ ഹാ​ജ​രാ​ക്കി. ജ്ഞാ​ന​സ്നാ​നം സ്വീ​ക​രി​ച്ച് നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ദേ​വ​സ​ഹാ​യം ത​ട​വി​ലാ​ക്ക​പ്പെ​ട്ട​ത്. ത​ട​വ​റ​യി​ലെ ക്രൂ​ര പീ​ഡ​ന​ങ്ങ​ൾ​ക്കു പു​റ​മേ അ​ദ്ദേ​ഹ​ത്തെ ജ​ന​ങ്ങ​ൾ​ക്കു മു​ൻ​പി​ൽ കൂ​ടു​ത​ൽ അ​പ​ഹാ​സ്യ​നാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ഉ​ണ്ടാ​യി. ക​ഴു​ത്തി​ൽ എ​രു​ക്കി​ൻ പൂ​മാ​ല​യി​ട്ട് പോ​ത്തി​ന്‍റെ പു​റ​ത്തി​രു​ത്തി തെ​രു​വീ​ഥി​ക​ളി​ലൂ​ടെ കൊ​ണ്ടു ന​ട​ന്നു. ശ​രീ​രം മു​ഴു​വ​ൻ ചാ​ട്ട​വാ​റു​കൊ​ണ്ട് അ​ടി​ച്ച് പൊ​ട്ടി​ച്ച ശേ​ഷം മു​റി​വു​ക​ളി​ൽ മു​ള​ക് അ​ര​ച്ചു തേ​ച്ച് വെ​യി​ല​ത്തു കി​ട​ത്തി. തു​ട​ർ​ന്ന് കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് കാ​രാ​ഗ്ര​ഹ​ത്തി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ,​ ദേ​വ​സ​ഹാ​യ​ത്തി​ന്‍റെ കീ​ർ​ത്തി നാ​ടെ​ങ്ങും പ​ര​ന്നു. മ​നഃ​സ​മാ​ധാ​ന​വും രോ​ഗ​സൗ​ഖ്യ​വും തേ​ടി അ​നേ​കം പേ​ർ ദേ​വ​സ​ഹാ​യ​ത്തി​ന​ടു​ത്തേ​ക്ക് എ​ത്തി. ദേ​വ​സ​ഹാ​യ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ പ​ട​യാ​ളി​ക​ൾ​ക്കി​ട​യി​ലും ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കി. ഒ​ടു​വി​ൽ,​ 1752 ജ​നു​വ​രി 14 ന് ​അ​രു​വാ​യ്മൊ​ഴി​ക്ക​ടു​ത്തു കാ​റ്റാ​ടി മ​ല​യി​ൽ വ​ച്ച് ദേ​വ​സ​ഹാ​യ​ത്തെ സൈ​നി​ക​ർ വെ​ടി​വ​ച്ചു കൊ​ന്നു. അ​ദ്ദേ​ഹം വെ​ടി​യേ​റ്റു വീ​ണ സ​മ​യം, കാ​റ്റാ​ടി​പ്പാ​റ​യു​ടെ പ​ടി​ഞ്ഞാ​റു വ​ശ​ത്തു നി​ന്ന് ഒ​രു വ​ലി​യ ഭാ​ഗം അ​ട​ർ​ന്നു വീ​ണു. അ​പ്പോ​ൾ മ​ണി നാ​ദം പോ​ലെ ഒ​രു ശ​ബ്ദം ഉ​ണ്ടാ​യി. അ​ട​ർ​ന്നു വീ​ണ പാ​റ​യി​ൽ ത​ട്ടി​യാ​ൽ ഇ​ന്നും മ​ണി നാ​ദം കേ​ൾ​ക്കാ​മെ​ന്നാ​ണ് വി​ശ്വാ​സം.
മ​രി​ക്കു​മ്പോ​ൾ ദേ​വ​സ​ഹാ​യ​ത്തി​ന് 40 വ​യ​സാ​യി​രു​ന്നു പ്രാ​യം. വെ​റും ഏ​ഴു വ​ർ​ഷം മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ക്രി​സ്തീ​യ വി​ശ്വാ​സ ജീ​വി​തം ന​യി​ക്കാ​നാ​യു​ള്ളു.

റോ​മ​ൻ ക​ത്തോ​ലി​ക്ക​രി​ൽ ഒ​രു വി​ഭാ​ഗം അ​ദ്ദേ​ഹ​ത്തെ ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​നു വേ​ണ്ടി ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച​വ​നാ​യി ക​ണ​ക്കാ​ക്കു​ന്നു. പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​പാ​ദ​ത്തി​ൽ കേ​ര​ള​ത്തി​ലെ ക്രി​സ്ത്യാ​നി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച നി​വേ​ദ​ന​വു​മാ​യി റോം ​സ​ന്ദ​ർ​ശി​ച്ച താ​നും ക​രി​യാ​റ്റി​ൽ മ​ല്പാ​നും, ദേ​വ​സ​ഹാ​യം പി​ള്ള​യെ വി​ശു​ദ്ധ​നാ​യി നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്ന്, മാ​റെ​പോ​ഷ്കി എ​ന്ന ക​ർ​ദി​നാ​ളി​ന് അ​പേ​ക്ഷി​ച്ച​താ​യി 1785-ൽ ​എ​ഴു​തി​യ വ​ർ​ത്ത​മാ​ന​പ്പു​സ്ത​കം എ​ന്ന വി​ഖ്യാ​ത യാ​ത്രാ​വി​വ​ര​ണ ഗ്ര​ന്ഥ​ത്തി​ൽ പാ​റേ​മ്മാ​ക്ക​ൽ തോ​മ്മാ​ക്ക​ത്ത​നാ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2004 ൽ, ​ഭാ​ര​ത​ത്തി​ലെ മെ​ത്രാ​ന്മാ​രു​ടെ സ​മി​തി​യു​ടെ ത​മി​ഴ്നാ​ട് ശാ​ഖ, ദേ​വ​സ​ഹാ​യം പി​ള്ള​യെ വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്ന് വ​ത്തി​ക്കാ​നോ​ട് ശു​പാ​ർ​ശ​ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തി​ന് ര​ക്ത​സാ​ക്ഷി പ​ദ​വി ക​ല്പി​ക്കു​ന്ന​തി​നെ ചി​ല​ർ വി​മ​ർ​ശി​ക്കു​ന്നു. പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ലെ തി​രു​വി​താം​കൂ​റി​ൽ മ​ത​പ​ര​മാ​യ പീ​ഡ​നം നി​ല​നി​ന്നി​രു​ന്നി​ല്ലെ​ന്നും ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ വ​ധ​ശി​ക്ഷ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നെ​ന്നു​മാ​ണ് ഈ ​വി​മ​ർ​ശ​ക​രു​ടെ വാ​ദം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top