Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:40 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Other news

Thomas Cup, Sports Special

തോ​മ​സ് (ലോ​ക)ക​പ്പി​ല്‍ ജ​ന​ ഗ​ണ​ മ​ന

Published:16 May 2022

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

തോ​മ​സ് ക​പ്പി​ല്‍ 10 അം​ഗ ടീ​മാ​ണ് ബാ​ങ്കോ​ക്കി​ലെ​ത്തി​യ​ത്. കി​ഡം​ബി ശ്രീ​കാ​ന്ത്, ല​ക്ഷ്യ സെ​ന്‍, സാ​ത്വി​ക് സാ​യ് രാ​ജ് റാ​ങ്കി റെ​ഡ്ഡി, ചി​രാ​ഗ് ഷെ​ട്ടി, എ​ച്ച്.​എ​സ്. പ്ര​ണോ​യ്, പ്രി​യാ​ന്‍ഷു ര​ജാ​വ​ത്, എം.​ആ​ര്‍. അ​ര്‍ജു​ന്‍, ധ്രു​വ് ക​പി​ല, കൃ​ഷ്ണ​പ്ര​സാ​ദ് ഗ​രാ​ഗ, വി​ഷ്ണു​വ​ര്‍ധ​ന്‍ ഗൗ​ഡ് പ​ഞ്ചാ​ല എ​ന്നി​വ​രാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീ​മി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍. വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ കി​രീ​ടം നേ​ടു​ന്ന​തു​പോ​ലെ​യ​ല്ല, ടീം ​ഇ​ന​ത്തി​ല്‍ കി​രീ​ടം നേ​ടു​ക എ​ന്ന​ത്.

ഇ​തു ച​രി​ത്ര​മാ​ണ്. 1983ല്‍ ​ആ​രും പ്ര​തീ​ക്ഷി​ക്കാ​തെ ക​പി​ല്‍ദേ​വും സം​ഘ​വും ക്രി​ക്ക​റ്റി​ല്‍ ലോ​ക​കി​രീ​ടം ന​മ്മു​ടെ മു​ന്നി​ലേ​ക്കെ​ത്തി​ച്ച​തു​പോ​ലെ മ​ഹ​ത്താ​യ ച​രി​ത്രം. തോ​മ​സ് ക​പ്പ് പു​രു​ഷ ബാ​ഡ്മി​ന്‍റ​ണി​ലെ ലോ​ക​ക​പ്പാ​ണ്. അ​വി​ടെ​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ തൂ​വ​ല്‍സ്പ​ര്‍ശ​ത്തി​ലൂ​ടെ ടീം ​ഇ​ന്ത്യ​ക്ക് കി​രീ​ടം സ്വ​ന്ത​മാ​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​പ​രി​ശീ​ല​ക​നും മു​ഖ്യ ക​ളി​ക്കാ​ര​നും മ​ല​യാ​ളി ത​ന്നെ. ന​മു​ക്ക് വ​ള​രെ അ​ഭി​മാ​നാ​ര്‍ഹ​മാ​യ നേ​ട്ട​ങ്ങ​ള്‍ സ​മ്മാ​നി​ച്ചി​ട്ടു​ള്ള വി​മ​ല്‍കു​മാ​റും ടീം ​ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ തി​ള​ക്ക​മാ​ര്‍ന്ന പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി​യ എ​ച്ച്.​എ​സ് പ്ര​ണോ​യി​യും കേ​ര​ള​ക്ക​ര​യെ​യും ത്ര​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ണോ​യി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും തി​ള​ക്ക​മാ​ര്‍ന്ന വി​ജ​യം കൂ​ടി​യാ​ണി​ത്. 43 വ​ര്‍ഷ​ത്തി​നു ശേ​ഷ​മാ​ണ് തോ​മ​സ് ക​പ്പി​ന്‍റെ സെ​മി​യി​ല്‍ത​ന്നെ നാം ​ഇ​ടം​പി​ടി​ക്കു​ന്ന​ത്.  പ്ര​കാ​ശ് പ​ദു​കോ​ണും സ​യി​ദ് മോ​ദി​യും അ​ട​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ ടീം ​സെ​മി​യി​ല്‍ ഡെ​ന്മാ​ര്‍ക്കി​നോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ന്ന് കി​ഡം​ബി ശ്രാ​കാ​ന്തും പ്ര​ണോ​യി​യും ല​ക്ഷ്യ സെ​ന്നും സാ​ത്വി​ക് സാ​യ് രാ​ജും ചി​രാ​ഗ് ഷെ​ട്ടി​യും അ​ട​ങ്ങി​യ ടീം ​കി​രീ​ടം ത​ന്നെ സ്വ​ന്ത​മാ​ക്കി. 

