മന്ത്രി സജി ചെറിയാൻ രാജിവച്ചു
കനത്ത മഴ: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
പാചകവാതക വിലയിൽ വീണ്ടും വർധനവ്; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി
Published:20 May 2022
ന്യൂഡല്‍ഹി: അഴിമതി കേസില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദിന്റെ വീടും മകളുടെ വീടും ഉള്‍പ്പെടെ 15 ഇടത്താണ് സിബിഐ റെയ്ഡ് നടത്തുന്നത്.
റെയില്‍വേയില്‍ ജോലിക്കു പകരമായി ഉദ്യോഗാര്‍ഥികളുടെ ഭൂമി സ്വന്തമാക്കിയെന്നതാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത പുതിയ അഴിമതി കേസ്. യുപിഎ ഭരണകാലത്ത് ലാലു റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. 2008ലും 2009ലുമായി നിരവധി ഭൂമികള്‍ ലാലുവിന്റെ കുടുംബാംഗങ്ങളുടെ പേരിലേക്കു മാറ്റിയതായി എഫഐആറില്‍ പറയുന്നു. അഴിമതി നിരോധന നിയമത്തിനു പുറമേ ഐപിസി 120 ബി പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ശിക്ഷിക്കപ്പെട്ട ലാലു നിലവില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. ഏതാനും ആഴ്ച മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്. ഏപ്രില്‍ 22 നായിരുന്നു ലാലു പ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.