Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
06
July 2022 - 9:14 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Updates

RBI

വരാനുള്ളത് പ​ലി​ശക്കാ​ലം

Published:19 May 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക ഏ​ഴ് വ​ർ​ഷ​ത്തെ
ഉ​യ​ർ​ന്ന ത​ല​ത്തി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ മൊ​ത്ത വി​ല സൂ​ചി​ക​യും ഗ​ണ്യ​മാ​യി
ഉ​യ​ർ​ന്ന​തി​നാ​ൽ ഉ​ദാ​ര ധ​ന​ന​യം തു​ട​രാ​നാ​വി​ല്ലെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ നി​ല​പാ​ട്

കൊ​ച്ചി: അ​പ​ക​ട​ക​ര​മാ​യി ഉ​യ​രു​ന്ന നാ​ണ​യ​പ്പെ​രു​പ്പം വ​രു​തി​യി​ലാ​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യി പ​ലി​ശ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. രാ​ജ്യാ​ന്ത​ര, ദേ​ശീ​യ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ഉ​പ്പ് തൊ​ട്ട് ക​ർ​പ്പൂ​രം വ​രെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കും ഇ​ന്ധ​ന​ത്തി​നും വൈ​ദ്യു​തി​ക്കും ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മെ​ല്ലാം വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​പ​ണി​യി​ലെ പ​ണ​ല​ഭ്യ​ത കു​റ​ച്ച് ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കു​ക​യാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന് മു​ന്നി​ലു​ള്ള പ്ര​ധാ​ന പോം​വ​ഴി. 

ര​ണ്ടാ​ഴ്ച മു​മ്പ് അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ഖ്യ പ​ലി​ശ നി​ര​ക്കി​ൽ റി​സ​ർ​വ് ബാ​ങ്ക് 0.4 ശ​ത​മാ​നം വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തോ​ടൊ​പ്പം ബാ​ങ്കു​ക​ളു​ടെ ക​രു​ത​ൽ ധ​ന​അ​നു​പാ​ത​വും അ​ര ശ​ത​മാ​നം ഉ​യ​ർ​ത്തി​യെ​ങ്കി​ലും നാ​ണ​യ​പ്പെ​രു​പ്പ ഭീ​ഷ​ണി അ​തി​ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക ഏ​ഴ് വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന ത​ല​ത്തി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ മൊ​ത്ത വി​ല സൂ​ചി​ക​യും ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​തി​നാ​ൽ ഉ​ദാ​ര ധ​ന​ന​യം തു​ട​രാ​നാ​വി​ല്ലെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ നി​ല​പാ​ട്. കൊ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് വ​ൻ ത​ക​ർ​ച്ച നേ​രി​ട്ട സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വ് പ​ക​രാ​ൻ സ​ർ​ക്കാ​രും റി​സ​ർ​വ് ബാ​ങ്കും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ പു​തി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്.

നാ​ണ​യ​പ്പെ​രു​പ്പം ആ​റു ശ​ത​മാ​ന​ത്തി​ന് താ​ഴെ​യെ​ത്തും വ​രെ റി​സ​ർ​വ് ബാ​ങ്ക് തു​ട​ർ​ച്ച​യാ​യി പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് കൊ​ച്ചി​യി​ലെ പ്ര​മു​ഖ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റും ധ​ന​കാ​ര്യ നി​രീ​ക്ഷ​ക​നു​മാ​യ സു​രേ​ഷ് ഗോ​പി​നാ​ഥ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജൂ​ണി​ൽ ന​ട​ക്കു​ന്ന റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വാ​യ്പാ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മു​ഖ്യ പ​ലി​ശ നി​ര​ക്കാ​യ റി​പ്പോ, റി​വേ​ഴ്സ് റി​പ്പോ എ​ന്നി​വ​യി​ൽ അ​ര ശ​ത​മാ​നം വ​ർ​ധ​ന കൂ​ടി പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. നീ​ണ്ടു പോ​കു​ന്ന റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​വും അ​മെ​രി​ക്ക​ൻ ഡോ​ള​റി​ന്‍റെ മൂ​ല്യ​വ​ർ​ധ​ന​യും സ​പ്ലൈ പ്ര​ശ്ന​ങ്ങ​ളും വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റ സ​മ്മ​ർ​ദം രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​യി​ലെ അ​തി ഉ​ഷ്ണ സാ​ഹ​ച​ര്യം ഭ​ക്ഷ്യ ഉ​ത്പാ​ദ​ന രം​ഗ​ത്ത് ക​ന​ത്ത വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു. അ​തേ​സ​മ​യം റ​ഷ്യ, യു​ക്രെ​യ്ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ത്താ​ത്ത​തി​നാ​ൽ ഇ​ന്ത്യ​യി​ൽ നി​ന്നും ക​യ​റ്റു​മ​തി ഗ​ണ്യ​മാ​യി കൂ​ടു​ന്ന​തു​മാ​ണ് വി​ല വ​ർ​ധ​ന​യ്ക്ക് ആ​ക്കം കൂ​ട്ടു​ന്ന​ത്.

അ​ടു​ത്ത ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ മു​ഖ്യ പ​ലി​ശ നി​ര​ക്കി​ൽ ര​ണ്ട് ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്ന് കൊ​ച്ചി​യി​ലെ പ്ര​മു​ഖ ബ്രോ​ക്ക​റേ​ജ് സ്ഥാ​പ​ന​ത്തി​ലെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന​ൽ എ​ബ്ര​ഹാം പ​റ​യു​ന്നു. വി​പ​ണി​യി​ലെ പ​ണ ല​ഭ്യ​ത കു​റ​ച്ച് ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കു​ക​യെ​ന്ന പ​രി​മി​ത ധ​ന മാ​നെ​ജ്മെ​ന്‍റ് മാ​ത്ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ഗോ​ള ധ​ന​സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ്യ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top