തോ​മ​സ് ക​പ്പി​ല്‍ 10 അം​ഗ ടീ​മാ​ണ് ബാ​ങ്കോ​ക്കി​ലെ​ത്തി​യ​ത്. കി​ഡം​ബി ശ്രീ​കാ​ന്ത്, ല​ക്ഷ്യ സെ​ന്‍, സാ​ത്വി​ക് സാ​യ് രാ​ജ് റാ​ങ്കി റെ​ഡ്ഡി, ചി​രാ​ഗ് ഷെ​ട്ടി, എ​ച്ച്.​എ​സ്. പ്ര​ണോ​യ്, പ്രി​യാ​ന്‍ഷു ര​ജാ​വ​ത്, എം.​ആ​ര്‍. അ​ര്‍ജു​ന്‍, ധ്രു​വ് ക​പി​ല, കൃ​ഷ്ണ​പ്ര​സാ​ദ് ഗ​രാ​ഗ, വി​ഷ്ണു​വ​ര്‍ധ​ന്‍ ഗൗ​ഡ് പ​ഞ്ചാ​ല എ​ന്നി​വ​രാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീ​മി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍. വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ കി​രീ​ടം നേ​ടു​ന്ന​തു​പോ​ലെ​യ​ല്ല, ടീം ​ഇ​ന​ത്തി​ല്‍ കി​രീ​ടം നേ​ടു​ക എ​ന്ന​ത്. ടീം ​ഇ​വ​ന്‍റി​ല്‍ കി​രീ​ടം നേ​ടു​ക എ​ന്ന​ത് ഈ ​ടീ​മി​ന്‍റെ ആ​ഴ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 15 വ​ര്‍ഷം കൊ​ണ്ട് ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ കൈ​വ​രി​ച്ച മി​ക​വാ​ണ് ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത്. ഓ​ര്‍ക്കു​ക, തൊ​ണ്ണൂ​റു​ക​ളി​ല്‍ പു​ല്ലേ​ല ഗോ​പി ച​ന്ദ് എ​ന്ന ന​മ്മു​ടെ താ​ര​ത്തി​ന്‍റെ ഓ​രോ വി​ജ​യ​ത്തെ​ക്കു​റി​ച്ചു​മു​ള്ള വാ​ര്‍ത്ത​ക​ള്‍ പ​ത്ര​ത്തി​ല്‍ വ​രാ​ന്‍ അ​ദ്ദ​ഹ​ത്തി​ന്‍റെ അ​മ്മ സു​ബ്ബ​രാ​വ​മ്മ പ​ത്ര​മോ​ഫീ​സു​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങി​യ​താ​യ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ഗോ​പി​ച​ന്ദ് ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട് എ​ന്ന​ത്. 2001ല്‍ ​ഗോ​പി​ച​ന്ദ് ഓ​ള്‍ ഇം​ഗ്ല​ണ്ട് ചാം​പ്യ​ന്‍ഷി​പ്പ് നേ​ടി​യ​പ്പോ​ളും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍, അ​ദ്ദേ​ഹം ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​നാ​യ​തോ​ടെ കാ​ര്യ​ങ്ങ​ള്‍ മാ​റി​ത്തു​ട​ങ്ങി. 

