Published:20 May 2022
ഇന്ത്യയിലെ മുന്‍നിര അടുക്കള ഉപകരണ നിര്‍മാതാക്കളായ ടിടികെ പ്രസ്റ്റീജ്, 25 ശതമാനം മുതല്‍ 60 ശതമാനം വരെയുള്ള ആകര്‍ഷകമായ ഡിസ്കൗണ്ടുകളുമായി, എക്സ്ചേഞ്ച് മേള ആരംഭിച്ചു. അടുക്കളയിലെ പഴയ ഉപകരണങ്ങള്‍ക്കു പകരം പുതിയ ഉപകരണങ്ങള്‍ ലഭ്യമാക്കി അടുക്കളകള്‍ക്ക് പുതിയൊരു ഉണര്‍വ് ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. എക്സ്ചേഞ്ച് മേള ജുലൈ 31 വരെ തുടരും. പ്രഷര്‍ കുക്കറുകള്‍ക്ക് 25 മുതല്‍ 40 ശതമാനം വരെയാണ് ഡിസ്കൗണ്ട്. പഴയ പ്രഷര്‍ കുക്കറുകള്ക്കു പകരം, സ്പില്ലേജ് കണ്ട്രോള് ലിഡ് ഉള്ള സ്വഛ് പ്രഷര്‍ കുക്കര്‍ കുക്ക് വെയറിന് 33 മുതല്‍ 60 ശതമാനം വരെയാണ് ഡിസ്കൗണ്ട്. ഈ നോണ്‍-സ്റ്റിക് ഉപകരണങ്ങള്‍ സില്‍വര്‍ ഇയോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്മിച്ചിട്ടുള്ളതിനാല്, ആന്റി-ബാക്ടീരിയല്‍ ഉല്പന്നങ്ങളാണ്. ഗ്യാസ് സ്റ്റൗവുകള്‍ക്ക് 33 മുതല്‍ 45 ശതമാനം വരെയാണ് ഡിസ്കൗണ്ട്.
മിക്സര്‍ ഗ്രൈന്‍ഡറുകള്‍ക്ക് 38 മുതല്‍ 45 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. പഴയ മിക്സര്‍ ഗ്രൈന്ഡറുകള്ക്കു പകരം കരുത്തുറ്റ എന്ഡ്യൂറയാണ് ടിടികെയുടെ ഓഫര്‍. ഗോതമ്പു പൊടിക്കാനും, പച്ചക്കറി അരിയാനും, ഇറച്ചി മിന്‍സു ചെയ്യാനും ഉപകരിക്കുന്ന മള്‍ട്ടി യൂട്ടിലിറ്റി ജാര് ആണ് ഇതിന്റെ പ്രത്യേകത. വാക്വം ക്ലീനറിന് 35 മുതല്‍ 45 ശതമാനം വരെയാണ് ഡിസ്കൗണ്ട്. 1200 വാട്ട് ശക്തിയുള്ളതാണ് വാക്വം ക്ലീനര്‍.
ഇന്ത്യയിലെ ഓരോ അടുക്കളയെയും മോടിപിടിപ്പിക്കുക എന്നതാണ് എക്സ്ചേഞ്ച് മേളയുടെ തത്വശാസ്ത്രമെന്ന് ടിടികെ പ്രസ്റ്റീജ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദിനേശ് ഗാര്‍ഗ് പറഞ്ഞു. കഴിഞ്ഞ 66 കൊല്ലമായി ഇന്ത്യന്‍ അടുക്കളയിലെ സാന്നിധ്യമാണ് ടിടികെ ബ്രാന്‍ഡ്. വിശ്വാസം, സുരക്ഷ, നൂതനത്വം എന്നീ അടിസ്ഥാന ശിലകളിലാണ് ടിടികെ നിലകൊള്ളുന്നത്. 2016-ല്‍ ടിടികെ പുറത്തിറക്കിയ ക്ലിന് ഹോം ശ്രേണി ജനപ്രിയ ബ്രാന്‍ഡായി മാറിക്കഴിഞ്ഞു.