Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:39 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Tomato

ത​ക്കാ​ളി "പ​നി​ക്കും'

Published:18 May 2022

ത​​ക്കാ​​ളി വി​​ല ഉ​​ട​​നെ കു​​റ​​യാ​​ൻ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നാ​​ണ് വി​​പ​​ണി നി​​രീ​​ക്ഷ​​ക​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​ത്. കാ​​ര​​ണം സം​​സ്ഥാ​​ന​​ത്ത് മെ​​യ് അ​​വ​​സാ​​ന​​ത്തോ​​ടെ ത​​ക്കാ​​ളി കൃ​​ഷി തു​​ട​​ങ്ങി​​യാ​​ലും വി​​ള​​വെ​​ടു​​ക്കാ​​ൻ സെ​​പ്റ്റം​​ബ​​ർ ആ​​കു​​മെ​​ന്ന​​തി​​നാ​​ൽ ത​​ക്കാ​​ളി വി​​ല​​യി​​ൽ കു​​റ​​വു​​ണ്ടാ​​കി​​ല്ല.

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് ത​​ക്കാ​​ളി​​യു​​ടെ വി​​ല​​യി​​ൽ വ​​ൻ വ​​ർ​​ധ​​ന. ഒ​​രു മാ​​സ​​ത്തി​​നി​​ടെ ഇ​​ര​​ട്ടി തു​​ക​​യാ​​ണ് ത​​ക്കാ​​ളി​​ക്ക് വ​​ർ​​ധി​​ച്ച​​ത്. ക​​ഴി​​ഞ്ഞ​​മാ​​സം വ​​രെ ഒ​​രു കി​​ലോ ത​​ക്കാ​​ളി​​ക്ക് 30 രൂ​​പ​​യാ​​യി​​രു​​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഒ​രു കി​ലോ ത​ക്കാ​ളി കി​ട്ട​ണ​മെ​ങ്കി​ൽ 100 രൂ​പ ന​ൽ​ക​ണം. 

സം​​സ്ഥാ​​ന​​ത്ത് ഇ​​പ്പോ​​ൾ ത​​ക്കാ​​ളി ഉ​​ത്പാ​​ദ​​ന സീ​​സ​​ൺ അ​​ല്ലാ​​ത്ത​​തും ത​​ക്കാ​​ളി ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പ​​തി​​വി​​ന് വി​​പ​​രീ​​ത​​മാ​​യി ക​​ന​​ത്ത മ​​ഴ പെ​​യ്ത​​തും വ​​ലി​​യ തോ​​തി​​ൽ വി​​ള​​നാ​​ശം സം​​ഭ​​വി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് വി​​പ​​ണി​​യി​​ലെ​​ത്തു​​ന്ന ത​​ക്കാ​​ളി​​യു​​ടെ വി​​ല ര​​ണ്ടി​​ര​​ട്ടി​​യാ​​യി. വ​​ട​​ക​​ര​​പ്പ​​തി, കൊ​​ഴി​​ഞ്ഞാ​​മ്പാ​​റ തു​​ട​​ങ്ങി​​യ പാ​​ല​​ക്കാ​​ട്ടെ കി​​ഴ​​ക്ക​​ൻ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​ണ് സം​​സ്ഥാ​​ന​​ത്ത് ഏ​​റ്റ​​വു​​മ​​ധി​​കം ത​​ക്കാ​​ളി ഉ​​ത്പാ​​ദ​​നം ന​​ട​​ക്കു​​ന്ന​​ത്.
400ല​​ധി​​കം ഏ​​ക്ക​​റി​​ലാ​​ണ് ഇ​​വി​​ടെ ത​​ക്കാ​​ളി കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്ത് ഇ​​പ്പോ​​ൾ ത​​ക്കാ​​ളി കൃ​​ഷി​​യ്ക്ക് അ​​നു​​യോ​​ജ്യ​​മാ​​യ കാ​​ലാ​​വ​​സ്ഥ അ​​ല്ലാ​​ത്ത​​തി​​നാ​​ൽ കൃ​​ഷി ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. മെ​​യ് അ​​വ​​സാ​​ന​​ത്തോ​​ടെ മാ​​ത്ര​​മാ​​ണ് ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ത​​ക്കാ​​ളി കൃ​​ഷി ആ​​രം​​ഭി​​ക്കു​​ക. 

ഇ​​തി​​ലും മോ​​ശം അ​​വ​​സ്ഥ​​യാ​​ണ് മ​​റ്റ് സം​​സ്ഥാ​​ന​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന​​ത്. ബം​​ഗ​​ളൂ​​രു​​വി​​ൽ ഒ​​രു കി​​ലോ ത​​ക്കാ​​ളി​​ക്ക് 80 മു​​ത​​ൽ 100 രൂ​​പ വ​​രെ വി​​ല ഉ​​യ​​ർ​​ന്ന​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്. ക​​ർ​​ണാ​​ട​​ക​​യി​​ലെ ക​​ന​​ത്ത മ​​ഴ​​യും അ​​സ​​നി ചു​​ഴ​​ലി​​ക്കാ​​റ്റും ത​​ക്കാ​​ളി കൃ​​ഷി​​യെ സാ​​ര​​മാ​​യി ബാ​​ധി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് വി​​ല കു​​തി​​ച്ചു​​യ​​രാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നാ​ണ് കേ​​ര​​ള​​ത്തി​​ലേ​​ക്ക് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​ക്കാ​​ളി എ​​ത്തു​​ന്ന​​ത്. ഓ​​രോ ദി​​വ​​സ​​വും 15 ട​​ൺ ത​​ക്കാ​​ളി വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി കേ​​ര​​ത്തി​​ലേ​​ക്ക് എ​​ത്താ​​റു​​ണ്ട്. എ​​ന്നാ​​ൽ ഇ​​പ്പോ​​ൾ കൃ​​ഷി മോ​​ശ​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് 10 ട​​ണ്ണി​​ലും താ​​ഴെ മാ​​ത്ര​​മാ​​ണ് ത​​ക്കാ​​ളി കേ​​ര​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. ഇ​​തോ​​ടെ സം​​സ്ഥാ​​ന​​ത്തെ ത​​ക്കാ​​ളി വി​​ല കു​​തി​​ച്ചു​​യ​​രു​​ക​​യാ​​യി​​രു​​ന്നു. 

ത​​ക്കാ​​ളി വി​​ല ഉ​​ട​​നെ കു​​റ​​യാ​​ൻ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നാ​​ണ് വി​​പ​​ണി നി​​രീ​​ക്ഷ​​ക​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​ത്. കാ​​ര​​ണം സം​​സ്ഥാ​​ന​​ത്ത് മെ​​യ് അ​​വ​​സാ​​ന​​ത്തോ​​ടെ ത​​ക്കാ​​ളി കൃ​​ഷി തു​​ട​​ങ്ങി​​യാ​​ലും വി​​ള​​വെ​​ടു​​ക്കാ​​ൻ സെ​​പ്റ്റം​​ബ​​ർ ആ​​കു​​മെ​​ന്ന​​തി​​നാ​​ൽ ത​​ക്കാ​​ളി വി​​ല​​യി​​ൽ കു​​റ​​വു​​ണ്ടാ​​കി​​ല്ല. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top