Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
30
November 2022 - 4:25 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Decor

Pond, Decor, Home Decor, Special Story

ബാല്യകാല സ്മരണകളുടെ ഉൾത്തുടിപ്പിൽ പ്രിയപ്പെട്ട കുളത്തിന് പുതുജീവൻ

Published:16 May 2022

കൂട്ടുകാരോത്തുള്ള കളി കഴിഞ്ഞ് കുളത്തിലിറങ്ങി നീന്തിത്തുടിക്കും. പിന്നെ കയറില്ല. രക്ഷിതാക്കൾ വന്ന് തല്ലിയാണ് കരക്കു കയറ്റിയിരുന്നത്. അത്രക്ക് പ്രണയമായിരുന്നു. കുളത്തിനോടെന്നും.

മുഹമ്മ: തറവാടു വീടിൻ്റെ മുറ്റത്തെ കുളവും അതിലെ നീന്തിക്കുളിയും, മനസിനും ശരീരത്തിനും പകർന്നു നൽകിയ കുളിർമ്മയും സന്തോഷവും ഉണർവും ഒളിമങ്ങാത്ത ഓർമ്മകളായി ഇന്നും പത്മകുമാറിൻ്റെ മനസിൽ നിറഞ്ഞു നിൽക്കുക തന്നെയാണ്. ആ സ്നേഹ സ്മരണയ്ക്കായാണ് 10 ലക്ഷം രൂപ ചെലവഴിച്ച്  കുളത്തെ അദ്ദേഹം മനോഹരമായി വീണ്ടെടുക്കുന്നത് .

അമ്പലത്തിലായും സ്കൂളിലായാലും മറ്റെവിടെ പോകുന്നതിനു മുമ്പായും സഹോദരങ്ങളോടൊത്ത് കുളത്തിൽ കുളിക്കുക എന്നത് പത്മകുമാറിന് (അപ്പുവിന് ) ബാല്യകാലം തൊട്ടുള്ള ശീലമായിരുന്നു. കൂടാതെ കൂട്ടുകാരോത്തുള്ള കളി കഴിഞ്ഞ് കുളത്തിലിറങ്ങി നീന്തിത്തുടിക്കും. പിന്നെ കയറില്ല. രക്ഷിതാക്കൾ വന്ന് തല്ലിയാണ് കരക്കു കയറ്റിയിരുന്നത്. അത്രക്ക് പ്രണയമായിരുന്നു. കുളത്തിനോടെന്നും .

വിദ്യാഭ്യാസത്തിനു ശേഷം ചെറുപ്പത്തിൽ തന്നെ ഡൽഹിയിലെ ഖാസിയാബാദിലെത്തി. റഡാർ, മിസൈൽ തുടങ്ങിയവ നിർമ്മിക്കുന്ന പ്രതിരോധ വകുപ്പിൻ്റെ യൂണിറ്റിലാണ് ജോലി ലഭിച്ചത്. നീണ്ട നാല്പതു കൊല്ലം അവിടെ ജോലി ചെയ്തു. ആ യൂണിറ്റിൽ തന്നെ ജോലിയുണ്ടായിരുന്ന രാധാമണിയാണ് ഭാര്യ. മൂന്നു വർഷം കൂടി തറവാട്ടിലെത്തുമ്പോഴും ആ കുളത്തിൽ തന്നെ കുളിക്കാനാണ് അപ്പുവിന് ഏറെ ഇഷ്ടം ഉണ്ടായിരുന്നത് .
ജോലിക്കായി ഡൽഹി എന്ന മഹാനഗരത്തിലെത്തി. ജോലിത്തിരക്കും കുടുംബ ജീവിതവുമൊക്കെയായപ്പോൾ .അവിടെ തന്നെ ജീവിച്ചു തീർക്കണമെന്നായിരുന്നു ആഗ്രഹം. അതു കൊണ്ടാണ് കുടുംബ ഓഹരിയായി ധാരാളം സ്ഥലം ഉണ്ടായിരുന്നെങ്കിലും തനിക്ക് അല്പം പോലും സ്ഥലം വേണ്ടെന്നു പറഞ്ഞത്. 

