Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
06
July 2022 - 9:52 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Updates

Kerala Paper Products, Newsprint Production, Business News

കേ​ര​ളാ പേ​പ്പ​ര്‍ പ്രൊ​ഡ​ക്റ്റ്സ് ന്യൂ​സ് പ്രി​ന്‍റ് ഉ​ത്പാ​ദ​നം നാ​ളെ വെ​ള്ളൂ​രി​ൽ വീ​ണ്ടും ഉ​ണ​ർ​വ്

Published:17 May 2022

പു​ന​രു​ദ്ധാ​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ റീ​ല്‍ പേ​പ്പ​ര്‍ നാ​ളെ പു​റ​ത്തി​റ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യ ഡീ ​ഇ​ങ്ക്ഡ് പ​ള്‍പ്പ്, ടി​എ​ന്‍പി​എ​ല്ലി​ല്‍ നി​ന്നു വാ​ങ്ങി​യ പ​ള്‍പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഉ​ത്പാ​ദ​ന ട്ര​യ​ലും പ്രാ​രം​ഭ ഉ​ത്പാ​ദ​ന​വും ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. 31ന് ​പൂ​ര്‍ത്തി​യാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന ഒ​ന്നാം​ഘ​ട്ടം അ​തി​നു മു​മ്പേ ത​ന്നെ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്ന് സം​സ്ഥാ​നം ഏ​റ്റെ​ടു​ത്ത് ന​വീ​ക​രി​ച്ച കോ​ട്ട​യം വെ​ള്ളൂ​രി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ളാ പേ​പ്പ​ര്‍ പ്രൊ​ഡ​ക്റ്റ്സ് ലി​മി​റ്റ​ഡി​ന്‍റെ ന്യൂ​സ് പ്രി​ന്‍റ് ഉ​ത്പാ​ദ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ളെ രാ​വി​ലെ 11ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ സ​ഹ​ക​ര​ണ​മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ൻ, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ചാ​ണ്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. 

പു​ന​രു​ദ്ധാ​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ റീ​ല്‍ പേ​പ്പ​ര്‍ നാ​ളെ പു​റ​ത്തി​റ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യ ഡീ ​ഇ​ങ്ക്ഡ് പ​ള്‍പ്പ്, ടി​എ​ന്‍പി​എ​ല്ലി​ല്‍ നി​ന്നു വാ​ങ്ങി​യ പ​ള്‍പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഉ​ത്പാ​ദ​ന ട്ര​യ​ലും പ്രാ​രം​ഭ ഉ​ത്പാ​ദ​ന​വും ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. 31ന് ​പൂ​ര്‍ത്തി​യാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന ഒ​ന്നാം​ഘ​ട്ടം അ​തി​നു മു​മ്പേ ത​ന്നെ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി മ​ര അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കു​ന്നു​വെ​ന്നു​റ​പ്പ് വ​രു​ത്താ​ന്‍ വ്യ​വ​സാ​യ മ​ന്ത്രി വ​നം മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ചു​ചേ​ര്‍ത്തി​രു​ന്നു. റീ​സൈ​ക്കി​ള്‍ഡ് പ​ള്‍പ്പി​ങ് പ്ലാ​ന്‍റി​നാ​യു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ആ​വ​ശ്യം നി​റ​വേ​റ്റാ​ന്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ച പേ​പ്പ​ര്‍ ശേ​ഖ​രി​ക്കു​ന്ന സം​വി​ധാ​നം ത​യാ​റാ​ക്കും. കു​ടും​ബ​ശ്രീ​യു​ടെ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള ഈ ​പ​ദ്ധ​തി ഉ​ട​ന്‍ ആ​രം​ഭി​ക്കും. 