ക​ളി​ക്കാ​രു​ടെ പ്ര​ക​ട​ന​മി​ക​വി​ന​പ്പു​റം ബാ​ഡ്മി​ന്‍റ​ണി​ന്‍റെ പ്ര​ചാ​ര​വു​മേ​റി​ത്തു​ട​ങ്ങി. 2008ല്‍ ​സൈ​ന നെ​ഹ് വാ​ള്‍ ഒ​ളിം​പി​ക്‌​സി​ല്‍ ക്വാ​ര്‍ട്ട​റി​ല്‍ എ​ത്തി​യ​തോ​ടെ ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​പ്രേ​മി​ക​ള്‍ ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി.​സൈ​ന വി​വി​ധ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ വി​ജ​യം നേ​ടി മു​ന്നേ​റി. ഒ​പ്പം 2012ലെ ​ല​ണ്ട​ന്‍ ഒൡ​പി​ക്‌​സി​ല്‍ വെ​ങ്ക​ലം നേ​ടി​യ​തോ​ടെ ഗോ​പീ​ച​ന്ദ് അ​ക്കാ​ഡ​മി, പ്ര​കാ​ശ് പ​ദു​കോ​ണ്‍ അ​ക്കാ​ഡ​മി  മു​ത​ലു​ള്ള എ​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ള്‍ ഒ​ഴു​കി, പി​ന്നീ​ട് പി.​വി. സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​തി​പ്പ് നാം ​ക​ണ്ടു. റി​യോ​യി​ലെ വെ​ള്ളി​ത്തി​ള​ക്കം സി​ന്ധു​വി​നെ ഇ​ന്ത്യ​ന്‍ സ്‌​പോ​ര്‍ട്‌​സ് ഐ​ക്ക​ണ്‍ എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ര്‍ത്തി. നാ​ലു സൂ​പ്പ​ര്‍ സീ​രീ​സു​ക​ള്‍ നേ​ടി​യ കി​ഡം​ബി ശ്രീ​കാ​ന്തി​ന്‍റെ പേ​രും സൈ​ന​യ്ക്കും സി​ന്ധു​വി​നു​മൊ​ക്കം സൂ​ചി​പ്പി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍, ഇ​വ​രു​ടെ വ്യ​ക്തി​ഗ​ത നേ​ട്ട​ങ്ങ​ള്‍ക്കു മേ​ല്‍ ടീ​മും ആ ​നി​ല​യി​ലേ​ക്ക് ഉ​യ​രു​മ്പോ​ള്‍ ക്രി​ക്ക​റ്റി​നു ശേ​ഷം ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ഗെ​യി​മാ​യി ബാ​ഡ്മി​ന്‍റ​ണ്‍ മാ​റു​ക​യാ​ണ്. 

ഡാ​നി​ഷ് കോ​ര്‍ട്ടി​ല്‍ പ്ര​ണോ​യി​യു​ടെ ഉ​ന്മാ​ദം

തോ​മ​സ് ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഡെ​ന്മാ​ര്‍ക്കി​നെ ഇ​ന്ത്യ അ​വ​സാ​നം പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത് 73 വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പാ​ണ്, അ​താ​യ​ത് 1952ല്‍. ​അ​ന്ന് സിം​ഗ​പ്പൂ​രി​ലാ​യി​രു​ന്നു വി​ജ​യ​മെ​ങ്കി​ല്‍ ഇ​ന്ന് ബാ​ങ്കോ​ക്കി​ല്‍ പി​ന്നീ​ട് 1979ല്‍ ​സെ​മി​യി​ലെ​ത്തി​യ ഇ​ന്ത്യ  അ​വി​ടെ ഡെ​ന്മാ​ര്‍ക്കി​നോ​ട് തോ​റ്റു, 7-3ന്. ​എ​ന്നാ​ല്‍, ഡെ​ന്മാ​ര്‍ക്കി​ന്‍റെ പ്ര​താ​പ​ത്തി​നു ക​ടി​ഞ്ഞാ​ണി​ടാ​ന്‍ ഒ​രു മ​ല​യാ​ളി വേ​ണ്ടി​വ​ന്നു, എ​ച്ച്. എ​സ്. പ്ര​ണോ​യി. നി​ര്‍ണാ​യ​ക മ​ത്സ​രം ജ​യി​ച്ച് ഇ​ന്ത്യ​യെ ഫൈ​ന​ലി​ലെ​ത്തി​ച്ച വീ​ര​നാ​യ​ക​നാ​യി പ്ര​ണോ​യി. 

ആ​വേ​ശ​ക​ര​മാ​യ സെ​മി​യി​ല്‍ ഇ​ത്ത​വ​ണ ഡെ​ന്‍മാ​ര്‍ക്കി​നെ 3-2നു ​വീ​ഴ്ത്തി​യാ​ണ് ഇ​ന്ത്യ​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശ​നം. സെ​മി​യി​ല്‍ നാ​ലു റൗ​ണ്ടു​ക​ള്‍ക്കു ശേ​ഷം ഇ​രു​ടീ​മു​ക​ളും 2-2നു ​ഒ​പ്പ​മാ​യി​രു​ന്നു. ഇ​തോ​ടെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ല്‍സ​രം ഇ​രു​ടീ​മി​നും ഒ​രു​പോ​ലെ നി​ര്‍ണാ​യ​ക​മാ​യി മാ​റി. സിം​ഗി​ള്‍സ് പോ​രാ​ട്ട​ത്തി​ല്‍ ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം കൊ​യ്ത മ​ല​യാ​ളി താ​രം എ​ച്ച്എ​സ് പ്ര​ണോ​യി​യാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ശി​ല്‍പ്പി​യാ​യി മാ​റി​യ​ത്. ലോ​ക 13ാം ന​മ്പ​ര്‍ താ​രം കൂ​ടി​യാ​യ റാ​സ്മ​സ് ഗെം​കെ​യെ​യാ​ണ് പ്ര​ണോ​യ് 13-21, 21-9, 21-12നു ​കീ​ഴ​ട​ക്കി​യ​ത്. 