അച്ഛൻ നിർബ്ബന്ധിച്ചപ്പോഴാണ് അഛൻ്റെ ഇഷ്ടത്തിനായി ഒരു ചെറിയ വീടിനു വേണ്ടി മാത്രം അല്പം സ്ഥലം വാങ്ങിയത്. ബാക്കിയുള്ളത് മുഴുവൻ സഹോദരങ്ങൾക്ക് നൽകാനും അപ്പു പറഞ്ഞത് . ആദ്യം തൻ്റെയും പിന്നെ ഭാര്യയുടെയും സർവ്വീസ് കാലാവധി പൂർത്തിയായി. അപ്പോൾ തന്നെ  നഗരത്തിൻ്റെ തിരക്കുകളില്ലാത്ത, താൻ ജനിച്ചു വളർന്ന  ഗ്രാമ വിശുദ്ധിയിലേയ്ക്ക് മടങ്ങി പോകാൻ മനസ് കൊതിച്ചു. അങ്ങനെയാണ് മുഹമ്മ കരയോഗം ജംക്ഷനു സമീപമുള്ള വടക്കേടത്തു തറവാട്ടു വീട്ടിലെത്തി തനിക്കും ഭാര്യക്കുമായി ഒരു വീട് നിർമ്മിച്ചത് .  തൻ്റെ പ്രിയപ്പെട്ട കുളത്തിൻ്റെ പിന്നിലായാണ് വീട്. 

വീട് നിർമ്മാണം പൂർത്തിയായപ്പോൾ തന്നെ കുളം പഴയ രീതിയിൽ തന്നെ വെട്ടി വൃത്തിയാക്കാൻ ശ്രമം നടത്തിയെങ്കിലും പരിചയമുള്ള തൊഴിലാളികളെ കിട്ടാനില്ലാത്തതു കൊണ്ട് നടന്നില്ല. അങ്ങനെ കരിങ്കൽ ഭിത്തി കെട്ടാൻ തീരുമാനിച്ചു. എസ്റ്റിമേറ്റ് എടുത്തപ്പോൾ 10 ലക്ഷം രൂപയാകുമെന്നറിഞ്ഞപ്പോൾ സ്വന്തക്കാർ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാലും തൻ്റെ ബാല്യത്തിലെ ഹൃദയ ഹാരിയായ കുളത്തെ വീണ്ടെടുക്കാൻ തന്നെ അപ്പു തീരുമാനിച്ചു. കുളം ആഴത്തിൽ കുഴിച്ച് കരിങ്കൽ കെട്ടി .ചുറ്റിലും ഇരുമ്പഴികൾ നിർമ്മിച്ചു. കുളത്തിലേയ്‌ക്കിറങ്ങാൻ ഗേറ്റും പണിതു. പഴുത്തിലകൾ വീഴാതിരിക്കാൻ ചുറ്റും വലവിരിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. കുളത്തിനു ചുറ്റും പൂന്തോട്ടവും പച്ചക്കറി കൃഷിയും ചെയ്യാനുള്ള  തയ്യാറെടുപ്പും നടന്നു വരുന്നു. 

നാടെങ്ങും കുളം മൂടുമ്പോഴാണ് വടക്കേടത്തു തറവാട്ടു വീട്ടിലെ കുളം പുതുമോടിയിൽ അണിഞ്ഞൊരുങ്ങുന്നത്. പത്മകുമാർ - രാധാമണി ദമ്പതികൾക്ക് രണ്ട് ആൺ മക്കളാണ് .അവർക്ക് ജോലിയുണ്ട് . കുടുംബമായി ഡൽഹിയിൽ തന്നെ താമസിക്കുകയാണ്. തങ്ങളുടെ  ശിഷ്ട ജീവിതം ഓർമകൾ അലതല്ലുന്ന വടക്കേടത്തു വീട്ടിൽ തന്നെയാക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുകയാണിവർ. പുരയിടത്തോടു ചേർന്നു കിടക്കുന്ന ആലപ്പുഴ - മധുര റോഡിലൂടെയുള്ള വാഹനങ്ങളുടെ ഒഴുക്കും ഈ കുളവും ജീവിതത്തിന് ശാന്തിയേകുന്നതു തന്നെയാണെന്നു പറയുകയാണീ ദമ്പതികൾ .


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top