തി​രി​ച്ചു​വ​ര​വി​ന്‍റെ ച​രി​ത്രം

കേ​ന്ദ്ര സ​ര്‍ക്കാ​രി​നു കീ​ഴി​ലാ​യി​രു​ന്ന​തും മൂ​ന്നു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി അ​ട​ച്ചു പൂ​ട്ടി​യി​രു​ന്ന​തു​മാ​യ പ​ഴ​യ എ​ച്ച്എ​ന്‍എ​ല്ലി​നെ ലി​ക്വി​ഡേ​ഷ​ന്‍റെ വ​ക്കി​ല്‍ നി​ന്ന് കേ​ര​ള പേ​പ്പ​ര്‍ പ്രൊ​ഡ​ക്റ്റ്സ് എ​ന്ന പേ​രി​ല്‍ പു​ന​രു​ദ്ധ​രി​ച്ച​ത് കേ​ര​ള​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക രം​ഗ​ത്തെ വ​ലി​യൊ​രു കു​തി​ച്ചു​ച്ചാ​ട്ട​മാ​ണ്. വ്യാ​വ​സാ​യി​ക വി​ക​സ​ന​ത്തി​ന്‍റെ ബ​ദ​ല്‍ മാ​തൃ​ക സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ള്‍ ന​ല്‍കു​ന്ന ഇ​ത് രാ​ജ്യ​ത്തി​നു മു​ഴു​വ​ന്‍ വ​ലി​യ സ​ന്ദേ​ശ​മാ​ണ് ന​ല്‍കു​ന്ന​ത്. 

നി​ല​വി​ലെ പ്ലാ​ന്‍റും യ​ന്ത്ര​ങ്ങ​ളും പു​തു​ക്കു​ന്ന​തി​ന് ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യു​ള്ള പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യ​ത്. പേ​പ്പ​ര്‍ മെ​ഷീ​ന്‍, ഡി-​ഇ​ങ്കി​ങ് പ്ലാ​ന്‍റ്, പ​വ​ര്‍ ബോ​യി​ല​റു​ക​ള്‍,​ അ​നു​ബ​ന്ധ പ്ലാ​ന്‍റു​ക​ള്‍, യൂ​ട്ടി​ലി​റ്റി സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​താ​യി​രു​ന്നു ആ​ദ്യ​ഘ​ട്ടം. ഇ​തി​ൽ മെ​ക്കാ​നി​ക്ക​ല്‍, ഇ​ല​ക്‌​ട്രി​ക്ക​ല്‍, ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ന്‍ എ​ൻ​ജി​നീ​യ​റി​ങ് മേ​ഖ​ല​ക​ളി​ലെ അ​റ്റ​കു​റ്റ, സം​ര​ക്ഷ​ണ ജോ​ലി​ക​ള്‍ക്കാ​യി 34.30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഒ​ന്നാം​ഘ​ട്ട​ത്തി​ന് അ​ഞ്ചു മാ​സ​മാ​യി​രു​ന്നു തു​ട​ക്ക​ത്തി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 

മെ​ക്കാ​നി​ക്ക​ല്‍, കെ​മി​ക്ക​ല്‍ പ​ള്‍പ്പി​ങ് പ്ലാ​ന്‍റു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ശ്ര​ദ്ധ ന​ല്‍കി​യ​ത്. ഇ​വ​യു​ടെ അ​നു​ബ​ന്ധ പ്ലാ​ന്‍റു​ക​ളും ഇ​തി​ലു​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു. ആ​റു​മാ​സ കാ​ലാ​വ​ധി​യും 44.94 കോ​ടി രൂ​പ ചെ​ല​വു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​നാ​യി നി​ശ്ച​യി​ച്ച​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ പൂ​ര്‍ത്തീ​ക​ര​ണ​ത്തോ​ടെ നി​ല​വി​ലു​ള്ള മു​ഴു​വ​ന്‍ സം​വി​ധാ​ന​വും പൂ​ര്‍ണ​മാ​യി പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​കു​ക​യും പു​ന​ചം​ക്ര​മ​ണം ചെ​യ്യു​ന്ന പ​ള്‍പ്പും മ​ര​ത്തി​ല്‍ നി​ന്നു​ള്ള പ​ള്‍പ്പും ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യ പ​ള്‍പ്പു​ക​ളി​ലൂ​ടെ പേ​പ്പ​ര്‍ നി​ര്‍മാ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്യാ​നാ​ണ് വി​ഭാ​വ‌​നം ചെ​യ്ത​ത്. ഇ​തോ​ടെ പ​ള്‍പ്പ് വാ​ങ്ങേ​ണ്ട ആ​വ​ശ്യ​വും ഒ​ഴി​വാ​ക്കാ​നാ​വും. ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ലെ പ്ര​വ​ര്‍ത്ത​ന മൂ​ല​ധ​ന​മാ​യ 75.15 കോ​ടി രൂ​പ​യ​ട​ക്കം 154.39 കോ​ടി രൂ​പ​യാ​യി​രു​ന്നു പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക്കാ​യി ആ​കെ വ​ക​യി​രു​ത്തി​യ​ത്. 