ഫൈ​ന​ലി​ല്‍ നാം ​ഇ​ന്തോ​നേ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​രീ​ടം നേ​ടി​യെ​ങ്കി​ലും ടൂ​ര്‍ണ​മെ​ന്‍റി​ലെ ഏ​റ്റ​വും ക​രു​ത്ത​രാ​യ ഡെ​ന്മാ​ര്‍ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും വി​ല​മ​തി​ക്കു​ന്ന​ത്. ടൂ​ര്‍ണ​മെ​ന്‍റി​ലു​ട​നീ​ളം ഗം​ഭീ​ര പ്ര​ക​ട​ന​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടേ​ത്. ജ​ര്‍മ​നി​ക്കെ​തി​രേ 5-0ന്‍റെ ​സ​മ്പൂ​ര്‍ണ വി​ജ​യം നേ​ടി​യാ​ണ് ഇ​ന്ത്യ തു​ട​ങ്ങി​യ​ത്. തൊ​ട്ട​ടു​ത്ത റൗ​ണ്ടി​ല്‍ കാ​ന​ഡ​യെ​യും ഇ​തേ മാ​ര്‍ജി​നി​ല്‍ മു​ക്കി. പ​ക്ഷെ അ​ടു​ത്ത മ​ല്‍സ​ര​ത്തി​ല്‍ ചൈ​നീ​സ് താ​യ്പേ​യി​യോ​ടു 2-3നു ​പ​രാ​ജ​യ​പ്പെ​ട്ടു. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ മ​ലേ​ഷ്യ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍. അ​വ​രെ 3-2നു ​ഇ​ന്ത്യ കീ​ഴ​ട​ക്കി സെ​മി​യി​ല്‍ ക​ട​ക്കു​ക​യാ​യി​രു​ന്നു.ഫൈ​ന​ലി​ല്‍ ഇ​ന്തോ​നേ​ഷ്യ​ക്കെ​തി​രേ ആ​ദ്യ സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ന്‍ വി​ജ​യം കൊ​യ്ത​തോ​ടെ​യാ​ണ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ മു​ന്‍തൂ​ക്കം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്തോ​നേ​ഷ്യ​യു​ടെ ആ​ന്‍റ​ണി ഗി​ന്‍റി​ങി​നെ ല​ക്ഷ്യ 8-15, 21-17, 21-16നു ​തോ​ല്‍പ്പി​ക്കു​കാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തേ​ത് ഡ​ബി​ള്‍സ് പോ​രാ​ട്ട​മാ​യി​രു​ന്നു. 

ഇ​ന്ത്യ​യു​ടെ ന​മ്പ​ര്‍ വ​ണ്‍ ഡ​ബി​ള്‍സ് ജോ​ടി​ക​ളാ​യ ചി​രാ​ഗ് ഷെ​ട്ടി- സാ​ത്വി​ക് സാ​യ്റെ​ഡ്ഡി എ​ന്നി​വ​ര്‍ മു​ഹ​മ്മ​ദ് അ​ഹ്സാ​ന്‍- കെ​വി​ന്‍ സ​ഞ്ജ​യ സ​ക്യും​ലോ ജോ​ടി​യെ 18-21, 23-21, 21-19 എ​ന്ന സ്‌​കോ​റി​നു കീ​ഴ​ട​ക്കി. തു​ട​ര്‍ന്നു ന​ട​ന്ന​ത് സിം​ഗി​ള്‍സ് പോ​രാ​ട്ട​മാ​യി​രു​ന്നു. കി​ഡം​ബി ശ്രീ​കാ​ന്ത് 21-15, 23-21നു ​ജൊ​നാ​ത​ന്‍ ക്രി​സ്റ്റി​യെ ത​ക​ര്‍ത്തു​വി​ട്ട​തോ​ടെ ശേ​ഷി​ച്ച മ​ല്‍സ​ര​ങ്ങ​ള്‍ക്കു കാ​ത്തു​നി​ല്‍ക്കാ​തെ ഇ​ന്ത്യ വി​ജ​യി​ക​ളാ​വു​ക​യും ചെ​യ്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top