മന്ത്രി സജി ചെറിയാൻ രാജിവച്ചു
കനത്ത മഴ: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
പാചകവാതക വിലയിൽ വീണ്ടും വർധനവ്; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി
Published:20 May 2022
കൊച്ചി: കൊച്ചിയിൽ 1500 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. കോസ്റ്റ്ഗാർഡും ഡയറക്ടറേറ്റ് റെവന്യൂ ഇൻ്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 220 കിലോ ഹെറോയിൻ പിടികൂടിയത്.
തമിഴ് നാട്ടിൽ നിന്നുള്ള മീന്‍പിടിത്ത ബോട്ടിൽ നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. കൊച്ചിയിലെ രണ്ട് ബോട്ടുകളിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. മലയാളികളും തമിഴ്നാട് സ്വദേശികളുമടക്കം 20 പേർ പിടിയിൽ. ബാക്കിയുള്ള വിവരങ്ങൾ അറിവായിട്ടില്ല. റവന്യൂ ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. അടുത്ത കാലത്തായി പിടിക്കപ്പെട്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.