രാ​ജ്യ​ത്തെ ഒ​ന്നാം സ്ഥാ​നം ല​ക്ഷ്യം

പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന​തോ​ടെ കെ​പി​പി​എ​ല്ലി​ന് 42 ജി​എ​സ്എം, 45 ജി​എ​സ്എം ഗ്രാ​മേ​ജു​ക​ളു​ള്ള ന്യൂ​സ് പ്രി​ന്‍റും നോ​ട്ട്ബു​ക്ക്, അ​ച്ച​ടി പു​സ്ത​ക മേ​ഖ​ല​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​ണ്‍ സ​ര്‍ഫ​സ് ഗ്രേ​ഡ് റൈ​റ്റി​ങ്, പ്രി​ന്‍റി​ങ് പേ​പ​റു​ക​ള്‍ എ​ന്നി​വ​യും ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. വ്യാ​വ​സാ​യി​ക, ചെ​റു​കി​ട മേ​ഖ​ല​ക​ളി​ലാ​യി പാ​ക്കെ​ജി​ങ്, പേ​പ്പ​ര്‍ ബോ​ര്‍ഡ് വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ വ​ന്‍ വ​ള​ര്‍ച്ച​യാ​ണ് ആ​ഭ്യ​ന്ത​ര, ആ​ഗോ​ള വി​പ​ണി​ക​ളി​ല്‍ ഇ​പ്പോ​ഴു​ള്ള​ത്. വ​ള​ര്‍ന്നു വ​രു​ന്ന ഈ ​സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും​വി​ധം ദീ​ര്‍ഘ​കാ​ല നി​ല​നി​ൽ​പ്പ് ക​ണ​ക്കി​ലെ​ടു​ത്തു​ള്ള ഉ​ത്പ​ന്ന വൈ​വി​ധ്യ​വ​ത്ക​ര​ണ, ശേ​ഷി വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് കെ​പി​പി​എ​ല്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. 

ശേ​ഷി വി​ക​സ​ന​ത്തി​നും ഉ​ത്പ​ന്ന വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​നു​മു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ദ്ധ​തി​യാ​ണ് മൂ​ന്നാം​ഘ​ട്ട​ത്തി​ലു​ള്ള​ത്. വി​വി​ധ ഗ്രേ​ഡു​ക​ളി​ലു​ള്ള പേ​പ്പ​ര്‍ ബോ​ര്‍ഡു​ക​ളു​ടെ നി​ര്‍മാ​ണം ര​ണ്ടാം​ഘ​ട്ട​ത്തി​നു ശേ​ഷം ആ​രം​ഭി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ഈ ​ഘ​ട്ട​ത്തി​നാ​യി 650 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ഉ​ണ്ടാ​കു​ക. 27 മാ​സ​മാ​ണ് കാ​ലാ​വ​ധി. നി​ല​വി​ലു​ള്ള മെ​ഷീ​ന​റി​ക​ള്‍ പാ​ക്കെ​ജി​ങ് ഗ്രേ​ഡി​ലു​ള്ള ക്രാ​ഫ്റ്റ് പേ​പ്പ​ര്‍ നി​ര്‍മി​ക്കാ​നാ​യി പു​ന​ര്‍നി​ര്‍മി​ക്കു​ന്ന​ത് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള നാ​ലാം​ഘ​ട്ട​ത്തി​നാ​യി 350 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് വേ​ണ്ടി​വ​രി​ക. 17 മാ​സ​മാ​ണ് ഇ​ത് ന​ട​പ്പാ​ക്കാ​ൻ വേ​ണ്ട​ത്. 

