Published:16 May 2022
സ്പോര്‍ട്സ് & മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (എസ്എംആര്‍ഐ), സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ് (എസ് എ സി) ഗോതുരുത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പൈതൃക കായികവിനോദങ്ങളുടെ ഒളിമ്പിക്സായ ഗൊളിമ്പിക്സ് 2022 മെയ് 22 ന് ഗോതുരുത്ത് ഹോളി ക്രോസ് പള്ളി അങ്കണത്തില്‍ നടക്കും.
കേരളത്തിലെ പൈതൃകകായിക വിനോദങ്ങളെ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014ല്‍ ആരംഭിച്ച ഗൊളിമ്പിക്സിന്റെ എട്ടാമത് പതിപ്പില്‍ 500 (ഗോട്ടി), അട്ടിയേറ് (ലഗോറി), നീളന്‍വാര്‍, പൊടികളി (ദായം), പകിടകളി, കൊന്നിത്തൊട്ട് (ലംഗഡി) എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 7994583220 എന്ന നമ്പരില്‍ വിളിക്കുക