മൂ​ന്നും നാ​ലും ഘ​ട്ട​ങ്ങ​ള്‍ക്കാ​യു​ള്ള നി​ക്ഷേ​പം ബാ​ങ്കു​ക​ളു​ടെ​യും മ​റ്റു ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ സ​മാ​ഹ​രി​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​കെ 46 മാ​സ​ങ്ങ​ളി​ലാ​യി പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന നാ​ലു​ഘ​ട്ട​ങ്ങ​ളും വ​ഴി കെ​പി​പി​എ​ല്ലി​നെ ഇ​ന്ത്യ​ന്‍ പേ​പ്പ​ര്‍ വ്യ​വ​സാ​യ രം​ഗ​ത്തെ മു​ന്‍നി​ര സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യി ഉ​യ​ര്‍ത്തും. 3,​000 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വും, പ്ര​തി​വ​ര്‍ഷം അ​ഞ്ചു ല​ക്ഷം മെ​ട്രി​ക് ട​ണ്ണി​ലേ​റെ ഉ​ത്പാ​ദ​ന ശേ​ഷി​യും കൈ​വ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പ​ദ്ധ​തി​പ്ര​കാ​രം ക​മ്പ​നി വീ​ണ്ടും തു​റ​ക്കു​ക​യും 2022 ജ​നു​വ​രി ഒ​ന്നി​ന് ഒ​ന്നാം​ഘ​ട്ട പു​ന​രു​ദ്ധാ​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. റി​വൈ​വ​ല്‍ ആ​ൻ​ഡ് റീ​സ്റ്റാ​ര്‍ട്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പേ​പ്പ​ര്‍ മെ​ഷി​ന്‍, ഡീ ​ഇ​ങ്കി​ങ് പ്ലാ​ന്‍റ്, പ​വ​ര്‍ ബോ​യി​ല​റു​ക​ള്‍ എ​ന്നി​വ​യു​ടെ മെ​യി​ന്‍റ​ന​ന്‍സ് ജോ​ലി​ക​ളും ഇ​തോ​ടൊ​പ്പം ത​ന്നെ ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ പു​തു​ക്ക​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കു​ക​യും ഡീ ​ഇ​ങ്കി​ങ് പ്ലാ​ന്‍റ്, പ​വ​ര്‍ ബോ​യി​ല​ര്‍ പ്ലാ​ന്‍റ് എ​ന്നി​വ​യി​ല്‍ ഉ​ത്പാ​ദ​ന ട്ര​യ​ല്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ക​യും പേ​പ്പ​ര്‍ മെ​ഷീ​ന്‍ പ്ലാ​ന്‍റി​ല്‍ ഉ​ത്പാ​ദ​ന ട്ര​യ​ല്‍ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 

ര​ണ്ടാം​ഘ​ട്ടം മാ​ര്‍ച്ച് 17ന് ​ആ​രം​ഭി​ച്ച് പു​രോ​ഗ​മി​ക്കു​ന്നു. നി​ല​വി​ല്‍ 252 ജീ​വ​ന​ക്കാ​രെ​യാ​ണ് മാ​നെ​ജീ​രി​യ​ല്‍- മാ​നെ​ജീ​രി​യ​ല്‍ ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ള്‍ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ത​ന്ത്ര​പ​ര​മാ​യ ഈ ​പ​ദ്ധ​തി​ക​ള്‍ സ​മ​യാ​ധി​ഷ്ഠി​ത​മാ​യി ന​ട​പ്പാ​ക്കു​മ്പോ​ള്‍ വെ​ല്ലൂ​രി​ലെ കെ​പി​പി​എ​ല്‍ ക്യാം​പ​സ് രാ​ജ്യ​ത്തെ പേ​പ്പ​ര്‍ നി​ര്‍മാ​ണ രം​ഗ​ത്തെ മു​ഖ്യ മേ​ഖ​ല​ക​ളി​ല്‍ ഒ​ന്നാ​യി മാ​റു​ക​യും ച​രി​ത്രം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും എ​ന്നാ​ണ് പ്ര​തീ​ക്ഷ. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top